1. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ കേന്ദ്രമായ ദ്വീപ് ഏത്?
ഖാര്‍ഗ് ദ്വീപ്
2. തദ്ദേശ വാര്‍ഡുകളുടെ വിഭജനം നടത്തിയ ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ചെയര്മാന് ആരായിരുന്നു?
എ ഷാജഹാന്
3. ജയിലില്‍ പുസ്തകം വായിക്കുന്ന തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കാന് തീരുമാനിച്ച രാജ്യമേത്?
ബ്രസീല്‍
4. പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്നതിന് നല്കുന്ന സ്കോളര്‍ഷിപ്പ് ഏത്?
ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ്
5. മിസിസ് ഇന്റര്‍നാഷണലില്‍ ഫസ്റ്റ് റണ്ണറപ്പ് ആയ മലയാളി വനിത ആരാണ്?
ഡോ ശിഖ സന്തോഷ്
6. ടെന്നീസില്‍ സണ്‍ഷൈന്‍ ഡബിള്‍ നേടിയ പുരുഷ താരം ആരാണ്?
യാനിക് സിന്നര്‍
- മയാമി ഓപ്പണ്‍ ടെന്നീസ് കിരീടം യാനിക് സിന്നര്‍ നിലനിര്‍ത്തി.
- മയാമി ഓപ്പണിലും ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സിലും കിരീടം നിലനിര്‍ത്തുന്ന താരങ്ങള്‍ക്കാണ് സണ്‍ഷൈന്‍ ഡബിള്‍ കിരീടം ലഭിക്കുന്നത്.
- അരീന സബലേങ്കയും ഈ വര്‍ഷം സണ്‍ഷൈന്‍ ഡബിള്‍ നേടിയിരുന്നു.
7. 2026 മാര്‍ച്ചില്‍ അമേരിക്കയില്‍ അതിവേഗം വ്യാപിച്ച കോവിഡ് 19-ന്റെ പുതിയ വകഭേദം ഏത്?
ബിഎ 3.2
- സികാഡ എന്നും പേരുള്ള ഈ വകഭേദം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നില്ല.
- 2021-ല്‍ ആവിര്‍ഭവിച്ച ഒമിക്രോണ്‍ വകഭേദത്തില്‍നിന്നാണ് ബിഎ 3.2 പരിണമിച്ചത്.
8. ലോക അമ്പെയ്ത്തിന്റെ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാരാ അമ്പെയ്ത്ത് താരമായി തിരഞ്ഞെടുത്തത് ആരെയാണ്?
ശീതള്‍ദേവി
- ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ കൈകളില്ലാത്ത ആദ്യ വനിതാ താരമാണ് ശീതള്‍ദേവി.
- ജമ്മുകശ്മീര്‍ സ്വദേശിനിയായ ശീതള്‍ദേവി കാലുകൊണ്ടാണ് അമ്പെയ്യുന്നത്.
9. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആരാണ്?
പ്രമോദ് ജി കൃഷ്ണന്
11. മരച്ചീനിയിലെ അന്നജത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്സ് സ്റ്റാര്‍ച്ച് മീറ്റര്‍ വികസിപ്പിച്ച സ്ഥാപനം ഏത്?
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
- കേന്ദ്രത്തിലെ ഡോ ടി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് മീറ്റര്‍ വികസിപ്പിച്ചത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 30-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 31 മാര്‍ച്ച് 2026 (Kerala PSC Current Affairs 31 March 2026)”