harmanpreet kaur: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന് സ്ഥാനമൊഴിഞ്ഞു I കറന്റ്അഫയേഴ്സ് മലയാളം 2026
1,015 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കഞ്ചാവ് കൃഷിക്കെതിരെ എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് ഏത്?
ഓപ്പറേഷന് ഗ്രീന് ലീഫ്
2. 2026-ലെ ഫിസിക്സ് നൊബേല് പുരസ്കാരം നേടിയത് ആരാണ്?
ഫ്രാന്സിസ് ഹാല്സന്
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
3. ഇന്ത്യയുടെ പുതിയ വ്യോമസേനാ മേധാവി ആരാണ്?
എയര്മാര്ഷല് അശുതോഷ് ദീക്ഷിത്
- ഈ മാസം അവസാനം ചുമതലയേല്ക്കും.
- 2028 ഡിസംബര് 31 വരെ കാലാവധിയുണ്ട്.
4. ഭൂമിയില്നിന്നും ഏകദേശം 63 പ്രകാശവര്ഷം അകലയെുള്ള ബീറ്റ പിക്ടോറിസ് ബി എന്ന വാതക ഭീമനില്നിന്നുള്ള റേഡിയോ തരംഗങ്ങളെ റെക്കോര്ഡ് ചെയ്ത ടെലിസ്കോപ് ഏത്?
മീര്കാറ്റ് റേഡിയോ ടെലിസ്കോപ്, ദക്ഷിണാഫ്രിക്ക
5. 2026-ലെ ജപ്പാന് ഓപ്പണ് ടെന്നീസ് കിരീടം നേടിയ സ്പാനിഷ് താരം ആരാണ്?
കാര്ലോസ് അല്കാരസ്
- 2025-ലും ജപ്പാന് ഓപ്പണ് ടെന്നീസ് കിരീടം നേടിയത് കാര്ലോസ് അല്കാരസ് ആണ്.
6. ഐപിഎല് ടീമായ ഡല്ഹി ക്യാപിറ്റല്സിന്റെ പരിശീലകനായി നിയമിതനായ മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് ആരാണ്?
സൗരവ് ഗാംഗുലി
7. 2026 ഒക്ടോബറില് ഇന്ത്യന് വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന് സ്ഥാനമൊഴിഞ്ഞ താരം ആരാണ്?
ഹര്മന്പ്രീത് സിങ്
- ഇന്ത്യന് വനിതാ ടീം ഏകദിന ലോകകപ്പ് നേടിയത് ഹര്മന്പ്രീത് സിങിന്റെ നേതൃത്വത്തിലാണ്.
- 155 ട്വന്റി20, 51 ഏകദിനം, 5 ടെസ്റ്റ് മത്സരങ്ങളില് ഇന്ത്യയെ നയിച്ചു.
- ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടികൊടുത്ത മൂന്നാമത്തെ ക്യാപ്റ്റനാണ് ഹര്മന്പ്രീത് സിങ്. കപില്ദേവും എംഎസ് ധോണിയുമാണ് മറ്റ് രണ്ടുപേര്.
- 2022, 2026 വര്ഷങ്ങളില് തുടര്ച്ചയായി രണ്ട് ഏഷ്യന് ഗെയിംസുകളില് ക്രിക്കറ്റില് സ്വര്ണം നേടി.
- നാല് തവണ വനിത ഏഷ്യാകപ്പ് കിരീടങ്ങള് ഹര്മന്പ്രീതിന് കീഴില് ഇന്ത്യ നേടിയിട്ടുണ്ട്.
8. ഹോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിര്മ്മാണ കമ്പനിയായ വാര്ണര് ബ്രോസിനെ ഏറ്റെടുത്ത കമ്പനി ഏതാണ്?
പാരമൗണ്ട്
- പുതിയ കമ്പനി സ്കൈഡാന്സ് കോര്പറേഷന് എന്ന പേരില് അറിയപ്പെടും.
- നേരത്തെ വാര്ണര് ബ്രോസിനെ ഏറ്റെടുക്കാനുള്ള നെറ്റ്ഫ്ളിക്സ് ശ്രമം പരാജയപ്പെട്ടിരുന്നു.
2026 ഒക്ടോബര് 6-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 06 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 7”