
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തില്‍ 5 പുതിയ ദേശീയപാതകള്‍ കൂടി
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തില്‍ പുതിയതായി അഞ്ച് ദേശീയ പാതകള്‍ കൂടി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കും.
- രാമനാട്ടുകര- കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ്, കൊടുങ്ങല്ലൂര്‍- അങ്കമാലി, വൈപ്പിന്‍- മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയാണ് ദേശീയ പാതകളായി ഉയര്‍ത്തുന്നത്.
2. വിമന്‍ പവര്‍- ലൈഫ് മാസ്റ്റര്‍ പ്ലാന്‍
സ്രോതസ്സ്: മലയാള മനോരമ
- കോളെജ് വിദ്യാര്‍ത്ഥിനികള്‍ക്ക് കരിയര്‍ തിരഞ്ഞെടുക്കാനും മുന്നേറാനും ദിശാബോധം നല്‍കുന്നതിനായി കുടുംബ ശ്രീ ആരംഭിക്കുന്ന പദ്ധതിയാണ് വിമന്‍ പവര്‍- ലൈഫ് മാസ്റ്റര്‍ പ്ലാന്‍.
- കേരളത്തിലെ കോളെജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന പെണ്കുട്ടികലാണ് ഗുണഭോക്താക്കള്‍.
3. ജപ്പാനില്‍ ആദ്യ വനിതാ പ്രധാനമന്ത്രി
സ്രോതസ്സ്: മലയാള മനോരമ
- ജപ്പാനിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി ഒക്ടോബര്‍ 15-ന് ചുമതലയേല്‍ക്കും.
- നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലാണ് സനയ് തകയ്ചി പ്രധാനമന്ത്രി ആകുന്നത്.
- ലിബര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീവ്രവലതുപക്ഷ മുഖമായ സനയ് തകയ്ചിക്ക് ജപ്പാനിലെ താച്ചര്‍ എന്ന അപരനാമം ഉണ്ട്.
4. പിഎം ധന് ധാന്യ പദ്ധതിയില്‍ മൂന്ന് ജില്ലകള്‍
സ്രോതസ്സ്: മലയാള മനോരമ
- പ്രധാനമന്ത്രി ധന് ധാന്യ കൃഷി യോജനയില്‍ കേരളത്തില്‍നിന്നും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ തിരഞ്ഞെടുത്തു.
- ഇന്ത്യയില്‍ കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞ 100 ജില്ലകള്‍ക്ക് സഹായം നല്കുന്ന പദ്ധതിയാണ് പിഎം ധന് ധാന്യ കൃഷി യോജന.
- ഉല്പാദന വര്‍ധന, വിള വൈവിദ്ധ്യം, സുസ്ഥിര കൃഷിരീതികള്‍, മെച്ചപ്പെട്ട ജലസേചനം, പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളില്‍ വിള സംഭരണം, ദീര്‍ഘ-ഹ്രസ്വകാല വായ്പകള്‍ എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
- പദ്ധതി കാലയളവ്- ആറ് വര്‍ഷം
5. ശുഭ്മന്‍ഗില്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശുഭ്മന്ഗില്ലിനെ ബിസിസിഐ തിരഞ്ഞെടുത്തു.
- രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായിട്ടാണ് നിയമനം.
- നേരത്തെ ടെസ്റ്റ് ടീം ക്യാപ്റ്റനായി ഗില്ലിനെ നിയോഗിച്ചിരുന്നു.
- സൂര്യകുമാര്‍ യാദവാണ് നിലവിലെ ടി20 ടീം ക്യാപ്റ്റന്‍
6. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര
സ്രോതസ്സ്: മലയാള മനോരമ
- അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.
- ഇന്ത്യ ഇന്നിങ്സിനും 140 റണ്‍സിനുമുള്ള വിജയമാണ് നേടിയത്.
- സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്: 162, 146. ഇന്ത്യ 5 വിക്കറ്റിന് 448 റണ്‍സിന് ഡിക്ലയേഡ്
- രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
- ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമെന്ന പുരസ്കാരം നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം സ്ഥാനം.
- 86 മത്സരങ്ങളില്‍ 11 തവണ രവീന്ദ്ര ജഡേജ കളിയിലെ താരമായിട്ടുണ്ട്.
- 163 മത്സരങ്ങളില്‍നിന്നും 11 തവണ കളിയിലെ താരമായിട്ടുള്ള രാഹുല്‍ ദ്രാവിഡും രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജഡേജയ്ക്കൊപ്പം ഉണ്ട്.
- 200 ടെസ്റ്റുകളില്‍നിന്നായി 14 തവണ കളിയിലെ താരമായിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്തുള്ളത്.
7. ബ്രഹ്മപുത്രയുടെ അടിയില്‍ തുരങ്കപാത വരുന്നു
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയില്‍ ആദ്യമായി ഒരു നദിക്ക് അടിയിലൂടെയുള്ള തുരങ്കപാത ബ്രഹ്മപുത്രയില്‍ നിര്‍മ്മിക്കും
- ദേശീയപാത 37-ല്‍ അസമിലെ ഗൊഹ്പൂര്- നുമലിഘട്ട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും.
- 32 മീറ്റര്‍ ആഴത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്
8. സിയാലില്‍ ഗ്രീന്‍ ഹൈഡ്രജനും
സ്രോതസ്സ്: ന്യൂഏജ്
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്: നെടുമ്പാശ്ശേരി വിമാനത്താവളം
- ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്: ഹൈഡ്രജന്‍
പുരസ്കാരം
1. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം: സി ഭാഗ്യനാഥ്, രേഖാചിത്രകാരന്
2. മികച്ച സാഹിത്യ നിരൂപകനുള്ള ബാലചന്ദ്രന് വടക്കേടത്ത് സ്മാരക പ്രഥമ പുരസ്കാരം ഡോ വി രാജകൃഷ്ണന്. പുരസ്കാര തുക: 50,000 രൂപ.
പദവികളും സ്ഥാനങ്ങളും
- ബ്രിട്ടീഷ് പ്രധാനമന്ത്രി: കെയര്‍ സ്റ്റാമര്‍
- സംസ്ഥാന ധനമന്ത്രി: കെ എന്‍ ബാലഗോപാല്‍
- സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഡയറക്ടര്‍ ജനറല്‍: പ്രവീര്‍ രഞ്ജന്‍
- ഇന്ത്യയുടെ ഉപരാഷ്ട്രപതി: സി പി രാധാകൃഷ്ണന്