ഷെഫാലി വര്‍മ: വനിതാ ക്രിക്കറ്റില്‍ ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം
1,651 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. താങ്ങാനാകാതെ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ യൂറോപ്പില്‍ 2026 ഒക്ടോബറില്‍ വിവിധ രാജ്യങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് എവിടെ?
ഫ്രാന്‍സ്
- ഇറ്റലി, പോര്‍ച്ചുഗല്‍, ബല്‍ജിയം എന്നീ രാജ്യങ്ങളിലും പ്രക്ഷോഭം നടന്നു.
- ഫ്രാന്‍സില്‍ പ്രക്ഷോഭകാരികള്‍ ലിമോഷ് നഗരത്തിലെ പ്രശസ്തമായ 150 വര്‍ഷം പഴക്കമുള്ള സിറ്റിഹാളിന് തീയിട്ടു.
2. 2026 ഒക്ടോബറില്‍ അന്തരിച്ച മലയാളിയായ പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞന് ആരാണ്?
ഡോ ബി മധുസൂദനക്കുറുപ്പ്
- കൊച്ചിയിലെ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) ആദ്യ വൈസ് ചാന്‍സലറാണ് ഡോ ബി മധുസൂദനക്കുറുപ്പ്
- കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗീകരണത്തിനും സംരക്ഷണത്തിനും സംഭാവനകള്‍ നല്കി.
- മണിമലയാറ്റില്‍ കാണപ്പെടുന്ന മത്സ്യത്തിന് പുന്റിയസ് മധുസൂദനി എന്ന് പേര് നല്‍കിയിട്ടുണ്ട്.
- അല്‍ഫിയ മധുസൂദനൈ എന്ന ചെമ്മീന്‍ ഇനവും ഉണ്ട്.
3. ഏത് പേരിലാണ് സംസ്ഥാനത്തെ സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് നടത്തിയ റെയ്ഡ് നടത്തിയത്?
ഓപ്പറേഷന് സ്പാ
4. 1956-ല്‍ കേരളം പിറന്നപ്പോള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ദീപശിഖാപ്രയാണത്തിന് കോഴിക്കോട് ദീപശിഖയേന്തി തുടക്കം കുറിച്ച വ്യക്തി 2026 ഒക്ടോബര്‍ 19-ന് അന്തരിച്ചു. പേരെന്ത്?
രാഘവന് നമ്പ്യാര്‍
- കേരളം രൂപീകരിക്കുമ്പോള്‍ ഫറൂഖ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന രാഘവന് നമ്പ്യാര്‍ കോളേജ് കായികമേളയില്‍ 100 മീറ്റര്‍ വിജയിച്ചത് മൂലമാണ് ദീപദിഖയേന്താന് തിരഞ്ഞെടുക്കപ്പെട്ടത്.
- കോഴിക്കോട് ടാഗോര്‍ പാര്‍ക്കില്‍നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം കൊച്ചി, തിരുവിതാംകൂര്‍ ദീപശിഖകളുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് സമാപിച്ചു.
- സംസ്ഥാന അത്ലറ്റിക്, ഫുട്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു രാഘവന് നമ്പ്യാര്‍.
5. പെറുവില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പേരില്‍ അറിയപ്പെടുന്ന പൂവേത്?
സാല്‍വിയ മെസ്സി
- അര്‍ജന്റീനയുടെ ജഴ്സിയിലെ നിറങ്ങളെപ്പോലെ വെളുപ്പും ഇളംനീലയും ഇടകലര്‍ന്ന പൂവാണിത്.
6. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ പതാകയേന്തിവര് ആരെല്ലാം?
സിമ്രന് ശര്‍മ്മ (സ്പ്രിന്റര്‍), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍)
- സിന്ധുനദീതട സംസ്കാരത്തിലെ മുദ്രകളുടെ മാതൃകകള്‍ അടയാളപ്പെടുത്തിയ ബ്ലേസറുകളാണ് ഇന്ത്യന്‍ സംഘം ധരിച്ചത്.
7. വനിതാ ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ താരം ആരാണ്?
ഷെഫാലി വര്‍മ
- ഈ വര്‍ഷം ഒമ്പത് അര്‍ധ സെഞ്ച്വറികള്‍ ഷെഫാലി നേടി.
8. വനിതാ ട്വന്റി20യില്‍ ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ താരം ആരാണ്?
ഷെഫാലി വര്‍മ്മ, 922 റണ്‍സ്
9. ഡല്‍ഹി ഹാഫ് മാരത്തണില്‍ വിജയികളായത് ആരെല്ലാം?
വനിത: വുദിനേഷ് അലെമു (എത്യോപ്യ), പുരുഷ: സാംവെല്‍ ന്യാമൈമൈലു (കെനിയ)
Current Affairs 2026 October 18 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Good👍