
1. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. വഖഫ് നല്കുന്നവര് 5 വര്‍ഷമായി ഇസ്ലാം മതവിശ്വാസം പിന്തുടരണമെന്ന വകുപ്പ് 3(ആര്) സ്റ്റേ ചെയ്തു. പാര്‍ലമെന്റ് പാസാക്കുന്ന നിയമം ലളിതമായി കണ്ട് അസാധുവാക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ഇടപെടല്‍ അസാധാരണ സാഹചര്യത്തില്‍ മാത്രമേ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് എ ജി മസ്സി എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. (മലയാളമനോരമ)
2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍- ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
3. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഹീമോഫീലിയ രോഗിക്ക് എമിസിസുമാബ് കുത്തിവയ്പ്പ് നല്കി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സ്ത്രീക്ക് ഈ കുത്തിവയ്പ്പ് നല്‍കുന്നത്. ഒരു മാസത്തേക്ക് രക്തസ്രാവം തടയാന്‍ എമിസിസുമാബിന് കഴിയും. ഫാക്ടര്‍-8 കുത്തിവയ്പ്പ്, ഹോര്‍മോണ്‍ കുത്തിവയ്പ്പ് എന്നിവയാണ് മറ്റ് ചികിത്സാരീതികള്‍. (മലയാള മനോരമ)
4. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രം- വനതാര, ഗുജറാത്ത്
5. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ ടെക്നോളജിയുടെ കുട്ടികളുടെ സാഹിത്യോത്സവം- അക്ഷരക്കൂട്ട് (മലയാളമനോരമ)
6. പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുളള രാജ്യത്തെ ആദ്യത്തെ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി- നോര്‍ക്ക കെയര്‍. (മലയാളമനോരമ)
7. നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്
8. ലിമിറ്റഡ് ആന്തോളജി സീരീസില്‍ മികച്ച സഹനടനുള്ള എമ്മി പുരസ്കാരം 15 വയസ്സുകാരനായ ഓവന് കൂപ്പറിന് ലഭിച്ചു. അഡോളസന്‍സ് എന്ന സീരീസിലെ അഭിനയത്തിനാണ് പുരസ്കാരം. എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡ് കൂപ്പറിന് ലഭിച്ചു. മികച്ച ഡ്രാമയ്ക്കുള്ള പുരസ്കാരം ദ് പിറ്റിന് ലഭിച്ചു. കോമഡി വിഭാഗത്തിലെ മികച്ച സീരീസ് ദ് സ്റ്റുഡിയോ ആണ്. മികച്ച ലിമിറ്റഡ് ആന്തോളജി സീരീസ് പുരസ്കാരം അഡോളസന്‍സിന് ലഭിച്ചു. ഡ്രാമാ സീരീസിലെ മികച്ച നടന്- നോവ വെയ്ല് (ദ് പിറ്റ്), കോമഡി സീരിസിലെ മികച്ച നടന് സേത് റോജന്‍ (ദി സ്റ്റുഡിയോ), ആന്തോളജി സീരീസിലെ മികച്ച നടന് സ്റ്റീഫന്‍ ഗ്രഹം (അഡോളസെന്റ്സ്), ഡ്രാമാ സീരീസിലെ മികച്ച നടി ബ്രിട്ട് ലോവര്‍ (സെവറന്‍സ്), കോമഡി സീരീസിലെ മികച്ച നടി ജീന്‍ സ്മാര്‍ട്ട് (ഹാക്സ്), ആന്തോളജി സീരീസിലെ മികച്ച നടി ക്രിസ്റ്റിന് മിലിയോട്ടി (ദി പെന്ഗ്വിന്) (മലയാള മനോരമ, മാതൃഭൂമി)
9. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് വൈശാലി വനിതാ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന് ചെസ് ടൂര്‍ണമെന്റിന് യോഗ്യത നേടി. ഫിഡെ ഗ്രാന്‍ഡ് സ്വിസ് ചെസില്‍ വൈശാലി ചാമ്പ്യയായതോടെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയത്.നിലവിലെ വനിതാ ലോക ചാമ്പ്യന്‍ ചൈനയുടെ ജു വെന്ജുവിന് എതിരാളിയെ കണ്ടെത്തുന്നതിനാണ് വനിതാ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് നടത്തുന്നത്. (മലയാള മനോരമ)
10. ഇംഗ്ലണ്ടില്‍ നടന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ടീം 2 സ്വര്‍ണമുള്‍പ്പെടെ 4 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. (മലയാള മനോരമ)
11. ഒമാന്‍ ദേശീയ ടീമായുള്ള ട്വന്റി20 ക്രിക്കറ്റ് പരിശീലന മത്സരത്തിനുള്ള കേരള ടീമിനെ സാലി സാംസണ് നയിക്കും. (ദേശാഭിമാനി)
11. പുരുഷ പോള്‍വോട്ട് താരം സ്വീഡിഷുകാരനായ അര്‍മാന്‍ഡ് ഡ്യൂപ്ലന്റിസ് 14-ാം തവണയും ലോക റെക്കോര്‍ഡ് തിരുത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.30 മീറ്റര്‍ ചാടി തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം ഡ്യൂപ്ലന്റിസ് കരസ്ഥമാക്കി. (മലയാള മനോരമ)
12. ദുലീപ് ട്രോഫി ചാമ്പ്യന്‍- മധ്യമേഖല. ദക്ഷിണ മേഖലയെ പരാജയപ്പെടുത്തി. മധ്യമേഖലയുടെ സ്പന്നിര്‍ സര്നെഷ് ജെയിനാണ് പ്ലെയര്‍ ഓഫ് ദ സീരീസ്. (മലയാളമനോരമ)
13. സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ കേരളവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള രാജ്യാന്തര കോണ്‍ക്ലേവ് വേദി- കോവളം. (മലയാള മനോരമ)
14. ഹരിത കേരളം മിഷന്റെ മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് പുരസ്കാരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ഒന്നാം സമ്മാനം കണ്ണൂര്‍ മുഴക്കുന്ന പഞ്ചായത്തിന് ലഭിച്ചു. പത്തനംതിട്ടയിലെ തുമ്പമണ്‍, പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു, കൊല്ലം കോര്‍പ്പറേഷന്റെ തീരദേശം പച്ചത്തുരുത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. (ദേശാഭിമാനി)
15. ഇന്ത്യയുടെ ബഹിരാകാശ നിലയം 2035 ഓടെ സ്ഥാപിതമാകുമെന്ന് ഐ എസ് ആര് ഒ ചെയര്മാന് ഡോ വി നാരാണയന്. 2040 ഓടെ ചന്ദ്രനിലേക്ക് ഇന്ത്യ മനുഷ്യനെ അയക്കും. (ദേശാഭിമാനി)
16. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഓഗസ്റ്റിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ലഭിച്ചു. വനിത താരം അയര്‍ലന്‍ഡിന്റെ ഒര്‍ല പ്രിന്ഡര്ഗസ്റ്റ്. (മാതൃഭൂമി)
17. ഏഷ്യകപ്പ് ടി-20 ക്രിക്കറ്റില്‍ കളിയുടെ താരമായി മലയാളിയായ അലിഷാന്‍ ഷറഫു. ഒമാനെതിരായ മത്സരത്തില്‍ യുഎഇ താരമായ അലിഷാന്‍ 38 പന്തില്‍ 51 റണ്‍സ് നേടി. യുഎഇ ഒമാനെ 42 റണ്‍സിന് പരാജയപ്പെടുത്തി. (മാതൃഭൂമി)
18. ബ്രഹ്മപുത്ര നദീവ്യൂഹത്തിലെ പ്രധാന പോഷക നദികളിലൊന്നായ ദിബാങ്ങില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിക്കുന്നു. അരുണാചല്‍ പ്രദേശിലാണ് 278 മീറ്റര്‍ ഉയരമുള്ള അണക്കെട്ട് ഇന്ത്യ നിര്‍മ്മിക്കുന്നത്. ചൈന ടിബറ്റിലെ യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നുണ്ട്. ഈ അണക്കെട്ടില്‍നിന്നും ചൈന പെട്ടെന്ന് വെള്ളം തുറന്നുവിട്ടാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയമുണ്ടാകും. ഈ ഭീഷണി ഒഴിവാക്കാനായിട്ടാണ് പുതിയ അണക്കെട്ട് ഇന്ത്യ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടാകും ദിബാങ്ങിലേത്. (മലയാള മനോരമ)
19. മത്സ്യസമ്പത്ത് കാര്യമായി കുറയ്ക്കുന്ന അമിത മീന്‍പിടിത്തം നിയന്ത്രിക്കാനുള്ള ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഉടമ്പടി സെപ്തംബര്‍ 15-ന് നിലവില്‍വന്നു. 166 അംഗങ്ങളില്‍ 112 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു. ചൈനയും യുഎസും യൂറോപ്യന്‍ യൂണിന് അംഗങ്ങളും ഉടമ്പടി അംഗീകരിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും അംഗീകരിച്ചിട്ടില്ല. (മാതൃഭൂമി)