ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ലോകസഭയിലെ അംഗങ്ങളുടെ എണ്ണം പരമാവധി എത്രയാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്‍ ആണ് 2026 ഏപ്രില്‍ 16-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്?
850
- നിലവില്‍ ഭരണഘടന പ്രകാരം ലോകസഭയില്‍ പരമാവധി 550 സീറ്റുകളാണുള്ളത്. നിലവിലെ അംഗങ്ങളുടെ എണ്ണം: 543.
- നിലവിലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 530 സീറ്റുകളും കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 20 സീറ്റുകളും ആണുള്ളത്.
- 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോകസഭയിലേയും നിയമസഭയിലേയും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.
- 2011-ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോകസഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
- എന്നാല്‍, നിലവിലെ ഭരണഘടനാ വ്യവസ്ഥ പ്രകാരം 2026നുശേഷമുള്ള സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനക്രമീകരണം നടത്തേണ്ടത്.
- 1971-ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും അവസാനമായി മണ്ഡല പുനര്‍നിര്‍ണയം നടത്തിയത്.
- ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തുന്ന നാരിശക്തി വന്ദന്‍ അധിനിയം നിയമം 2023-ലാണ് പാര്‍ലമെന്റ് പാസാക്കിയത്.
2. കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത് സീനിയര്‍ അഭിഭാഷകമാര്‍ ആരെല്ലാം?
ലിസ് മാത്യു, എ കെ പ്രീത
- കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.
- കേരള ഹൈക്കോടതിയുടെ അനുവദനീയ അംഗബലം: 47
- നിലവിലെ അംഗങ്ങളുടെ എണ്ണം: 38
3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഒക്യുപെന്‍സിയുള്ള ട്രെയിനേത്?
കന്യാകുമാരി-മംഗളുരു പരശുറാം എക്സ്പ്രസ്
- ആദ്യ പത്തില്‍ എട്ട് ട്രെയിനുകളും കേരളത്തില്‍ സര്‍വീസ് നടത്തുന്നവയാണ്.
- ഒക്യുപന്‍സി: റിസര്‍വ് ചെയ്യുന്ന സീറ്റുകളുടെ ഉപയോഗ നിരക്ക്
4. ബീഹാറിലെ പുതിയ മുഖ്യമന്ത്രി ആരാണ്?
സമ്രാട്ട് ചൗധരി
- നിതീഷ് കുമാര്‍ രാജിവച്ച ഒഴിവിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
- ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സമ്രാട്ട് ചൗധരി
- നിതീഷ് കുമാര്‍ നേരത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
5. മാര്‍ച്ച് മാസത്തിലെ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സഞ്ജു സാംസണ്
- സഞ്ജുവിന് ആദ്യമായിട്ടാണ് ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്കാരം ലഭിക്കുന്നത്.
- ടി20 ലോകകപ്പിലെ പ്രകടനമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
6. 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷിന്റെ എതിരാളി ആരാണ്?
ജാവോഖിര്‍ സിന്ദറോവ്, ഉസ്ബെക്കിസ്ഥാന്
- ലോക ചെസ് ച്യാമ്പനെ നേരിടാനുള്ള എതിരാളിയെ തിരഞ്ഞെടുക്കാനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ജാവോഖിര്‍ സിന്ദറോവ് വിജയിച്ചു.
- സിന്ദറോവിന്റെ വിളിപ്പേര്: താഷ്കെന്റിലെ കടുവ
7. മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വിസ്ഡന് മാസികയുടെ ബഹുമതി നേടിയ താരങ്ങള്‍ ആരെല്ലാം?
മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), ദീപ്തി ശര്‍മ (ഇന്ത്യ)
- ടി20 കളിക്കാരനുള്ള പുരസ്കാരം നേടിയത്: അഭിഷേഖ് ശര്‍മ
8. സംസ്ഥാനത്തെ വയോജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ കേരളവും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന വാക്സിനേഷന് പദ്ധതി ഏത്?
ന്യൂമോകോക്കല്‍ വാക്സിനേഷന്
- ന്യൂമോണിയ അടക്കമുള്ള രോഗാണുബാധകളെ ചെറുക്കാന്‍ ന്യുമോകോക്കല്‍ വാക്സിനേഷനിലൂടെ സാധിക്കും.
- ജീവിതശൈലി രോഗമുള്ള 40 വയസ്സിനു മുകളിലുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് വാക്സിനേഷന് നടത്തുന്നത്.
- 2026 അവസാനത്തോടെ കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം പേര് വയോജനങ്ങളാകും.
9. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയേത്?
പ്രൈവറ്റ്
10. സിക്കിമിന്റെ വടക്കന്പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനം അറിയപ്പെടുന്ന പേരെന്ത്?
ഓപ്പറേഷന് ഹിമസേതു
11. ഐയുസിഎന്നിന്റെ ചുവന്ന പട്ടികയില്‍ വംശനാശ ഭീഷണിയുടെ വക്കിലുള്ള ജീവിവിഭാഗത്തില്നിന്നും വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയ ജീവിവര്‍ഗമേത്?
അന്റാര്‍ട്ടിക്കയിലെ ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
15 april 2026 current affairs, current affairs 15 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams
