Group of learners drawing in notepads at seminar
1. കോസ്റ്റ് ഗാര്‍ഡിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഗോവ മുതല്‍ ചെന്നൈ വരെ യാത്ര നടത്തിയ യാച്ച് ഏതാണ്?
എംവി അന്താര
2. 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച മലയാള നോവല്‍ ഏതാണ്?
മായാമനുഷ്യര്‍ (കര്‍ത്താവ്: എന്‍ പ്രഭാകരന്)
- തിയൂര്‍ രേഖകള്‍, ബഹുവചനം, ജീവന്റെ തെളിവുകള്‍, ജനകഥ, മഹാനടനം, പുലിജന്മം എന്നിവ എന്‍ പ്രഭാകരന്റെ ശ്രദ്ധേയമായ കൃതികളാണ്.
3. വിക്രംസാരാഭായ് സയന്‍സ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ വിക്രം സാരാഭായ് വിജ്ഞാന് പുരസ്കാരം നേടിയത് ആരാണ്?
രാകേഷ് ശര്‍മ
4. 2026 ഫെബ്രുവരിയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്രയാണ്?
4.9 ശതമാനം
- ജനുവരിയില്‍ 5 ശതമാനം ആയിരുന്നു.
5. ഇന്ത്യയിലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള 2026 ഫെബ്രുവരിയിലെ വിലക്കയറ്റത്തോത് എത്ര?
2.13 ശതമാനം
- 2026 ജനുവരി: 1.81 ശതമാനം
6. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ കമ്പനി ഏത്?
അരാംകോ, സൗദിഅറേബ്യ
7. ബേബി ബോസ് എന്ന് വിളിപ്പേരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?
വൈഭവ് സൂര്യവംശി
8. വിവിധ കാരണങ്ങളാല്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി ഏത്?
ഹോപ്പ്
9. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ കേരള പൊലീസ് രൂപവല്‍ക്കരിച്ച പദ്ധതി ഏത്?
കവചം
10. കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി കേരള പൊലീസ് ആരംഭിച്ച ബോധവല്‍ക്കരണ പദ്ധതി ഏത്?
മാലാഖ പദ്ധതി
11. കളരിപ്പയറ്റ് മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള കേരള ഫോക്ലോര് അക്കാദമിയുടെ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ജി രാധാകൃഷ്ണന്
12. ഗൂഗില്‍ സെര്ച്ചില്നിന്നും ഗൂഗിള്‍ പിന്‍വലിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം ഏതാണ്?
വാട്ട് പീപ്പിള്‍ സജസ്റ്റ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 15-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
