today's current affairs in malayalam
1. ഇരട്ടഭൂകമ്പം ദുരന്തം വിതച്ച വെനസ്വേലയ്ക്ക് ഇന്ത്യ നല്കിയ ദുരിതാശ്വാസ ദൗത്യത്തിന്റെ പേരെന്ത്?
ഓപ്പറേഷന് അമിസ്റ്റഡ്
2. 2026 ജൂണില്‍ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാനമേത്?
പശ്ചിമബംഗാള്‍
3. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി എസ് എസ് സി) പുതിയ ഡയറക്ടര്‍ ആരാണ്?
ഡോ യു പി രാജീവ്
4. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) പുതിയ ഡയറക്ടര്‍ ആരാണ്?
എന്‍ ജയന്
5. ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിന്റെ (ഐപിആര്‍സി) പുതിയ ഡയറക്ടര്‍ ആരാണ്?
നാരായണന് അപ്പു
6. ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ (ഐ ഐ എസ് യു) പുതിയ ഡയറക്ടര്‍ ആരാണ്?
ജോമി ജെ ചാമന്
7. 2040-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തില്‍ ഉപയോഗിക്കുന്നതിനായി ഐ എസ് ആര് ഒ വികസിപ്പിക്കുന്ന റോക്കറ്റ് ഏത്?
എന്‍ജിഎല്‍വി
- എന്‍ജിഎല്‍വി: നെക്സ്റ്റ് ജനറേഷന് ലോഞ്ച് വെഹിക്കിള്‍
- ഐഎസ്ആര്‍ഒയുടെ നിലവിലെ ഏറ്റവും വലിയ റോക്കറ്റ്: എല്‍വിഎം 3
- എല്‍വിഎം 3 യുടെ മൂന്നരിട്ടി ഭാരം വഹിക്കാന്‍ കഴിയുന്ന റോറ്റക്ക്: എന്‍ജിഎല്‍വി
- താഴ്ന്ന ഭ്രമണപഥത്തില്‍ 30 ടണ്‍ വരെ ഭാരം എത്തിക്കാന്‍ എന്‍ജിഎല്‍വിക്ക് സാധിക്കും.
- എന്‍ജിഎല്‍വി രൂപകല്പന ചെയ്യുന്നത്: വിക്രം സാരാഭായ് സ്പേസ് സെന്റര്‍
- എന്‍ജിഎല്‍വി എഞ്ചിന് ഭാഗങ്ങള്‍ വികസിപ്പിക്കുന്നത്: ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ്
8. കേരളത്തില്‍ എവിടെ നിന്നാണ് സ്പാനിഷ്, ഐബീരിയന്‍ സംസ്കാരങ്ങളുടെ ഭാഗമായ പുരാതന ആംഫോറ (ഭരണി) അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്?
പട്ടണം, എറണാകുളം
- സ്പെയിനിലെ ഗ്വാഡല്ക്വിവിര് നദീതടത്തില്‍ നിര്‍മ്മിച്ച ഭരണികള്‍ ഒലിവെണ്ണ സൂക്ഷിക്കാന്‍ ഉപയോഗക്കുന്നതാണ്.
- ഐബീരിയന്‍ ഭരണി മീന്‍ചാറ് കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്നു.
- ഇന്ത്യയില്‍ വിദേശ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത് പട്ടണത്തിലാണ്.
9. ഓപ്പണ്‍എഐ അവതരിപ്പിച്ച എഐ ചിപ്പ് ഏത്?
ജലപീനോ
10. കൊച്ചി മെട്രോയുടെ മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം ഏത്?
യുഐടിപി ഇംപാക്ട് അവാര്‍ഡ്-2026
- പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരങ്ങളില് ഒന്നാണിത്.
- മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ സര്‍വീസുകള്‍, നടപ്പാതകള്‍, സൈക്കിള്‍ ഷെയറിങ്, ഡിജിറ്റല്‍ മൊബിലിറ്റി തുടങ്ങിയ സേവനങ്ങളും സൗകര്യങ്ങളും അടങ്ങിയതാണ് കൊച്ചി മെട്രോയുടെ മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതി.
11. ഐഎസ്ആര്‍ഒ ഭാവിയില്‍ നിര്‍മ്മിക്കുന്ന ചാന്ദ്രലാന്ഡറുകളില് ഉള്‍പ്പെടുന്ന ന്യൂക്ലിയര്‍ താപസംവിധാനത്തില് ഉപയോഗിക്കുന്ന ആണവ മൂലകം/ റേഡിയോ ആക്ടീവ് മൂലകം ഏത്?
പ്ലൂട്ടോണിയം 238
- ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ ലാന്‍ഡര്‍ ഒരു ചാന്ദ്രദിനം കഴിഞ്ഞതോടെ തണുപ്പുകാരണം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനുള്ള പരിഹാരമായിട്ടാണ് താപസംവിധാനം വികസിപ്പിക്കുന്നത്.
- ലാന്‍ഡറിന്റെ ആയുസ് 200 ദിവസം വരെയായി വര്‍ധിക്കും.
- ചന്ദ്രനില്‍ രാത്രിയില്‍ താപനില മൈനസ് 280 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴാറുണ്ട്. പകല്‍ താപനില: 121 ഡിഗ്രി സെല്‍ഷ്യസ്.
12. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോ നേപ്പിയര്‍ സര്‍വകലാശാല വികസിപ്പിച്ച വളയ്ക്കാനും മടക്കാനും കഴിയുന്ന ഭാരം കുറഞ്ഞ ബാറ്ററിയുടെ ഗവേഷണത്തിന് നേതൃത്വം നല്കിയ മലയാളി ആരാണ്?
പ്രൊഫ ലിബു മഞ്ചക്കല്‍
13. അഞ്ച് ഫുട്ബോള്‍ ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരന് ആരാണ്?
യൂട്ടോ നഗാട്ടോമോ, ജപ്പാന്
14. ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍നിന്നും ഉല്പാദിപ്പിക്കുന്ന ആണവതാപം ഉപയോഗിച്ച് കോപ്പര്‍-ക്ലോറിന്‍ തെര്‍മോകെമിക്കല്‍ പ്രക്രിയ അടിസ്ഥാനമാക്കി ലോകത്തില്‍ ആധ്യമായി ഹൈഡ്രജന്‍ ഉല്‍പ്പാദിച്ച രാജ്യമേത്?
ഇന്ത്യ
- കല്‍പ്പാക്കം ആണവനിലയമാണ് നേട്ടം കൈവരിച്ചത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
