ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച ആയുഷ് ഷെട്ടി | Current Affairs 2026 Malayalam
1. മുതിര്‍ന്ന പൗരരുടേയും മാതാപിതാക്കളുടേയും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വത്തില്‍നിന്നും ഒഴിപ്പിക്കാന്‍ വയോജനട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് വ്യാഖ്യാനിച്ച കോടതി ഏത്?
സുപ്രീംകോടതി
- മുതിര്‍ന്ന പൗരര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള 2007-ലെ നിയമത്തെ അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വ്യാഖ്യാനിക്കണമെന്ന് കോടി പറഞ്ഞു.
- മുതിര്‍ന്ന പൗരര്‍ക്ക് സഹായം തേടാനുള്ള എല്‍ഡര്‍ ലൈന്‍ നമ്പര്‍: 14567
2. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നര്‍ കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്കുനീക്കം ആരംഭിച്ചത് എന്നാണ്?
2026 ആഗസ്റ്റ് 18
- കേന്ദ്ര ഷിപ്പിങ് മന്ത്രി: സര്‍ബാനന്ദ സോനാവാള്‍
3. സംസ്ഥാന സര്‍ക്കാരിന്റെ തുറമുഖാധിഷ്ഠിത വ്യവസായ- ലോജിസ്റ്റിക്സ് വികസന പദ്ധതി ഏത്?
മിഷന് സമുദ്ര
4. പ്രശസ്തമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ 2026-ലെ ഫെലോമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
ഡോ തോമസ് ജെ കോളാകോട്ട്
5. 2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ ഷിയുകിയെ തോല്‍പ്പിച്ച ഇന്ത്യന്‍ താരം ആരാണ്?
ആയുഷ് ഷെട്ടി
6. ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം ആരാണ്?
രവീന്ദ്ര ജഡേജ
- 2026 ആഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് രവീന്ദ്ര ജഡേജ 350 വിക്കറ്റുകള്‍ തികച്ചത്.
- കപില്‍ദേവിനുശേഷം ടെസ്റ്റില്‍ 4000-ല്‍ അധികം റണ്‍സും 350 വിക്കറ്റും നേടുന്ന ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ.
- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് രവീന്ദ്ര ജഡേജ.
7. ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ കന്നിക്കിരീടം നേടിയ ക്ലബേത്?
ആര്‍സി ലാന്‍സ്
- പിഎസ്ജിയെ 1-0 എന്ന സ്കോറിന് അട്ടിമറിച്ചു.
8. ആഫ്രിക്ക നേഷന്‍സ് കപ്പ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കന്നിക്കിരീടം നേടിയ രാജ്യമേത്?
കാമറൂണ്‍
9. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ്?
വി അനന്ത നാഗേശ്വരന്‍
10. കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം തയ്യാറാക്കിയ തൊഴില്‍ സര്‍വേ പ്രകാരം 2026 ജൂലൈയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര?
5.1
- ജൂണിലെ നിരക്ക്: 5.5
11. ജയില്‍ശിക്ഷ കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തവരേയും മാനസികവെല്ലുവിളി നേരിടുന്ന തടവുകാരേയും പുനരധിവസിപ്പിക്കാന്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ജയില്‍ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഹാഫ് വേ ഹോം
current affairs 2026 questions and answers malayalam
Current Affairs 2026 August 17 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “PSC Current Affairs 2026 Malayalam | August 18”