1. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് ദേശീയ സുരക്ഷാ മേധാവി ആരാണ്?
അലി ലാരീജാനി
- ഇറാനെ യുഎസ് ആക്രമിക്കുന്നതിനെതിരെ പ്രതികരിച്ച് രാജിവച്ച യുഎസ് ഭീകരവിരുദ്ധ ഏജന്‍സി മേധാവി: ജോസഫ് കെന്റ്
2. കേന്ദ്ര റെയില്‍വേ മന്ത്രി ആരാണ്?
അശ്വിനി വൈഷ്ണവ്
3. ഇന്ത്യന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
4. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ഹിരോഷിമയില്‍ നടത്തിയ ആണവ ബോംബ് ആക്രമണത്തെ അതിജീവിച്ച വ്യക്തി 2026 മാര്‍ച്ചില്‍ അന്തരിച്ചു. പേരെന്താണ്?
ഷിഗേകി മോറി (88 വയസ്സ്)
- അണുബോംബാക്രമണം നടക്കുമ്പോള്‍ ഷിഗേകി മോറിക്ക് 8 വയസ്സായിരുന്നു.
- അണുബോംബാക്രമണത്തെ അതിജീവിച്ചവര്‍ അറിയപ്പെടുന്ന പേര്: ഹിബക്കുഷ
- ഹിരോഷിമയിലും നാഗസാക്കിയിലുമാണ് അമേരിക്ക അണുബോംബാക്രമണം നടത്തിയത്.
- ഹിരോഷിമയിലും നാഗസാക്കിയിലും ആക്രമണത്തിലും റേഡിയേഷന് കാരണമുള്ള രോഗങ്ങളാലും ഇതുവരെ 5,50,000 പേര് മരിച്ചിട്ടുണ്ട്.
5. ആധുനിക റോക്കറ്റ് യുഗത്തിന് 100 വര്‍ഷം തികഞ്ഞത് എന്നാണ്?
2026 മാര്‍ച്ച് 16
- യുഎസിലെ മാസച്യുസിറ്റ്സില്‍ റോബര്‍ട് എച്ച് ഗോദര്‍ദ് ആണ് ആദ്യ റോക്കറ്റ് വിക്ഷേപണ പരീക്ഷണം നടത്തിയത്.
- പെട്രോള്‍, ദ്രവ ഓക്സിജന്‍ എന്നിവ ചേര്‍ത്തുള്ള ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ച.്
- ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയുടെ പിതാവ്: റോബര്‍ട് എച്ച് ഗോദര്‍ദ്.
- നാസയുടെ ഗോദര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്റര്‍ റോബര്‍ട് എച്ച് ഗോദര്‍ദിന്റെ പേരില്‍ അറിയപ്പെടുന്നു.
6. വനംവകുപ്പ് കൃഷിയിടത്തിനു സമീപമെത്തുന്ന വന്യജീവികളെ ശബ്ദമുണ്ടാക്കി തുരത്താന്‍ നിര്‍മ്മിച്ച നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം ഏത്?
ഫാം ഗാര്‍ഡ്
7. കേരള സര്‍ക്കാരിന്റെ ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയേത്?
കാര്‍സാപ്
- ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രം പുറത്തിറക്കിയത് കേരളമാണ്.
8. രണ്ട് തവണ ലോകചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാവായ ആന്റിം പംഗലിനെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുത്തിയ ഇന്ത്യക്കാരി ആരാണ്?
മീനാക്ഷി
9. ലിവിങ് തമിഴ് അവാര്‍ഡ് എന്ന പേരില്‍ ഒരു കോടി രൂപയുടെ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന് ആരാണ്?
ജയമോഹന്
- ഇന്ത്യയില്‍ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യപുരസ്കാരമാകും ഇത്.
- ഇന്ത്യയിലേയും ലോകസാഹിത്യത്തിലേയും ഏറ്റവും മികച്ച കൃതിക്കാണ് പുരസ്കാരം നല്‍കുന്നത്.
10. മതപരിവര്‍ത്തനം തടയാനുള്ള കര്‍ശന വ്യവസ്ഥകളടങ്ങുന്ന മത സ്വാതന്ത്ര്യ ബില്‍ 2026 പാസാക്കിയ സംസ്ഥാനം ഏത്?
മഹാരാഷ്ട്ര
11. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റേയും ഒമാന്‍ ഉള്‍ക്കടലിന്റേയും ഇടയിലുള്ള കടലിടുക്ക് ഏത്?
ഹോര്‍മുസ് കടലിടുക്ക്
- പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍നിന്നും അറബിക്കടലിലേക്ക് കടക്കാനുള്ള ഏക ജലപാത ഹോര്‍മുസ് കടലിടുക്കാണ്.
- ഹോര്‍മുസിന്റെ വടക്കന്‍ തീരത്തുള്ള രാജ്യം: ഇറാന്
- ഹോര്‍മുസിന്റെ തെക്കന്‍ തീരത്തുള്ള രാജ്യങ്ങള്‍: യുഎഇയും ഒമാനും
- ഹോര്‍മുസിന്റെ വീതി: 33 മുതല്‍ 95 വരെ കിലോമീറ്റര്‍
- ലോകത്തെ മൊത്തം എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും ഹോര്‍മുസിലൂടെ കടന്നുപോകുന്നു.
12. ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ ചാമ്പ്യന്മാര് ആരെല്ലാം?
യാനിക് സിന്നര്‍ (പുരുഷ വിഭാഗം), ആര്യാന സബലേങ്ക (വനിത വിഭാഗം)
- ആറ് പ്രധാന എടിവി മാസ്റ്റേഴ്സ് 1000 ഹാര്‍ഡ്കോര്‍ട്ട് ടൂര്‍ണമെന്റുകളില്‍ കിരീടം നേടുന്ന താരം: യാനിക് സിന്നര്‍
- റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ആണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍
13. ബെസ്റ്റ് സെല്ലര്‍ ചാരക്കഥകളുടെ രചയിതാവായ ബ്രിട്ടീഷുകാരന് 2026 മാര്‍ച്ചില്‍ അന്തരിച്ചു. പേരെന്ത്?
ലെന് ഡെയ്റ്റന്‍ (97)
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 17-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
