ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭയിലെത്തിയ അംഗം ചരിത്രത്തിലാദ്യമായി സഭയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിയെ തിരിച്ചറിയുക.
ഹരിവംശ് നാരായണന് സിങ്
- ഹരിവംശ് നാരായണന് സിങ് മൂന്നാം തവണയാണ് രാജ്യസഭയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
- 2014-ല്‍ ബീഹാറില്‍ നിന്നും ജെഡിയു അംഗമായി രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണന് സിങിന്റെ കാലാവധി ഈ വര്‍ഷം ഏപ്രില്‍ 9-ന് അവസാനിച്ചിരുന്നു.
- ഏപ്രില്‍ 10-ന് രാഷ്ട്രപതി ഹരിവംശ് നാരായണന് സിങിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
2. കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ മലയാളി ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ സി ജെ ജയചന്ദ്രന്
3. അര്‍ജന്റീനക്കാരനായ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി സ്പെയിനില്‍ വാങ്ങിയ ഫുട്ബോള്‍ ക്ലബ് ഏത്?
യൂണിയോ എസ്പോര്‍ട്ടിവോ കൂര്നെല്യ
4. 2026 ഏപ്രില്‍ 17-ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷന്‍ ആരാണ്?
എന്‍ രാമചന്ദ്രന് (77)
5. 2023 സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരി ശക്തി വന്ദന്‍ അധിനിയം) പ്രാബല്യത്തില്‍ വന്നതെന്നാണ്?
2026 ഏപ്രില്‍ 16
- ലോകസഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന നിയമമാണ് വനിതാ സംവരണ നിയമം.
- വനിതാ സംവരണ നിയമം ഭരണഘടനാ 106-ാം ഭേദഗതി നിയമം 2023 ആണ്.
- 543 അംഗ ലോകസഭയില്‍ 179 സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കും.
6. 2026 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പ്രതിപാദ്യവിഷയം ഏതാണ്?
33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനും ലോകസഭാ സീറ്റുകള്‍ 543-ല്‍നിന്നും 816 ആയി ഉയര്‍ത്താനും
- ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വോട്ടെടുപ്പില്‍ ലഭിക്കാത്തതിനാല്‍ ബില്‍ ലോകസഭയില്‍ പരാജയപ്പെട്ടു.
- ബില്ലിനെ അനുകൂലിച്ച് 298 പേരും എതിര്‍ത്ത് 230 പേരും വോട്ട് ചെയ്തു.
- മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതിന് ആകെ വോട്ട് ചെയ്ത 528 പേരില്‍ 352 പേരുടെ വോട്ട് ബില്ലിനെ അനുകൂലിച്ച് ലഭിക്കണമായിരുന്നു.
- ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബില്‍ എന്നിവയും കേന്ദ്രം അവതരിപ്പിച്ചുവെങ്കിലും അവ സര്‍ക്കാര്‍ പിന്‍വലിച്ചു.
7. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) 2026-ലെ ലോക സാമ്പത്തിക വീക്ഷണം (ഡബ്ല്യുഇഒ) അനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥാനം എത്രയാണ്?
ആറാം സ്ഥാനം
- നാലാം സ്ഥാനത്തുനിന്നുമാണ് ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീണത്.
- 2025-26 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 3.92 ലക്ഷം കോടി ഡോളര്‍. ഇതനുസരിച്ച് ഇന്ത്യ വിവിധ രാജ്യങ്ങളുടെ ജിഡിപി പട്ടികയില്‍ ആറാം സ്ഥാനത്താണ്.
- ഇന്ത്യ ജിഡിപി കണക്കാക്കുന്ന അടിസ്ഥാന സാമ്പത്തികവര്‍ഷം: 2022-23
8. 2026 ഏപ്രിലില്‍ നടന്ന ഫിഫ സീരീസ് ചതുര്‍രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ടീമിന് എത്രാം സ്ഥാനം ലഭിച്ചു?
മൂന്നാം സ്ഥാനം
9. ബ്ലൂംബര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്സിന്റെ 2026 ഏപ്രിലിലെ റാങ്കിങ് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനിക വ്യക്തി ആരാണ്?
ഗൗതം അദാനി
- മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാമതെത്തിയത്.
- ആഗോളതലത്തില്‍ അദാനി 19-ാം സ്ഥാനത്തും അംബാനി 20-ാം സ്ഥാനത്തുമാണ്.
10. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാരതീയ ന്യായസംഹിതയിലെ വകുപ്പേത്?
192
11. ഡല്‍ഹിയില്‍ നടന്ന ദേശീയ സ്കൂള്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയ സംസ്ഥാനമേത്?
കേരളം
12. 2026 ഏപ്രിലില്‍ അന്തരിച്ച ബ്രസീലിലെ ബാസ്കറ്റ്ബോള്‍ ഇതിഹാസ താരം ആരാണ്?
ഓസ്കാര്‍ ഷ്മിഡ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
18 april 2026 current affairs, current affairs 18 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams
