1. 2026 മാര്‍ച്ച് 26-ന് അന്തരിച്ച മലയാള ചലച്ചിത്ര നടനും നാടക സംവിധായകനുമായ വ്യക്തി ആരാണ്?
ഇ എ രാജേന്ദ്രന്
2. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി ആരാണ്?
കിരണ്‍ റിജിജു
3. പാര്‍ലമെന്റിലും നിയമസഭകളിലും 33% സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി എത്രയാണ്?
106
- 33% വനിതാ സംവരണം പാസാക്കിയ വര്‍ഷം: 2023 സെപ്തംബര്‍
4. 2026-ലെ ജി7 ഉച്ചകോടി വേദി എവിടെ?
ഫ്രാന്‍സ്
- അംഗങ്ങള്‍: ഇറ്റലി, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, യുകെ, യുഎസ്
- പ്രത്യേക ക്ഷണിതാക്കള്‍: ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍
5. 2026 മാര്‍ച്ചില്‍ അന്തരിച്ച പുലിറ്റ്സര്‍ പുരസ്കാര ജേതാവായ എഴുത്തുകാരന് ആരാണ്?
ട്രേസി കിഡര്‍
- കൃതികള്‍: അമങ് സ്കൂള്‍ ചില്‍ഡ്രന്‍, ദ് സോള്‍ ഓഫ് എ ന്യൂ മെഷീന്, മൗണ്ടെയ്ന്‍സ് ബിയോണ്ട് മൗണ്ടെയ്ന്‍സ്
- 1981-ല്‍ കംപ്യൂട്ടറിനെ കുറിച്ച് എഴുതിയ ദ് സോള്‍ ഓഫ് എ ന്യൂ മെഷീന് എന്ന കൃതിക്ക് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ചു
6. 2026 മാര്‍ച്ചില്‍ അന്താരാഷ്ട്ര ബാഡ്മിന്റണില്‍നിന്നും വിരമിച്ച ഒളിമ്പിക് ജേതാവ് ആരാണ്?
കരോലിന മാരിന്
- 2016 റിയോ ഒളിമ്പിക്സ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്പിച്ച് കരോലിന മാരിന് സ്വര്‍ണം നേടിയത്.
- 2014, 2015, 2018 വര്‍ഷങ്ങളില്‍ മൂന്ന് തവണ ലോക ചാമ്പ്യനായിരുന്നു.
- 2024 പാരീസ് ഒളിമ്പിക്സ് സെമിഫൈനലില്‍ കാല്‍മുട്ടിന് പരിക്കേറ്റ് മത്സരത്തില്‍നിന്നും പിന്മാറിയതിനുശേഷം കരോലിന മാരില്‍ കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ല.
7. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ആരാണ്?
കിര്‍സ്റ്റി കോവന്ട്രി
8. 2028-ലെ ഒളിമ്പിക്സ് വേദി ഏത്?
ലൊസാഞ്ചലസ്
9. ശരീരത്തില്‍ ഏത് പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലായ വനിത താരങ്ങള്‍ക്കാണ് ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയത്?
ടെസ്റ്റോസ്റ്റീറോണ്‍
- വനിതാ വിഭാഗത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്ന നിയമം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പാസാക്കി.
10. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ആദ്യ ഇന്ത്യാക്കാരന് ആരാണ്?
ശുഭാംശു ശുക്ല
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 27-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 27 മാര്‍ച്ച് 2026 (Kerala PSC Current Affairs 27 March 2026)”