ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. പശ്ചിമബംഗാളിലെ പുതിയ മുഖ്യമന്ത്രി ആരാണ്?
സുവേന്ദു അധികാരി
- ബംഗാള്‍ ഗവര്‍ണര്‍: ആര് എന്‍ രവി
2. 2026 മെയ് 8-ന് അന്തരിച്ച മുന്‍ കേരള ഡിജിപി ആരാണ്?
ഡോ പി ജെ അലക്സാണ്ടര്‍
3. ഇന്ത്യയില്‍ യുപിഐ ഐഡി പോലെ തപാല്‍ വിലാസം നല്‍കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി ഏത്?
ധ്രുവ
- ധ്രുവ: ഡിജിറ്റല്‍ ഹബ് ഫോര്‍ റഫറന്‍സ് ആന്‍ഡ് യുണീക് വെര്‍ച്വല്‍ അഡ്രസ്
- ഉദാഹരണം: MY@Dhruva-462003
- പിന്‍കോഡിന് പകരമുള്ള ഡിജിപിന്‍ സംവിധാനം തപാല്‍വകുപ്പ് നടപ്പിലാക്കിയിരുന്നു. ഉദാഹരണം: 829-4G7-PMJ8
4. പ്രശസ്ത സാമ്പത്തികശാസ്ത്ര മാസികയായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ (ഇപിഡബ്ല്യു) എഡിറ്ററായി നിയമിതനായ മലയാളി ആരാണ്?
ടി കെ അരുണ്‍
5. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ആരാണ്?
തുഷാര്‍ മേത്ത
6. കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കാദര്‍ അത്തിയ
- ഫ്രഞ്ച്- അള്‍ജീരിയന്‍ കലാകാരന് ആണ് കാദര്‍ അത്തിയ.
- ചരിത്രവും കൊളോണയലിസത്തിന്രെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട കലാപ്രവര്‍ത്തനങ്ങളാണ് കാദര്‍ അത്തിയയുടെ മേഖല.
- ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബര്‍ 12-ന് ആരംഭിക്കും.
- കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ്: ജിതീഷ് കല്ലാട്ട്
7. ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ മാണിക്യം കണ്ടെത്തിയത് ഏത് രാജ്യത്തിലാണ്?
മ്യാന്മര്
- മ്യാന്മറിലെ മോഗോക്കില്നിന്നുമാണ് പര്‍പ്പിള്‍-റെഡ് നിറത്തിലുള്ള 2.2 കിലോഗ്രാം ഭാരമുള്ള മാണിക്യം കണ്ടെത്തിയത്.
- 1996-ല്‍ ഇവിടെ നിന്നും കണ്ടെത്തിയ 4.29 കിലോഗ്രാം ഭാരമുള്ള മാണിക്യമാണ് ഏറ്റവും വലുത്.
- ലോകത്തെ മാണിക്യങ്ങളുടെ 90 ശതമാനവും ലഭിക്കുന്നത് മ്യാന്മറില് നിന്നാണ്.
- മ്യാന്മറിന്റെ പ്രധാന വരുമാന സ്രോതസ്സ് മാണിക്യമാണ്.
8. 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്….’ ആലപിച്ചിരിക്കുന്ന ഗായകര്‍ ആരെല്ലാം?
ഷക്കീറ (കൊളംബിയ), ബുര്‍ണ ബോ (നൈജീരിയ)
- യുഎസും മെക്സിക്കോയും കാനഡയും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്.
9. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആന്റിബയോട്ടിക് പ്രതിരോധ പദ്ധതി ഏത്?
അമരം
- അമരം: ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് അവയര്‍നസ് ആന്‍ഡ് മിറ്റിഗേഷന്‍ പ്രോഗ്രാം
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഗ്ലൈഡ് ആയുധ സംവിധാനം ഏത്?
ടാറ
- ടാറ: ടാക്റ്റിക്കല്‍ അഡ്വാന്‍സ്ഡ് റേഞ്ച് ഓഗ്മെന്റേഷന്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
