അര്ജന്റീനയുടെ ഇതിഹാസ ഫുട്ബോള് താരം ലയണല് മെസ്സി വിരമിച്ചു | കറന്റ്അഫയേഴ്സ് മലയാളം 2026
1,024 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കേരളത്തിലെ നിലവിലെ ആരോഗ്യമന്ത്രി ആരാണ്?
കെ മുരളീധരന്
2. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവത്തിന്റെ പേരെന്ത്?
വര്ണോത്സവം 2026
3. ശേീയ ജൂനിയര് അത്ലറ്റിക്സ് മത്സര വേദി എവിടെ?
ചെന്നൈ
4. സംസ്ഥാന സ്കൂള് കായികമേള വേദി എവിടെ?
കോഴിക്കോട്
5. സപ്ലൈകോയുടെ കണ്വീനിയന്സ് സ്റ്റോര് ശൃംഖല ഏത്?
സപ്ലൈകോ ഗോ
6. സംസ്ഥാന നികുതി വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ആരാണ്?
കെ ആര് ജ്യോതിലാല്
7. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റില് കേരളത്തിന്റെ ക്യാപ്റ്റന് ആരാണ്?
വിഷ്ണു വിനോദ്
8. ഇഷ്ടവസ്ത്രം മൗലികാവാകാശമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി ആരാണ്?
ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്
- മറ്റൊരാള്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ്സ് നിശ്ചയിക്കുന്നതെന്നും കോടതി പറഞ്ഞു.
9. 2026 ഒക്ടോബറില് റിസര്വ് ബാങ്ക് റീപ്പോ നിരക്ക് എത്ര ശതമാനം വര്ദ്ധിപ്പിച്ചു?
0.25%
- റീപ്പോ നിരക്ക് 5.5 ശതമാനമായി
- മൂന്നേമുക്കാല് വര്ഷത്തിനുശേഷമാണ് റിസര്വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപ്പോ നിരക്ക് വര്ദ്ധിപ്പിച്ചത്.
- നാണയപ്പെരുപ്പ നിരക്ക് (വിലക്കയറ്റം) നിയന്ത്രിക്കാന് റിസര്വ് ബാങ്ക് ഉപയോഗിക്കുന്ന മാര്ഗങ്ങളില് ഒന്നാണ് റിപ്പോ നിരക്കില് വരുത്തുന്ന മാറ്റം.
- ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്.
- നാണയപ്പെരുപ്പം ഉയരുമ്പോള് റിപ്പോ നിരക്ക് ഉയര്ത്തും.
- ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വര്ദ്ധിക്കും.
- ബാങ്ക് സ്ഥിരനിക്ഷേപം വര്ദ്ധിക്കും
10. ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി സൂചികയില് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തില് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
കേരളം
11. സപ്ലൈകോ ആരംഭിച്ച കണ്വീനിയന്സ് സ്റ്റോര് ശൃംഖല ഏത്?
സപ്ലൈകോ ഗോ
12. ഇന്ത്യയില് ആദ്യമായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴില് നര്കോട്ടിക് കണ്ട്രോള് ബ്യൂറോ ആരംഭിച്ച സംസ്ഥാനം ഏത്?
കേരളം
13. 2026-ല് ന്യൂഡല്ഹിയിലെ യശോഭൂമിയില് നടന്ന ഇന്ത്യ മൊബൈല് കോണ്ഗ്രസിന്റെ നാല് സ്തൂപങ്ങള് ഏതെല്ലാം?
- സൃഷ്ടി- ഇന്നവേഷനും ഭാവി സാങ്കേതികവിദ്യകളും
- സംവര്ദ്ധന്- പുരോഗതിയും ആഗോള വ്യാപ്തിയും
- സശക്ത്- ഡിജിറ്റല് എംപവര്മെന്റ് & ഇന്ക്ലൂഷന്
- സുരക്ഷ- ട്രസ്റ്റ്, സെക്യൂരിറ്റി, റസീലിയന്സ്
14. ഇന്ത്യചരിത്രത്തില് ആദ്യമായി ഏത് യുദ്ധവിമാനമാണ് സ്വകാര്യമേഖലയില് നിര്മ്മിക്കാന് അനുവദിക്കുന്നത്?
അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്സ്ഡ് മീഡിയം കോംബാറ്റ് എയര്ക്രാഫ്റ്റ് (എഎംസിഎ)
- നിലവില് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന് എയ്റോനോട്ടിക്സ് ലിമിറ്റഡാണ് യുദ്ധവിമാനങ്ങള് നിര്മ്മിക്കുന്നത്.
- 2035 ഓടെ വ്യോമസേന എഎംസിഎയുടെ ആദ്യ സ്ക്വാഡ്രന് രൂപീകരിക്കും.
- നിലവില് ഇന്ത്യയ്ക്ക് 29 യുദ്ധവിമാന സ്ക്വാഡ്രനുകള് ഉണ്ട്.
15. 2026-ലെ രസതന്ത്ര നൊബേല് പുരസ്കാരം ലഭിച്ചത് ആര്ക്കെല്ലാമാണ്?
ഹെന്ട്രി കാഗന് (96), കെന്സോ സോയി (76)
- ഹെന്ട്രി കാഗന് ഫ്രഞ്ചുകാരനും കെന്സോ സോയി ജപ്പാന്കാരനുമാണ്.
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
16. 2026 ഒക്ടോബര് 7-ന് രാജ്യാന്തര ഫുട്ബോളില്നിന്നും വിരമിച്ച അര്ജന്റീനയുടെ താരം ആരാണ്?
ലയണല് മെസ്സി
- ലയണല് മെസ്സി ബെനിന് എതിരെയാണ് അര്ജന്റീനയ്ക്കുവേണ്ടി അവസാനമായി ബൂട്ടണിഞ്ഞത്.
- വിടവാങ്ങല് മത്സരത്തില് ഒരു ഗോള് നേടിയ മെസ്സി രണ്ട് ഗോളുകള് നേടാന് സഹായിക്കുകയും ചെയ്തു
- സ്കോര്: അര്ജന്റീന 3, ബെനിന് 1
17. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റില് കേരളത്തിന്റെ ക്യാപ്റ്റന് ആരാണ്?
വിഷ്ണു വിനോദ്
18. ഇന്ത്യന് നാവികസേനയുടെ ആദ്യത്തെ മിലിട്ടറി ഗ്രേഡ് അണ്ടര്വാട്ടര് റോബോട്ട് ഏതാണ്?
ഐറോവ്ട്രൗട്ട്
- കേരളത്തിലെ ഡീപ്ടെക് സ്റ്റാര്ട്ടപ്പായ ഐറോവാണ് ഈ റോബോട്ട് വികസിപ്പിച്ച്, നിര്മ്മിച്ചത്.
19. ഇലോണ് മസ്കിന്റെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കമ്പനിയായ സ്പേസ്എക്സിന്റെ പുതിയ പേരെന്ത്?
സ്പേസ്എക്സ് എസ്ഐ
- സ്പേസ്എക്സ് എസ്ഐ പൂര്ണരൂപം: സ്പേസ്എക്സ് സൂപ്പര് ഇന്റലിജന്സ്
20. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മുദ്രാവാക്യമേത്?
വീ വില് ഡു ഇറ്റ്
2026 ഒക്ടോബര് 7-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 07 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 8”