
ഇന്നലത്തെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യയ്ക്ക് 9-ാം ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം
സ്രോതസ്സ് മലയാള മനോരമ
- ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിര്‍ത്തി.
- ദുബായില്‍ നടന്ന ഏഷ്യാക്കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെതിരെ 5 വിക്കറ്റ് നേടി.
- സ്കോര്‍: പാകിസ്ഥാന്- 19.1 ഓവറില്‍ 146. ഇന്ത്യ- 19.4 ഓവറില്‍ 5-ന് 150.
- ടൂര്‍ണമെന്റില്‍ വിവിധ ഘട്ടങ്ങളിലായി ഇന്ത്യ പാക്കിസ്ഥാനെതിരെ മൂന്ന് വിജയം നേടി.
- ഇന്ത്യയുടെ ഒമ്പതാം ഏഷ്യാകപ്പ് കിരീടമാണിത്.
- ഫൈനലിലെ താരം: തിലക് വര്‍മ്മ. പുറത്താകാതെ 69 റണ്‍സ്.
- അഭിഷേക് ശര്‍മ്മ ടൂര്‍ണമെന്റിലെ താരം. ഏഴ് കളികളില്‍നിന്നായി 314 റണ്‍സെടുത്തു.
2. വനിതാ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് തലപ്പത്ത് മലയാളി
സ്രോതസ്സ് മലയാള മനോരമ
- ഐപിഎല്‍ ടി20 ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) പ്രഥമ ചെയര്‍മാനായി മലയാളിയായ ജയേഷ് ജോര്‍ജിനെ തിരഞ്ഞെടുത്തു.
- കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ്.
- ജയേഷ് മുമ്പ് ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
3. സഫ്ദര്‍ ഹഷ്മി- ബാദല്‍ സര്‍ക്കാര്‍ പുരസ്കാരങ്ങള്‍-2025
സ്രോതസ്സ്: മലയാള മനോരമ
- സഫ്ദര്‍ ഹഷ്മി-ബാദല്‍ സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ ഡോ പ്രമോദ് പയ്യന്നൂരിനും പ്രളയന്‍ ഷണ്മുഖ സുന്ദരത്തിനും.
- നാടക രംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ജോസ് ചിറമ്മേല്‍ നാടകദ്വീപ് പുരസ്കാരങ്ങള്‍ ഇരുവര്‍ക്കും നല്‍കിയത്.
4. വാഹനങ്ങള്‍ക്ക് കഫേ-3 മാനദണ്ഡം വരുന്നു
സ്രോതസ്സ് മലയാള മനോരമ
- എന്താണ് കഫേ-3 മാനദണ്ഡം?: കാറുകളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി (കഫേ-3).
- ഒരു കാര്‍ നിര്‍മ്മാതാവ് ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം വാഹനങ്ങളുടേയും ശരാശരി മലിനീകരണത്തോതാണ് കഫേ-3 മാനദണ്ഡം.
- കഫേ-3 നിലവാരം അനുസരിച്ച് കമ്പനികളുടെ ശരാശരി കാര്‍ബണ്‍ ഡൈയോക്സൈഡ് പുറംതള്ളല്‍ 2027-ല്‍ കിലോമീറ്ററിന് 88.4 ഗ്രാമായി കുറയ്ക്കണം.
- കഫേ-2 പ്രകാരം ഇത് കിലോമീറ്ററിന് 113 ഗ്രാം വരെ ആയിരുന്നു.
- 2027 കഴിഞ്ഞു ഒരോ വര്‍ഷത്തിലും ഈ തോത് കുറച്ചു കൊണ്ടുവരും.
- എന്നാണ് കഫേ-3 നിലവില്‍ വരുന്നത്?: 2027 ഏഫ്രില്‍ ഒന്നിന്
5. സൈലന്റ് വാലിയില്‍ പുതിയ ഇനം പുല്‍ച്ചാടി
സ്രോതസ്സ് മലയാള മനോരമ
- സൈലന്റ് വാലിയില്‍ അജിരേറ്റ സൈരന്ധ്രിയന്‍സിസ് എന്ന പുതിയ ഇനം പുല്‍ച്ചാടിയെ കണ്ടെത്തി.
- ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറിന്റെ (ഐയുസിഎന്‍) ഏഷ്യ റീജണല്‍ വൈസ് ചെയര്‍മാനായ ഡോ ധനീഷ് ഭാസ്കറാണ് അജിരേറ്റ സൈരന്ധ്രിയെന്സിസിനെ കണ്ടെത്തിയത്.
- ഫ്രഞ്ച് ഗവേഷകര്‍ 100 വര്‍ഷം മുമ്പ് ചാലക്കുടിയില്‍ നിന്നും കണ്ടെത്തിയ ഒരു ഇനത്തിന് നാമകരണം നടത്തി. അജിരേറ്റ മെറിഡിയോണോലിസ് എന്നാണ് പേര്.
6. തണുത്ത മരുഭൂമിക്ക് യുനെസ്കോ അംഗീകാരം
സ്രോതസ്സ് മലയാള മനോരമ
- ഹിമാചല്‍ പ്രദേശിലെ കോള്‍ഡ് ഡെസേര്‍ട്ട് ബയോസ്ഫിയര്‍ റിസര്‍വിന് യുനെസ്കോയുടെ കീഴിലുള്ള വേള്‍ഡ് നെറ്റുവര്‍ക്ക് ഓഫ് ബയോസ്ഫിയര്‍ റിസര്‍വ്സിന്റെ (ഡബ്ല്യുഎന്ബിആര്) അംഗീകാരം.
- ലഹോള്‍-സ്പിതി ജില്ലകളിലായി 7770 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോള്‍ഡ് ഡെസേര്‍ട്ട് ലോകത്തിലെ ഏറ്റവും തണുപ്പേറിയ, വരണ്ട ആവാസ വ്യവസ്ഥകളില്‍ ഒന്നാണ്.
- ശീതക്കാറ്റേറ്റ് കിടക്കുന്ന പീഠഭൂമികള്‍, മഞ്ഞുതാഴ് വരകള്‍, തടാകങ്ങള്‍, കൊടുമുടികള്‍ക്കിടയിലെ മരുഭൂമികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി ഈ മേഖലയ്ക്കുണ്ട്.
- ഇന്ത്യയില്‍ ഡബ്ല്യുഎന്ബിആര് അംഗീകരിച്ച ബയോസ്ഫിയര്‍ റിസര്‍വുകളുടെ എണ്ണം: 13
7. സ്മാര്‍ട്ട് ഫാമിങ്
സ്രോതസ്സ്: ദേശാഭിമാനി
- എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ലളിതവും ലാഭകരവുമാക്കുന്ന സ്മാര്‍ട്ട് ഫാമിങ് നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
7. 2024-ലെ ടൂറിസ്റ്റുകളുടെ വരവും പോക്കും
- 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. കേരളത്തിന് എട്ടാം സ്ഥാനം.
- ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ വന്നതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. കേരളത്തിന് 11-ാം സ്ഥാനം.
- ഇന്ത്യയില്‍ 2024-ല്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തിയ വിമാനത്താവളം ഡല്‍ഹി ആണ്.
8. ചരിത്രം നീന്തിയെടുത്ത് ശ്രീഹരി
സ്രോതസ്സ്: ദേശാഭിമാനി
- അഹമ്മദാാബാദില് നടക്കുന്ന ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശ്രീഹരി രാജന് മൂന്ന് മെഡലുകള്‍ നേടി.
- രണ്ട് വെള്ളിയും ഒരു വെങ്കലവും ആണ് ശ്രീഹരി നേടിയത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം.
- 16 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ നീന്തലില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.
- പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 50 മീറ്റര്‍ ബാക്ക്സ്ട്രോക്കിലും വെള്ളി നേടിയപ്പോള്‍ 4×100 മീറ്റര്‍ മെഡ്ലെ റിയേലയില് വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവുമായി.
സ്ഥാനങ്ങളും തസ്തികകളും ദിനങ്ങളും
- 8-ാമത് എല്‍ ഗോന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഫിപ്രസി ജൂറി അംഗമായ മലയാളി: ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രന്
- ലോക ഹൃദയ ദിനം: സെപ്തംബര്‍ 29
- ബ്രിട്ടീഷ് പ്രധാനമന്ത്രി: കിയ സ്റ്റാമര്‍
- ബ്രിട്ടീഷ് ഹോം സെക്രട്ടറി: ശബാന മഹമ്മൂദ്
- ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ്: മിഥുന് മന്‍ഹാസ്
- കേരള നിയമസഭ സ്പീക്കര്‍: എ എന്‍ ഷംസീര്‍
- ആരോഗ്യ മന്ത്രി: വീണ ജോര്‍ജ്
സര്‍ക്കാര്‍ പദ്ധതികള്‍
1. കെ 4 കെയര്‍ പദ്ധതി: വീടുകളില്‍ പരസഹായം ആവശ്യമായവര്‍ക്ക് ആശ്രയവും കരുതലും നല്കുന്ന കുടുംബശ്രീയുടെ പദ്ധതി. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി 2018-ല്‍ ആരംഭിച്ച ഹര്‍ഷം ജെറിയാട്രിക് പദ്ധതിയുടെ തുടര്‍ച്ചയാണ് കെ 4 കെയര്‍ പദ്ധതി. വയോജന പരിപാലനം, ശിശുപരിപാലനം, വീടുകളിലേയും ആശുപത്രികളിലേയും രോഗി പരിചരണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണം എന്നിവ പദ്ധതിയിലൂടെ നടപ്പാക്കുന്നു.
2. സിഎം വിത്ത് മീ: പരാതികളും വിവിധ വിഷയങ്ങളിലുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവയ്ക്കാന്‍ കേരളീയര്‍ക്ക് അവസരമൊരുക്കുന്ന പദ്ധതി. വിളിക്കേണ്ട നമ്പര്‍: 18004256789
3. ഹൃദയപൂര്‍വ്വം: സംസ്ഥാനത്ത് ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നല്കുന്നതില് പരിശീലനം നല്കുന്ന പദ്ധതി. സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍ നല്കാന് എല്ലാവരേയും പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
- കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ വേദി: തിരുവനന്തപുരം