Sunday, November 8, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 9 (Kerala PSC Current Affairs 9 May 2026)

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 9 (Kerala PSC Current Affairs 9 May 2026)
Share WhatsApp Telegram

1,004 പേര്‍ പഠിച്ചു

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. പശ്ചിമബംഗാളിലെ പുതിയ മുഖ്യമന്ത്രി ആരാണ്?

സുവേന്ദു അധികാരി

  • ബംഗാള്‍ ഗവര്‍ണര്‍: ആര്‍ എന്‍ രവി

2. 2026 മെയ് 8-ന് അന്തരിച്ച മുന്‍ കേരള ഡിജിപി ആരാണ്?

ഡോ പി ജെ അലക്‌സാണ്ടര്‍

3. ഇന്ത്യയില്‍ യുപിഐ ഐഡി പോലെ തപാല്‍ വിലാസം നല്‍കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി ഏത്?

ധ്രുവ

  • ധ്രുവ: ഡിജിറ്റല്‍ ഹബ് ഫോര്‍ റഫറന്‍സ് ആന്‍ഡ് യുണീക് വെര്‍ച്വല്‍ അഡ്രസ്
  • ഉദാഹരണം: MY@Dhruva-462003
  • പിന്‍കോഡിന് പകരമുള്ള ഡിജിപിന്‍ സംവിധാനം തപാല്‍വകുപ്പ് നടപ്പിലാക്കിയിരുന്നു. ഉദാഹരണം: 829-4G7-PMJ8

4. പ്രശസ്ത സാമ്പത്തികശാസ്ത്ര മാസികയായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ (ഇപിഡബ്ല്യു) എഡിറ്ററായി നിയമിതനായ മലയാളി ആരാണ്?

ടി കെ അരുണ്‍

5. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ആരാണ്?

തുഷാര്‍ മേത്ത

6. കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

കാദര്‍ അത്തിയ

  • ഫ്രഞ്ച്- അള്‍ജീരിയന്‍ കലാകാരന്‍ ആണ് കാദര്‍ അത്തിയ.
  • ചരിത്രവും കൊളോണയലിസത്തിന്‍രെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട കലാപ്രവര്‍ത്തനങ്ങളാണ് കാദര്‍ അത്തിയയുടെ മേഖല.
  • ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബര്‍ 12-ന് ആരംഭിക്കും.
  • കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ്: ജിതീഷ് കല്ലാട്ട്‌

7. ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ മാണിക്യം കണ്ടെത്തിയത് ഏത് രാജ്യത്തിലാണ്?

മ്യാന്‍മര്‍

  • മ്യാന്‍മറിലെ മോഗോക്കില്‍നിന്നുമാണ് പര്‍പ്പിള്‍-റെഡ് നിറത്തിലുള്ള 2.2 കിലോഗ്രാം ഭാരമുള്ള മാണിക്യം കണ്ടെത്തിയത്.
  • 1996-ല്‍ ഇവിടെ നിന്നും കണ്ടെത്തിയ 4.29 കിലോഗ്രാം ഭാരമുള്ള മാണിക്യമാണ് ഏറ്റവും വലുത്.
  • ലോകത്തെ മാണിക്യങ്ങളുടെ 90 ശതമാനവും ലഭിക്കുന്നത് മ്യാന്‍മറില്‍ നിന്നാണ്.
  • മ്യാന്മറിന്റെ പ്രധാന വരുമാന സ്രോതസ്സ് മാണിക്യമാണ്.

8. 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്….’ ആലപിച്ചിരിക്കുന്ന ഗായകര്‍ ആരെല്ലാം?

ഷക്കീറ (കൊളംബിയ), ബുര്‍ണ ബോ (നൈജീരിയ)

  • യുഎസും മെക്‌സിക്കോയും കാനഡയും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്.

9. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആന്റിബയോട്ടിക് പ്രതിരോധ പദ്ധതി ഏത്?

അമരം

  • അമരം: ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് അവയര്‍നസ് ആന്‍ഡ് മിറ്റിഗേഷന്‍ പ്രോഗ്രാം

10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഗ്ലൈഡ് ആയുധ സംവിധാനം ഏത്?

ടാറ

  • ടാറ: ടാക്റ്റിക്കല്‍ അഡ്വാന്‍സ്ഡ് റേഞ്ച് ഓഗ്മെന്റേഷന്‍

11. കേരളത്തില്‍ തിരിച്ചറിഞ്ഞ പുതിയ ഉഭയ ജീവി വര്‍ഗം ഏത്?

ഗെനഗിയോപിസ് ബാവലി

  • മണ്ണിരയോട് രൂപസാദൃശ്യമുള്ള ജീവിയാണ്.
  • പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഗെഗനിയോഫിസ് എന്ന ഉഭയജീവി ജനുസില്‍പ്പെട്ടതാണ് ബാവലി.
  • കണ്ണൂര്‍ ഇരിട്ടിയില്‍ ബാവലിപ്പുുടെ കൈവഴിയുടെ തീരത്താണ് ഇതിനെ കണ്ടെത്തിയത്.
  • ഗവേഷകര്‍: ഡോ രാമചന്ദ്രന്‍ കോതാറമ്പത്ത് (കേരള കേന്ദ്ര സര്‍വകലാശാല), ഡോ ഡേവിഡ് ഗോവര്‍ (ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം)
  • ഇന്ത്യയിലും സീഷെല്‍സ് ദ്വീപസമൂഹത്തിലും കാണപ്പെടുന്ന ഗ്രാന്‍ഡി സോണിഡേ (ഇന്തോ-സീഷെല്ലന്‍ കുടുംബം) കുടുംബത്തില്‍ ഉള്‍പ്പെടുന്ന ജീവിയാണ്.

12. മോഹന്‍ലാല്‍ അഭിനയിക്കുന്ന/ ശബ്ദം നല്‍കുന്ന റേഡിയോ നാടകങ്ങള്‍ ഏതെല്ലാം?

കടങ്കഥയിലെ വിരുന്നുകാരന്‍, ദൈവത്തിന്റെ മനമാരുകണ്ടു

13. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാമതുള്ള നഗരമേത്?

ബംഗളുരു

  • നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കൊച്ചിയിലാണ്. 201 കേസുകള്‍.

Welcome to your Kerala PSC Current Affairs Quiz 9 May 2026

1. ഇന്ത്യയില്‍ യൂണികോണ്‍ പദവിയിലെത്തുന്ന ആദ്യ സ്‌പേസ് ടെക് കമ്പനി ഏത്?

2. പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

3. അമ്മ അറിയാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആരാണ്?

4. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹം ഏത്?

5. ഇന്ത്യയുടെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡേറ്റാ സെന്റര്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 9 (Kerala PSC Current Affairs 9 May 2026)

Download daily Current Affairs Malayalam PDF Downloaded 21 times

Daily current affairs Malayalam: recent days

Comment (1)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page