ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ബംഗാള്‍ ഗവര്‍ണര്‍ ആരാണ്?
ആര് എന്‍ രവി
2. ഇന്ത്യയില്‍ യൂണികോണ്‍ പദവിയിലെത്തുന്ന ആദ്യ സ്പേസ് ടെക് കമ്പനി ഏതാണ്?
സ്കൈറൂട്ട്
- ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള ആദ്യ റോക്കറ്റായ വിക്രം-1 നിര്‍മ്മിച്ചത് സ്കൈറൂട്ട് എയ്റോസ്പേസ് ആണ്.
- 100 കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ എന്നറിയപ്പെടുന്നത്.
3. മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള വി അബ്ദുല്ല പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
എസ് മിനിസ്തി
- ബെന്യാമിന്റെ ‘പ്രവാചകന്മാരുടെ രണ്ടാം പുസ്തകം’ മിസ്തി ഇംഗ്ലീഷിലേക്ക് ‘ദ് സെക്കന്‍ഡ് ബുക്ക് ഓഫ് പ്രൊഫെറ്റ്സ്’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
- തിരുവനന്തപുരം സ്വദേശിനിയായ മിനിസ്തി ഉത്തര്‍പ്രദേശ് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
4. അരിവാള്‍ രോഗത്തിന് സമഗ്ര ചികിത്സ, പരിശോധന, ഗവേഷണം എന്നിവ നടത്തുന്ന മികവിന്റെ കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കോഴിക്കോട് മെഡിക്കല്‍ കോളജ്
- വയനാട്, അട്ടപ്പാടി ആദിവാസി മേഖലകളിലാണ് അരിവാള്‍ രോഗം കാണപ്പെടുന്നത്.
- ജനിതക പരിശോധനയിലൂടെ രോഗം കണ്ടെത്തി ജീന്‍ തെറാപ്പി നല്കി രോഗം ഭേദമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
5. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് സുപ്രീംകോടതി വിധിച്ച കേസ് ഏതാണ്?
1975-ലെ ഇന്ദിരാഗാന്ധിയും രാജ് നാരായണനും തമ്മിലുള്ള കേസില്‍
6. 2026 മെയ് മാസത്തില്‍ വിരമിച്ച ജര്‍മന്‍ ഫുട്ബോള്‍ താരം ആരാണ്?
നിക്ലാസ സുല (30)
7. ഗ്രീസിലെ മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റിലെ പര്‍വതമേഖലയില്‍ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന് ആരുടെ പേരാണ് നല്‍കിയത്?
ലെയോ പതിനാലാമന്‍ മാര്‍പാപ്പ
- ശലഭത്തിന്റെ പേര്: പിരാലിസ് പാപ്പാലെയൊനി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 8 (Kerala PSC Current Affairs 8 May 2026)”