ഇമിഗ്രേഷന് ആന്ഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ബോളിവുഡ് നടന് ഇമ്രാന് ഖാന് ഇന്ത്യന് വിടാന് നോട്ടീസ് | കറന്റ്അഫയേഴ്സ് മലയാളം 2026
1,226 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ലോക ഭക്ഷ്യദിനം എന്നാണ്?
ഒക്ടോബര് 16
- ലോക ഭക്ഷ്യ ദിനം കേരളത്തില് സിവില് സപ്ലൈസ് ദിനമായി ആചരിക്കും.
- സംസ്ഥാന സിവില് സപ്ലൈസ് മന്ത്രി: അനൂപ് ജേക്കബ്
2. ലോകപ്രശസ്ത കാര്ട്ടൂര് കഥാപാത്രമായ വിന്നി ദ് പൂഹ് എന്ന കരടിക്ക് 2026-ല് നൂറ് വയസ്സ് തികഞ്ഞു. വിന്നിയുടെ സൃഷ്ടാവ് ആരാണ്?
അലന് അലക്സാണ്ടര് മില്നെ, ഇംഗ്ലീഷ് സാഹിത്യകാരന്
- വിന്നി എന്ന കഥാപാത്രത്തിന്റെ ചിത്രം വരച്ചത്: ഏണസ്റ്റ് ഷെപാര്ഡ്
3. കേരളത്തില് 25 കോടി രൂപയ്ക്ക് മുകളില് മൂലധന നിക്ഷേപമുള്ള പദ്ധതികള്ക്ക് സംസ്ഥാന നിയമപ്രകാരമുള്ള ക്ലിയറന്സുകള്ക്കായി അപേക്ഷിച്ചാല് 75 ദിവസത്തിനകം തീര്പ്പാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില് നിയമസഭയില് അവതരിപ്പിച്ചു. ബില്ലിന്റെ പേരെന്ത്?
സരള് കേരളം ബില് 2026
- സരള് പൂര്ണരൂപം: സിംപ്ലിഫൈഡ് ആന്ഡ് ആക്സിലറേറ്റഡ് ആന്ഡ് ലൈസന്സിങ്
- ഈ ബില് പ്രകാരം സംസ്ഥാനത്ത് സരള് കേരളം സ്റ്റാറ്റിയൂട്ടറി അതോറിറ്റി രൂപീകരിക്കും.
- ബില് അവതരിപ്പിച്ചത്: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
4. കോക്രോച്ച് ജനതാ പാര്ട്ടിയുടെ (സിജെപി) മുംബൈയിലെ പ്രതിഷേധത്തില് പങ്കെടുത്ത ബോളിവുഡ് നടന് ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന് പൊലീസ് നോട്ടീസ് നല്കി. ഏത് നിയമപ്രകാരമാണ് ഖാന് പൊലീസ് നോട്ടീസ് നല്കിയത്?
ഇമിഗ്രേഷന് ആന്ഡ് ഫോറിനേഴ്സ് ആക്ട് ഏഴാം വകുപ്പ്
- ഇമ്രാന് ഖാന് യുഎസ് പൗരത്വമാണുള്ളത്.
- ഈ വകുപ്പ് പ്രകാരം വിദേശപൗരന്മാരുടെ ചട്ടലംഘനങ്ങള്ക്കെതിരെ നടപടി സ്വീകരിക്കാന് കേന്ദ്രസര്ക്കാരിന് അധികാരം നല്കുന്നു.
- കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിലാണ് ഇമ്രാന് ഖാന് പങ്കെടുത്തത്.
- സിജെപി സ്ഥാപകന്: അഭിജീത് ദിപ്കെ
5. പരമ്പരാഗത കരകൗശല മേഖലയിലെ മികവിനുള്ള കേന്ദ്ര സര്ക്കാരിന്റെ അവാര്ഡുകള് 2026-ല് നേടിയ മലയാളികള് ആരെല്ലാം?
എ പ്രതാപ്, ആശ ജി കൃഷ്ണ
- എ പ്രതാപിന് ശില്പഗുരു പുരസ്കാരവും ആശ ജി കൃഷ്ണയ്ക്ക് പേപ്പര് ക്വില്ലിങ് വിഭാഗത്തിലും ആണ് പുരസ്കാരം.
- കേരളത്തില്നിന്നും പേപ്പര് ക്വില്ലിങ് വിഭാഗത്തില് പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് ആശ ജി കൃഷ്ണ.
6. ഹിന്ദുമതത്തിലെ പിന്നാക്ക ജാതികളില്നിന്നും മറ്റു മതങ്ങളിലേക്ക് മതപരിവര്ത്തനം ചെയ്യുന്നവര്ക്ക് നേരത്തെ ലഭിച്ചിരുന്ന പിന്നാക്കവിഭാഗത്തിന്റെ ആനൂകൂല്യം ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ കേസ് ഏത്?
ഹിന്ദുമതത്തില്നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്ത്തനം ചെയ്തവര്ക്ക് തമിഴ്നാട് സര്ക്കാര് ആനുകൂല്യം നല്കിയത് സംബന്ധിച്ച കേസ്
- 2024-ല് തമിഴ്നാട് സര്ക്കാര് പുറപ്പെടുവിച്ച ഉത്തരവ് തമിഴ്നാട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്ക്കാര് സുപ്രീംകോടതിയില് നല്കിയ അപ്പീലിലാണ് വിധി.
- ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിലേക്ക് പരിവര്ത്തനം ചെയ്യുന്നവര്ക്ക് വ്യവസ്ഥകള്ക്ക് വിധേയമായി പട്ടികജാതി ലഭിക്കും.
- ഈ മതങ്ങള്ക്ക് പുറമേയുള്ള മതങ്ങളിലേക്ക് പരിവര്ത്തനം ചെയ്യുന്നവര്ക്ക് പട്ടികജാതി പദവി നഷ്ടമാകുമെന്ന് സുപ്രീംകോടതി പറഞ്ഞു.
- ഭരണഘടനാ അനുച്ഛേദം 16 (4) അനുസരിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
7. 15 കോടി വര്ഷം പഴക്കമുള്ള പക്ഷിയുടെ ഫോസില് ചൈനയില് കണ്ടെത്തി. പക്ഷിയുടെ പേരെന്ത്?
യുഷെഷുവോര്ണിസ് യാങ് യുവാനെന്സിസ്
- ജുറാസിക് കാലഘട്ടത്തിലാണ് കാക്കയുടെ വലിപ്പമുള്ള ഈ പക്ഷികള് ജീവിച്ചിരുന്നത്.
- ഭൂമിയിലെ ആദ്യ പക്ഷി: ആര്ക്കയോപ്ടെറിക്സ്
8. 2026-ലെ ഹിലരി ക്ലിന്റണ് പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
റീമ നാനാവതി
- വനിതകള്ക്ക് സ്വയംതൊഴിലിന് ഊന്നല് നല്കുന്ന സേവ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ് റീമ നാനാവതി
- 2013-ല് പത്മശ്രീ ലഭിച്ചിരുന്നു.
9. യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് 100 മത്സരങ്ങള് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്ഡ് കുറിച്ചത് ആരാണ്?
കിലിയന് എംബപെ, 27 വയസ്സ്
- സ്പാനിഷ് ക്ലബ് റയല് മഡ്രിഡിന്റെ താരമാണ് കിലിയന് എംബപെ.
- ലയണല് മെസ്സിയുടെ റെക്കോര്ഡ് ആണ് എംബപെ തിരുത്തിയത്.
10. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിന് മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തില് ഡെങ്കിപ്പനി വ്യാപന സാധ്യത മുന്കൂട്ടി പ്രവചിക്കാന് സഹായിക്കുന്ന മെഷീന് ലേണിങ് സംവിധാനം വികസിപ്പിച്ച സ്ഥാപനം ഏത്?
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്സ്ഡ് വൈറോളജി, തിരുവനന്തപുരം
11. അണ്ടര് 23 ലോക റെസ്ലിങ് ചാമ്പ്യന്ഷിപ്പിലെ ഗ്രീക്കോ റോമന് വിഭാഗത്തില് വെള്ളി മെഡല് നേടിയ ആദ്യ ഇന്ത്യന് താരം ആരാണ്?
വിശ്വജിത് മോറെ
12. 2026-ലെ ഹെല്ത്തി നാഷണലി ഡിറ്റര്മൈന്ഡ് കോണ്ട്രിബ്യൂഷന്സ് (എന്ഡിസി) സ്കോര് കാര്ഡില് ഇന്ത്യയ്ക്ക് എത്ര പോയിന്റ് ലഭിച്ചു?
32-ല് രണ്ട് പോയിന്റ്
- ദേശീയ കാലാവസ്ഥാ പദ്ധതികള് കാര്യക്ഷമമായി നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയാണിത്.
- സ്കോര് കാര്ഡ് തയ്യാറാക്കിയത്: ഗ്ലോബല് ക്ലൈമറ്റ് ആന്റ് ഹെല്ത്ത് അലയന്സ് (ജിസിഎച്ച്എ)
- രണ്ട് പോയിന്റുകള് ലഭിച്ച ജപ്പാനും ന്യൂസിലാന്ഡും ഇന്ത്യയും പട്ടികയില് ഏറ്റവും താഴെയെത്തി.
- 132 രാജ്യങ്ങളിലെ 117 പദ്ധതികളാണ് പരിശോധിച്ചത്.
2026 ഒക്ടോബര് 15-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 15 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 16”