
ഇന്നലത്തെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വയലാര്‍ അവാര്‍ഡ് 2025: ഇ സന്തോഷ് കുമാറിന്
സ്രോതസ്സ്: മലയാള മനോരമ, ദേശാഭിമാനി
- 2025-ലെ വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന് ലഭിച്ചു.
- ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് തയ്യാറാക്കുന്ന വെങ്കല ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
- വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് നല്കുന്ന 49-ാമത് വയലാര്‍ സാഹിത്യ പുരസ്കാരമാണ് ഇ സന്തോഷ് കുമാറിന് ലഭിച്ചത്.
- ഇ സന്തോഷ് കുമാറിന് 2006-ല്‍ ചെറുകഥാ സമാഹാരമായ ചാവുകളി, 2012 നോവലായ അന്ധകാരനഴി എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- 2011-ല്‍ കാക്കരദേശത്തെ ഉറുമ്പുകള്‍ എന്ന നോവലിന് കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2. ഐഎന്‍എസ് ആന്ത്രോത്ത് നാവികസേനയിലേക്ക്
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- എഐന്എസ് ആന്ത്രോത്ത് ഇന്ന് വിശാഖപട്ടണത്തില്‍ കമ്മീഷന് ചെയ്യും.
- അന്തര്‍വാഹിനികളെ നശിപ്പിക്കുന്ന വിഭാഗം പടക്കപ്പലുകളാണ്.
- കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ) ആണ് കപ്പല്‍ നിര്‍മ്മിച്ചത്.
- ഇന്ത്യയുടെ രണ്ടാമത്തെ ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് ആണ് ഐഎന്‍എസ് ആന്ത്രോത്ത്.
3. സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ റസല്‍ ജേതാവ്
സ്രോതസ്സ്: മലയാള മനോരമ
- ഫോര്‍മുല വണ്‍ സിംഗപ്പൂര്‍ ഗ്രാന്‍പ്രിയില്‍ മെഴ്സിഡിസ് ഡ്രൈവറായ ജോര്‍ജ് റസല്‍ ജേതാവ്.
- റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പനാണ് രണ്ടാം സ്ഥാനത്ത്.
4. ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് 10ാം സ്ഥാനം
സ്രോതസ്സ്: മലയാള മനോരമ
- ലോക പാരാ അത്ലറ്റിക്സില് ബ്രസീല്‍ ഒന്നാമത്, ചൈന രണ്ടാമത്, ഇറാന് മൂന്നാമത്.
- ഇന്ത്യയ്ക്ക് പത്താം സ്ഥാനം
- 6 സ്വര്‍ണം, 9 വെള്ളി, 7 വെങ്കലം ഉള്‍പ്പെടെ ഇന്ത്യ 22 മെഡലുകള്‍ നേടി.
5. 2025-ലെ ഇറാനി കപ്പ് വിദര്‍ഭയ്ക്ക്
സ്രോതസ്സ്: മാതൃഭൂമി
- ഇറാനി ക്രിക്കറ്റ് കിരീടം വിദര്‍ഭയ്ക്ക്
- റെസ്റ്റ് ഓഫ് ഇന്ത്യയെ 93 റണ്‍സിന് പരാജയപ്പെടുത്തി.
- വിദര്‍ഭയുടെ മൂന്നാം ഇറാനി കപ്പ് കിരീടമാണിത്.
- രഞ്ജി ട്രോഫി ജേതാക്കളും മറ്റ് പ്രധാന താരങ്ങള്‍ അടങ്ങിയ ടീമും (റെസ്റ്റ് ഓഫ് ഇന്ത്യ) ആണ് ഇറാനി കപ്പില്‍ ഏറ്റുമുട്ടുന്നത്.
- നിലവിലെ രഞ്ജി ട്രോഫി ജേതാക്കളാണ് വിദര്‍ഭ
പദവികളും തസ്തികകളും ദിനങ്ങളും
- ദേശീയ വനം, വന്യജീവി വാരം: ഒക്ടോബര്‍ 2 മുതല്‍ 8 വരെ
- 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയുടെ ചെയര്മാന്: പ്രകാശ് രാജ്
- അണ്ടര്‍ 17 ഏഷ്യന്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഗോള്‍ കീപ്പറായി ഇടംപിടിച്ച മലയാളി: തമീന ഫാത്തിമ
- 2025-ലെ വനിത ബ്ലൈന്‍ഡ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വേദി: കൊച്ചി
- വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസിത് ബാരത് ബില്‍ഡത്തോണിന്റെ അംബാസിഡര്‍: ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല
പുരസ്കാരങ്ങള്‍
- പി വി സാമി സ്മാരക ഇന്‍ഡ്സ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്നി ഇന്ത്യ സ്ട്രാറ്റജിക് ഉപദേശകനായ കെ മാധവന്