ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ആശിഷ് യാദവ് | Today's Current Affairs Malayalam
1. ബാക്ടീരിയകളെ നശിപ്പിക്കുന്ന 16 വൈറസുകളെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച എഐ മോഡല്‍ ഏത്?
ഇവോ
- ആന്റിബയോട്ടിക് മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് ഗവേഷകര്‍ 16 ജൈവ വൈറസുകളെ വികസിപ്പിച്ചത്.
- ദോഷകാരികളായ ബാക്ടീരിയകളെ വൈറസുകള്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാരീതി: ഫേജ്തെറപ്പി
- യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല, ആര്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ ഗവേഷകരാണ് ഇവോ1, ഇവോ2 എന്നീ എഐ മോഡലുകള്‍ ഉപയോഗിച്ച് വൈറസുകളെ സൃഷ്ടിച്ചത്.
- ദശലക്ഷക്കണക്കിന് ജീവികളുടെ ജനിതകവിവരങ്ങള്‍ അപഗ്രഥിച്ച് വികസിപ്പിച്ച എഐ മോഡലുകളാണ് ഇവോ1, ഇവോ2 എന്നിവ.
2. റഷ്യയില്‍നിന്നും എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന 5 രാജ്യങ്ങള്‍ക്കുമേല്‍ 100% വരെ തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന യുഎസ് സെനറ്റ് പാസാക്കിയ നിയമം ഏത്?
ലിന്‍ഡ്സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന് ആക്ട് 2026
- ഇന്ത്യ, ചൈന, അസര്‍ബൈജന്‍, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ക്ക് ബാധകമാകുന്ന നിയമം ആണിത്.
3. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളികള്‍ ആരെല്ലാം?
എം ശ്രീങ്കര്‍ (വെള്ളി, ലോങ്ജംപ്), മുഹമ്മദ് ബാസില്‍ (വെള്ളി, പാരാ അത്ലറ്റിക്സ്)
4. മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനും വന്യജീവി ആക്രമണങ്ങളില്‍നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാനും എഐയുടെ സഹായത്തോടെ വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഫാംഗാര്‍ഡ് സംവിധാനം നടപ്പിലാക്കിയത് എവിടെ?
തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍
5. 2026 ആഗസ്റ്റില്‍ അന്തരിച്ച പ്രമുഖ ആയുര്‍വേദ ചികിത്സകന് ആരാണ്?
ഡോ വൈദ്യ ബാലേന്ദു പ്രകാശ് (69)
- 1999-ല്‍ പത്മശ്രീലഭിച്ചു
6. ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?
ആശിഷ് യാദവ്
- ദൂരം: 74.09 മീറ്റര്‍
- നീരജ് ചോപ്രയ്ക്കുശേഷം അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ത്രോയില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ് ആശിഷ് യാദവ്.
- 2016-ല്‍ ആണ് നീരജ് സ്വര്ണംന നേടിയത്.
- പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടംമത്സരത്തിന്റെ ഫൈനലില്‍ മലയാളി താരം മുഹമ്മദ് അഷ്ഫാഖ് എട്ടാം സ്ഥാനത്തെത്തി.
7. ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 11 വിഭാഗത്തില്‍ ചാമ്പ്യനായ മലയാളി ആരാണ്?
ദിവി ബിജേഷ്
- കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ ആണ്.
8. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ദക്ഷിണേഷ്യന്‍ മേഖലയിലെ പബ്ലിക് ഹെല്‍ത്ത് ചാമ്പ്യന്‍ പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ സുരേഷ് കുമാര്‍
9. ലോക ആദിവാസി ദിനം എന്നാണ്?
ആഗസ്റ്റ് 9
10. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് റെയില്‍വേ പൊലീസ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഓപ്പറേഷന് രക്ഷിത
- പരാതികള്‍ പോല്‍-ആപ്പിലെ റെയില്മൈത്രിയിലും 112, 9846200100, 9846200150, 9846200180 എന്നീ നമ്പരുകളിലും റിപ്പോര്‍ട്ട് ചെയ്യാം.
11. ഏതെല്ലാം ദുരന്തങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങളുടെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്?
ഉഷ്ണതരംഗവും മിന്നലും
- 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം നിലവിലെ അംഗീകൃത പ്രകൃതി ദുരന്തങ്ങള്‍: ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, അഗ്നിബാധ, പ്രളയം, സുനാമി, ആലിപ്പഴവര്‍ഷത്തോടെയുള്ള കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍, ഹിമപാതം, മേഘവിസ്ഫോടനം, കീടങ്ങളുടെ ആക്രമണം, മഞ്ഞുവീഴ്ച്ച/ ശീതതരംഗം
Current Affairs 2026 August 08 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 09”