Vidarsha K Vinod: ഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇരട്ട മെഡല് നേടുന്ന ആദ്യ മലയാളി | കറന്റ്അഫയേഴ്സ് മലയാളം 2026
1,007 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇരട്ട മെഡല് നേടിയ ആദ്യ മലയാളി ആരാണ്?
വിദര്ശ കെ വിനോദ്
- 50 മീറ്റര് റൈഫിള് 3 പൊസിഷന്, 10 മീറ്റര് എയര് റൈഫിള് എന്നിവയിലെ ടീമിനങ്ങളില് വിദര്ശ കെ വിനോദ് വെള്ളി മെഡല് നേടി.
- 2026-ലെ ജപ്പാന് ഏഷ്യന് ഗെയിംസില് 50 മീറ്റര് റൈഫിളില് വിദര്ശ, ആഷി ചൗക്സി, തിലോത്തമ സെന് എന്നിവരടങ്ങിയ ടീം ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല് നേടി.
2. 2026 ഏഷ്യന് ഗെയിംസ് വനിത, പുരുഷ കബഡിയില് സ്വര്ണ മെഡല് നിലനിര്ത്തിയ രാജ്യമേത്?
ഇന്ത്യ
- ഏഷ്യന് ഗെയിംസ് പുരുഷ കബഡിയില് ഇന്ത്യയുടെ 9-ാം സ്വര്ണ മെഡലാണിത്.
- വനിതകളുടെ വിഭാഗത്തില് 4-ാമത്തെ സ്വര്ണവും
3. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷ മാരത്തണില് വെള്ളി മെഡല് നേടിയ ഇന്ത്യന് താരം ആരാണ്?
സാവന് ബര്വാല്
- 44 വര്ഷത്തിനുശേഷമാണ് ഏഷ്യന് ഗെയിംസില് മാരത്തണില് ഇന്ത്യയ്ക്ക് മെഡല് ലഭിക്കുന്നത്.
4. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷ ഷോട്ട്പുട്ടില് വെള്ളി മെഡല് നേടിയ ഇന്ത്യന് താരം ആരാണ്?
തേജീന്ദര്പാല്
- കഴിഞ്ഞ രണ്ട് ഏഷ്യന് ഗെയിംസുകളില് സ്വര്ണം നേടിയ താരമാണ് തേജീന്ദര്ഡപാല് ടൂര്.
5. 2026-ലെ ഏഷ്യന് ഗെയിംസില് സ്ക്വാഷ് മിക്സ്ഡ് ഡബിള്സില് വെങ്കല മെഡല് നേടിയ ഇന്ത്യന് സഖ്യം ഏത്?
ജോഷ്ന ചിന്നപ്പ- വേലവന് സെന്തില്കുമാര്
6. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ 400 മീറ്റര് ഓട്ടത്തില് വെങ്കലം നേടിയ ഇന്ത്യന് താരം ആരാണ്?
പ്രാചി ചൗധരി
7. കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആരാണ്?
കല്പറ്റ നാരായണന്
8. കേരള സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറി ആരാണ്?
എം പി സുരേന്ദ്രന്
9. ചലച്ചിത്ര വികസന കോര്പറേഷന് (കെ എസ് എഫ് ഡി സി) ചെയര്മാന് ആരാണ്?
പ്രേംകുമാര്
10. കേരള സംഗീത നാടക അക്കാദമി ചെയര്മാന് ആരാണ്?
ജി വേണുഗോപാല്
11. കേരള സാംസ്കാരിക പ്രവര്ത്തക ക്ഷേമനിധി ബോര്ഡ് ചെയര്മാന് ആരാണ്?
എം രഞ്ജിത്ത്
12. പസിഫിക് സമുദ്രത്തിന്റെ ചിലഭാഗങ്ങളില് ശരാശരി സമുദ്രോപരിതല താപനില 2 ഡിഗ്രി സെല്ഷ്യസോ അതിലധികമോ ഉയരുന്ന അതിശക്തമായ എല്നിനോ അവസ്ഥയുടെ പേരെന്ത്?
സൂപ്പര് എല്നിനോ
13. 2026-ലെ മസുഹാര പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
കെ ജോര്ജ് തോമസ്
- ഫോട്ടോകെമിക്കല് സയന്സിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവന നല്കുന്നവര്ക്ക് ജപ്പാനിലെ ഏഷ്യന് ഓഷ്യാനിയന് ഫോട്ടോകെമിസ്ട്രി സംഘടന നല്കുന്ന പുരസ്കാരമാണ് മസുഹാര പുരസ്കാരം.
- ഭൗതിക രസതന്ത്ര ശാസ്ത്രജ്ഞനായ ഹിരോഷി മസുഹാരയുടെ പേരിലുള്ളതാണ് പുരസ്കാരം.
14. 2026 സെപ്തംബര് 27-ന് ജന്മശതാബ്ദി ആഘോഷിച്ച മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകന് ആരാണ്?
ജി ദേവരാജന്
15. യുഎസുമായി സിവില് ആണവോര്ജ രംഗത്ത് തന്ത്രപരമായ സഹകരണത്തിനുള്ള ധാരണാപത്രത്തില് ഒപ്പുവച്ച ദക്ഷിണേഷ്യന് രാജ്യമേത്?
ബംഗ്ലാദേശ്
- ബംഗ്ലാദേശിലെ ആദ്യ ആണവനിലയം സ്ഥാപിക്കുന്ന സ്ഥലം: റൂപ്പര്
16. നാലപ്പാടന് സ്മാരക സാംസ്കാരിക സമിതിയുടെ നാലപ്പാടന് പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
വി മധുസൂദനന് നായര്
17. ലോക ടൂറിസം ദിനം എന്നാണ്?
സെപ്തംബര് 27
18. കേരള ലോകായുക്ത ആരാണ്?
ജസ്റ്റിസ് എന് അനില് കുമാര്
19. ജി ദേവരാജന് ശക്തിഗാഥ പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
കെ ജയകുമാര്
20. കേരള ലളിതകലാ അക്കാദമി ചെയര്പേഴ്സണ് ആരാണ്?
പ്രൊഫ പ്രകാശ് മൂര്ത്തി
- ലളിതകലാ അക്കാദമിയുടെ ചെയര്പേഴ്സണ് ആകുന്ന ആദ്യ അനിമേറ്റര് ആണ് പ്രൊഫ പ്രകാശ് മൂര്ത്തി.
21. ശരീരത്തിലെ അസാധാരണമായ കോശങ്ങളെയോ രോഗബാധിതമായ കലകളെയോ അതിശൈത്യം ഉപയോഗിച്ച് മരവിപ്പിച്ച് നശിപ്പിക്കുന്ന ആധുനിക മെഡിക്കല് ചികിത്സാ രീതി ഏത്?
ക്രയോഅബ്ലേഷന്
- ലിക്വിഡ് നൈട്രജന് ഉപയോഗിച്ചാണ് ക്രയോഅബ്ലേഷന് നടത്തുന്നത്.
- ദക്ഷിണേന്ത്യയില് ആദ്യമായി ലിക്വിഡ് നൈട്രജന് ക്രയോഅബ്ലേഷന് ചികിത്സ വിജയകരമായി പൂര്ത്തിയാക്കിയ ആശുപത്രി: രാജഗിരി ആശുപത്രി, കൊച്ചി
2026 സെപ്തംബര് 26-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 September 26 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 September 27”