ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. എത്രാമത് അംബേദ്കര്‍ ജയന്തിയാണ് 2026 ഏപ്രില്‍ 14-ന് ആഘോഷിച്ചത്?
135
- അംബേദ്കറുടെ സമാധി സ്ഥിതി ചെയ്യുന്നത്: ചൈത്യഭൂമി, മുംബൈ
- 1956-ല്‍ അനുയായികള്‍ക്കൊപ്പം അംബേദ്കര്‍ ബുദ്ധ മതം സ്വീകരിച്ച സ്ഥലം: നാഗ്പൂര്‍
2. ഹംഗറിയില്‍ 16 വര്‍ഷത്തെ തുടര്‍ഭരണത്തിനുശേഷം അധികാരം നഷ്ടമായ തീവ്രദേശീയവാദിയായ നേതാവ് ആരാണ്?
വിക്ടര്‍ ഒര്ബാന് (45)
- തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ മഗ്യാറിന്റെ നേതൃത്വത്തിലുള്ള ടിസ പാര്‍ട്ടി പാര്‍ലമെന്റിലെ 199 സീറ്റുകളില്‍ 138 എണ്ണം നേടി.
3. ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ പുരസ്കാരം നേടിയ മലയാള എഴുത്തുകാരി ആരാണ്?
ജിന്‍ഷ ഗംഗ
4. ദക്ഷിണ റെയില്‍വേ രൂപീകരിച്ചിട്ട് 2026 ഏപ്രില്‍ 14-ന് എത്ര വര്‍ഷം തികഞ്ഞു?
75 വര്‍ഷം
- 1951 ഏപ്രില്‍ 14-ന് അന്നത്തെ റെയില്‍വേ മന്ത്രി എന്‍ ജി അയ്യങ്കാര്‍ ദക്ഷിണ റെയില്‍വേ ഉദ്ഘാടനം ചെയ്തു.
- ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം: ചെന്നൈ
- ദക്ഷിണ റെയില്‍വേയില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും പൂര്‍ണമായും കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നു.
- ദക്ഷിണ റെയില്‍വേയുടെ ആകെ ദൂരം: 5093 കിലോമീറ്റര്‍
- ഇന്ത്യയില്‍ നിലവില്‍ 19 റെയില്‍വേ സോണുകള്‍ ഉണ്ട്.
5. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാളി ആരാണ്?
സഞ്ജു സാംസണ്
- നിലവില്‍ 1.9 കോടി പേര് സഞ്ജു സാസണെ പിന്തുടരുന്നു.
- നടി കീര്‍ത്തി സുരേഷിനെയാണ് സഞ്ജു പിന്നിലാക്കിയത്.
- സഞ്ജു, കീര്‍ത്തി, അനുപമ പരമേശ്വരന്, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മലയാളികള്‍.
6. വീല്‍ചെയര്‍ റേസിങ്ങിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ അത്ലറ്റ് അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
ബോബ് ഹാള്‍ (74)
- ബോസ്റ്റണ്‍ മാരത്തണില്‍ വീല്‍ച്ചെയര്‍ വിഭാഗത്തിലെ ആദ്യ ഔദ്യോഗിക ജേതാവാണ് ബോബ് ഹാള്‍.
- മാരത്തോണ്‍ ദൂരം: 42.2 കിലോമീറ്റര്‍
7. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി എവിടെ?
സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ
8. ഐപിഎല്ലിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഏത് ടീമിനാണ്?
റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു (49 റണ്‍സ്)
9. ടീം ബസിനുനേരെയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഘാന ഫുട്ബോളര് ആരാണ്?
ഡൊമനിക് ഫ്രിംപോങ്
- ഘാന പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബെറേകും ചെല്‍സിയുടെ വിങ്ങറാണ് ഡൊമനിക് ഫ്രിംപോങ്
10. ഈ വര്‍ഷത്തെ വനിത ട്വന്റി20 ലോകകപ്പില്‍ ജേതാക്കള്‍ക്ക് പ്രൈസ് മണിയായി എത്ര രൂപ ലഭിക്കും?
21 കോടി രൂപ
- ടൂര്‍ണമെന്റില്‍ ആകെ 82 കോടി രൂപ സമ്മാനത്തുകയായി വിതരണം ചെയ്യും.
- വേദി: ഇംഗ്ലണ്ട്, വെയില്‍സ്
11. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഏത്?
പിഎം ഇ-ഡ്രൈവ് പദ്ധതി
- പദ്ധതിക്കായി വകയിരുത്തിയ തുക: 10,900 കോടി രൂപ
12. തേജസ് യുദ്ധവിമാനങ്ങളുടെ എഞ്ചിന് അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി വ്യോമസേന ഏത് യുഎസ് കമ്പനിയുമായിട്ടാണ് കരാറിലെത്തിയത്?
ജനറല്‍ ഇലക്ട്രിക്
- ഇന്ത്യയും യുഎസും തമ്മില്‍ ആദ്യമായിട്ടാണ് സൈനിക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നത്.
13. നാസയുടെ വിവിധ അപ്പോളോ ദൗത്യങ്ങളിലായി എത്രപേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്?
12 പേര്
- മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ദൗത്യം: അപ്പോളോ 11
- ചന്ദ്രനില്‍ വന്‍തോതില്‍ ഘനീഭവിച്ച ജലസാന്നിധ്യം കണ്ടെത്തിയ ദൗത്യം: ചന്ദ്രയാന്‍ 1
14. ഐപിഎല്‍ ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബോളര്‍ ആരാണ്?
പ്രഫുല്‍ ഫിന്ഗെ, ഹൈദരാബാദ്
- രാജസ്ഥാനെതിരെയാണ് പ്രഫുല്‍ റെക്കോര്‍ഡ് നേടിയത്.
- മത്സരത്തില്‍ ഹൈദരാബാദിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച പ്രഫുലും സാക്കിബ് ഹുസൈനും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
- ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതിന്റെ റെക്കോര്‍ഡ് നേടിയത്: അഭിഷേക് ശര്‍മ, ഏഴ് തവണ
15. ഈ വര്‍ഷം ഇന്ത്യയില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ അളവ് കുറയാന്‍ കാരണമാകുന്ന പെസഫിക് സമുദ്രത്തിലെ പ്രതിഭാസം എന്താണ്?
എല്‍നിനോ
- ഈ വര്‍ഷം ജൂണ്‍- ജൂലൈയില്‍ എല്‍നിനോ രൂപപ്പെടും
- എല്‍നിനോ കാരണം പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും.
- കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലം ജൂണ്‍- സെപ്തംബര്‍ ആണ്.
16. പൊതുമേഖലാ കപ്പല്‍ശാലയായ മസഗാവ് ഡോക്ക് യാര്‍ഡ് ഏറ്റെടുത്ത വിദേശ കപ്പല്നിര്മ്മാണശാലയേത്?
കൊളംബോ ഡോക്ക് യാര്‍ഡ്, ശ്രീലങ്ക
- കപ്പല്‍നിര്‍മ്മാണ രംഗത്ത് ഇന്ത്യ ആദ്യമായിട്ടാണ് വിദേശത്ത് കമ്പനിയെ ഏറ്റെടുക്കുന്നത്.
- കൊളംബോ ഡോക്ക് യാര്‍ഡിന്റെ 51 ശതമാനം ഓഹരികള്‍ മസഗാവ് ഡോക്ക് യാര്‍ഡ് വാങ്ങിച്ചു.
17. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന പില്മില്ലിപീഡ് എന്ന വൃത്തിക്കാരനായ പന്തട്ടയുടെ വൃത്തിയുടെ രഹസ്യം കണ്ടെത്തിയത് കേരളത്തിലെ ഏത് കോളെജിലെ ഗവേഷകരാണ്?
പട്ടാമ്പി ഗവണ്മെന്റ് കോളെജ് സുവോളജി വിഭാഗം
18. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയുടെ പേരെന്ത്?
ഫാറ്റു (69 വയസ്സ്)
- ജര്‍മ്മനിയിലെ ബര്‍ലിന്‍ മൃഗശാലയിലാണ് ഫാറ്റുവിനെ പാര്‍പ്പിച്ചിരിക്കുന്നത്
19. മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് പുരുഷ താരം ആരാണ്?
യാനിക് സിന്നര്‍ (ഇറ്റലി)
- സ്പാനിഷ് താരമായ കാര്‍ലോസ് അല്‍ക്കരാസിനെ സിന്നര്‍ പരാജയപ്പെടുത്തി.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
14 april 2026 current affairs, current affairs 14 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams
