
1. ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. സ്കോര്‍: പാകിസ്ഥാന്: 20 ഓവറില്‍ 9 വിക്കറ്റിന് 127 റണ്‍സ്. ഇന്ത്യ: 15.5 ഓവറില്‍ 3 വിക്കറ്റിന് 131 റണ്‍സ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് പ്ലെയര്‍ ഓഫ് ദ് മാച്ച്. (മലയാളമനോരമ)
2. റഷ്യ ബാരന് കടലില്‍ സിര്‍കോണ്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു. ബലാറൂസുമായി ചേര്‍ന്നുള്ള സൈനികാഭ്യാസത്തില്‍ ആണ് മിസൈല്‍ പരീക്ഷിച്ചത്. (മലയാള മനോരമ)
3. ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ കമ്മിറ്റിയുടെ (സി ഇ എസ് സി ആര്) അധ്യക്ഷയായി മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പ്രീതി സരണിനെ തിരഞ്ഞെടുത്തു. (മലയാള മനോരമ)
4. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് അമിത് ഖരെയെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സെക്രട്ടറിയായി നിയമിച്ചു. 2014 ബാച്ചിലെ കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ എസ് ചന്ദ്രശേഖറിനെ ഉപരാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. (മലയാളമനോരമ)
5. മലയാളി ശാസ്ത്രജ്ഞന് ഡോ സുബി ജേക്കബ് ജോര്‍ജിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ജെ സി ബോസ് ഗവേഷണ ഗ്രാന്റ് ലഭിച്ചു. (മലയാള മനോരമ)
6. നേപ്പാളിലെ അറ്റോര്‍ണി ജനറലായി സീനിയര്‍ അഭിഭാഷക സബിത ഭണ്ഡാരിയെ നിയമിച്ചു. നേപ്പാളില്‍ ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയാണ്. (മലയാള മനോരമ)
7. ഏഷ്യാകപ്പ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യ ചൈനയോട് പരാജയപ്പെട്ടു. സ്കോര്‍- ചൈന-4, ഇന്ത്യ-1. ചൈന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ചൈനയുടെ മൂന്നാം ഏഷ്യാകപ്പ് കിരീടമാണ്. 1989-ലും 2009-ലും ആണ് ഇതിനുമുമ്പ് ചൈന ജേതാക്കളായത്. (മലയാള മനോരമ)
8. ലോക തേക്ക് കോണ്‍ഫറന്‍സ് വേദി- കൊച്ചി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ലോക തേക്ക് കോണ്‍ഫറന്‍സ് നടക്കുന്നത്. (ദേശാഭിമാനി)
9. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജയ്സ്മിന് ലാബോറിയയും മീനാക്ഷി ഹൂഡയും സ്വര്‍ണം നേടി. (ദേശാഭിമാനി)
10. പ്രശസ്ത ഭരതനാട്യം നര്‍ത്തിക ശാരദ ഹോഫ്മന്‍ (96) അന്തരിച്ചു. 1996-ല്‍ കേന്ദ്ര സംഗീത-നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. (മാതൃഭൂമി)
11. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി-സബ്മറൈന് യുദ്ധക്കപ്പല്‍ ആന്ത്രാത്തിനെ നാവികസേനയ്ക്ക് കൈമാറി. (മലയാള മനോരമ)
12. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഹൈജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരന്- സര്‍വേഷ് കുഷാരെ. ലോക അത്ലറ്റിക്സിലെ പുരുഷന്മാരുടെ 100 മീറ്ററില്‍ ജമൈക്കയുടെ ഒബ്ലിക് സെവില്‍ 9.77 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടി. വനിതകളുടെ 100 മീറ്ററില്‍ യുഎസിന്റെ മെലിസ ജെഫേഴ്സണ്‍ വുഡന്‍ സ്വര്‍ണം നേടി. സമയം 10.61 സെക്കന്റ്. (മാതൃഭൂമി)
13. ലോക ചാമ്പ്യനായ ബ്രിട്ടീഷ് പ്രൊഫഷണല്‍ ബോക്സര്‍ റിച്ചാര്‍ഡ് ജോണ്‍ ഹാട്ടണ്‍ (റിക്കി ഹാട്ടണ്‍- 46) അന്തരിച്ചു. (മാതൃഭൂമി)