2026 ഏഷ്യന് ഗെയിംസ് സെയിലിങ് പുരുഷ വിഭാഗം സ്കിഫ് ഇനത്തില് വെള്ള മെഡല് നേടിയ മലയാളികളായ പ്രിന്സ് നോബിളും മനു ഫ്രാന്സിസും | കറന്റ്അഫയേഴ്സ് മലയാളം 2026
1,007 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കേരളത്തെ 2031 മാര്ച്ച് 31-നകം സമ്പൂര്ണ മാലിന്യമുക്തമാക്കാന് ലക്ഷ്യമിടുന്ന പദ്ധതി ഏത്?
നിര്മലം- പുതുയുഗ ശുചിത്വ കേരളം
2. വയോജനങ്ങളും യുവതലമുരയും തമ്മിലുള്ള ആശയ വിനിമയവും സഹവര്ത്തിത്വവും ത്വരിതപ്പെടുത്തുന്നതിനായി വയോജന വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
ഓണര് എ ഹോം പദ്ധതി
- എറണാകുളം കുന്നുകര ഗ്രാമപഞ്ചായത്തിലെ മോഡല് സായംപ്രഭ ഹോമില് പദ്ധതി മുഖ്യമന്ത്രി വിഡി സതീശന് ഉദ്ഘാടനം ചെയ്തു.
3. കെ ആര് നാരായണന് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല് സയന്സ് ആന്ഡ് ആര്ട്സിന്റെ ചെയര്പേഴ്സണ് ആരാണ്?
ജോഷി മാത്യു
- കെ ആര് നാരായണന് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല് സയന്സ് ആന്ഡ് ആര്ട്സ് സ്ഥിതി ചെയ്യുന്നത്: കോട്ടയം
4. ഏത് നവോത്ഥാന നായികയുടെ 50-ാം ചരമവാര്ഷികം ആണ് 2026 ഒക്ടോബര് 2-ന് ആചരിച്ചത്?
ഡോ മേരി പുന്നന് ലൂക്കോസ്
- തിരുവിതാംകൂറിലെ ബിരുദധാരിയായ ആദ്യ വനിത: ഡോ മേരി പുന്നന് ലൂക്കോസ്
- ലണ്ടന് യൂണിവേഴ്സിറ്റിയില്നിന്നും വൈദ്യശാസ്ത്രത്തില് ബിരുദം നേടിയ ആദ്യ ഇന്ത്യന് വനിത: ഡോ മേരി പുന്നന് ലൂക്കോസ്
- കേരളത്തില് ആദ്യമായി സീസേറിയന് ശസ്ത്രക്രിയ നടത്തിയത്: ഡോ മേരി പുന്നന് ലൂക്കോസ്
- കേരളത്തിലെ ആശുപത്രികളില് ആധുനിക പ്രസവ ശുശ്രൂഷ ആരംഭിക്കുന്നതിന് നേതൃത്വം നല്കിയത്: ഡോ മേരി പുന്നന് ലൂക്കോസ്
- ഡോ മേരി പുന്നന് ലൂക്കോസ് തിരുവിതാംകൂര് നിയമനിര്മ്മാണ സമിതിയില് അംഗമായ വര്ഷം: 1924
- 1935-ല് തിരുവിതാംകൂര് രാജാവ് ഡോ മേരി പുന്നന് ലൂക്കോസിന് വൈദ്യശാസ്ത്രകുല സ്ഥാനം നല്കി.
- 1975-ല് പത്മശ്രീ ലഭിച്ചു.
5. ഇന്ത്യന് ഇമ്യൂണോളജിയുടെ പിതാവ് ആരാണ്?
ഡോ ജി പി തല്വാര്
- ഡോ ഗുരുചരണ് പ്രാണ് തല്വാര് ആണ് ഇന്ത്യയില് ഇമ്യൂണോളജിക്ക് തുടക്കമിട്ടത്.
- 2026 ഒക്ടോബര് 2-ന് ഡോ ജി പി തല്വാര് 100-ാം ജന്മദിനം ആഘോഷിച്ചു.
6. 2026 ഒക്ടോബര് 5 മുതല് 7 വരെ ഇന്ത്യ സന്ദര്ശിച്ച ഗൈ പാര്മെലിന് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?
സ്വിറ്റ്സര്ലന്ഡ്
7. ലോക പുഞ്ചിരി ദിനം എന്നാണ്?
ഒക്ടോബര് 2
8. 2026 ഏഷ്യന് ഗെയിംസില് പുരുഷ വിഭാഗം സെയ്ലിങ് സ്കിഫ് ഇനത്തില് വെള്ളി മെഡല് നേടിയ മലയാളികള് ആരെല്ലാം?
മനു ഫ്രാന്സിസും പ്രിന്സ് നോബിളും
- ഏഷ്യന് ഗെയിംസ് സെയ്ലിങ്ങില് മെഡല് നേടിയ ആദ്യ മലയാളികള് ആണ് മനു ഫ്രാന്സിസും പ്രിന്സ് നോബിളും
9. 2026 ഏഷ്യന് ഗെയിംസില് വനിതകളുടെ സെയ്ലിങ് സ്കിഫ് ഇനത്തില് വെങ്കല മെഡല് നേടിയ ഇന്ത്യക്കാര് ആരെല്ലാം?
ഹര്ഷിത തോമര്, ശീതള് വര്മ
10. 2026 ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ ഗുസ്തിയില് 97 കിലോഗ്രാം ഗ്രീക്കോ റോമന് വിഭാഗത്തില് വെള്ളി നേടിയ ഇന്ത്യന് താരം ആരാണ്?
നിതേഷ് സിവച്
- ഏഷ്യന് ഗെയിംസില് 64 വര്ഷത്തിനുശേഷം ആണ് ഗ്രീക്കോ റോമന് ഗുസ്തിയില് ഇന്ത്യയ്ക്ക് മെഡല് ലഭിച്ചത്.
11. 2026 ഏഷ്യന് ഗെയിംസില് വനിതാ സ്കാഷ് ടീമിനത്തില് വെങ്കലം നേടിയ ഇന്ത്യക്കാര് ആരെല്ലാം?
ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തന്വി ഖന്ന, ഷമീന റിയാസ്
12. 2026 ഏഷ്യന് ഗെയിംസ് പുരുഷ സ്ക്വാഷ് ടീമിനത്തില് വെങ്കലം നേടിയ ഇന്ത്യക്കാര് ആരെല്ലാം?
അഭയ് സിങ്, വേലവന് സെന്തില്കുമാര്, വീര് ചൊട്ടറാണി, സൂരജ് ചന്ദ്
13. 2026-ലെ ഏഷ്യന് ഗെയിംസില് ആര്ച്ചറി കോംപൗണ്ട് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില് വെങ്കലം നേടിയ ഇന്ത്യക്കാരന് ആരാണ്?
ടി ഗണേഷ് മണിരത്നം
13. കോമണ്വെല്ത്ത് കബഡി ചാമ്പ്യന്ഷിപ്പിനുള്ള ഇന്ത്യന് ടീമിന്റെ മുഖ്യ പരിശീലകനായ മലയാളി ആരാണ്?
ജെ ഉദയ കുമാര്
14. ഇന്ത്യയും ഫ്രാന്സും പങ്കെടുക്കുന്ന വാര്ഷിക നാവികാഭ്യാസത്തിന്റെ പേരെന്ത്?
വരുണ
- 24-ാമത് വരുണയുടെ വേദി: ഫ്രാന്സിലെ ടൂളോണ്
- വരുണയില് പങ്കെടുക്കുന്ന ഇന്ത്യന് യുദ്ധക്കപ്പല്: ഐഎന്എസ് ത്രിശൂല്
15. കേരളത്തിലെ ആദ്യ എംവിഡി വെര്ച്വല് ചെക്പോസ്റ്റ് സ്ഥാപിക്കുന്നത് എവിടെ?
പാറശ്ശാല
16. ബാലവിവാഹ നിരോധന നിയമം നടപ്പിലാക്കിയ യുഎസ് സംസ്ഥാനം ഏത്?
കാലിഫോര്ണിയ
17. വയലാര് രാമവര്മ സാംസ്കാരിക വേദിയുടെ ഇരുപതാമത് (2026) വയലാര് സംഗീത പുരസ്കാരം ലഭിച്ചത് ആര്ക്കെല്ലാം?
പി സി അരവിന്ദന്, ടി എസ് രാധാകൃഷ്ണന്, മധു ബാലകൃഷ്ണന്
2026 ഒക്ടോബര് 1-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 01 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31

