
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. സമാധാന നൊബേല്‍ പുരസ്കാരം
സ്രോതസ്സ്: മലയാള മനോരമ, ദേശാഭിമാനി
- 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് (58) ലഭിച്ചു.
- സുമാറ്റെ എന്ന സംഘടനയുടെ സ്ഥാപകയാണ്.
- ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക് എന്നാണ് സമാധാന നൊബൈല്‍ പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് സമിതി പറഞ്ഞത്.
- സമാധാന പുരസ്കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മരിയ.
- വെനസ്വേലയുടെ മാര്‍ഗരറ്റ് താച്ചര്‍ എന്നും തീവ്രവലതുപക്ഷ നേതാവായ മരിയ അറിയപ്പെടുന്നു.
2. ഗാസയില്‍ കരാര്‍
സ്രോതസ്സ്: മലയാള മനോരമ
- ഹമാസുമായുള്ള ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നു.
- ഇസ്രായലും ഹമാസും തമ്മിലുള്ള സമാധാന കരാര്‍ നാളെ ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും.
3. ദ് സുപ്രീം ഗിഫ്റ്റ്
സ്രോതസ്സ്: മലയാള മനോരമ
- ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോയുടെ പുതിയ പുസ്തകം: ദ് സുപ്രീം ഗിഫ്റ്റ്
- ദി ആല്‍ക്കെമിസ്റ്റ് അടക്കം 30 ഓളം രാജ്യാന്തര ബെസ്റ്റ് സെല്ലറുകളുടെ എഴുത്തുകാരനാണ് പൗലോ കൊയ്ലോ
- വാരിയര്‍ ഓഫ് ദി ലൈറ്റ്, ബ്രിഡ, വെറോണിക്ക ഡിസൈഡ്സ് ടു ഡൈ, ഇലവന് മിനിറ്റ്സ് തുടങ്ങിയവ പൗലോ കൊയ്ലയുടെ പുസ്തകങ്ങളാണ്.
4. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി
സ്രോതസ്സ്: മലയാള മനോരമ
- താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ മിഷനെ എംബസിയായി ഉയര്‍ത്തി.
- താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് തീരുമാനം.
- ഭീകരതയെ ചെറുക്കാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
5. രഞ്ജി ട്രോഫി
സ്രോതസ്സ്: മലയാള മനോരമ
- രഞ്ജി ട്രോഫി 2025-26 സീസണില്‍ കേരള ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീന് നയിക്കും.
- ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റന്‍. തമഴ്നാടുകാരനായ അപരാജിത് കേരളത്തിന്റെ അതിഥി താരമാണ്.
- കഴിഞ്ഞ സീസണില്‍ കേരളം റണ്ണേഴ്സ് അപ്പായിരുന്നു.
- കഴിഞ്ഞ സീസണില്‍ കേരളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മുഹമ്മദ് അസ്ഹറുദ്ദീന് ആണ്.
6. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- കേരളത്തിനുവേണ്ടി ആദ്യ സ്വര്‍ണം അണ്ടര്‍ 16 വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ 60 മീറ്റര്‍ ഓട്ടം മത്സരത്തില്‍ ജില്‍ഷ ജിനില്‍ നേടി.
- അണ്ടര്‍ 18 ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ റെക്കോര്‍ഡ് ഹിമാന്‍ഷു തകര്‍ത്തു.
- 2014-ല്‍ ചോപ്ര സ്ഥാപിച്ച 76.50 മീറ്റര്‍ ദൂരത്തെ ഹിമാന്‍ഷു 79.96 മീറ്റര്‍ എറിഞ്ഞ് തകര്‍ത്തു.
- ഏഷ്യന്‍ യൂത്ത് ചാമ്പ്യനായ ഹിമാന്‍ഷു അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
- ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് വേദി: ഒഡീഷ
തസ്തികകളും പദവികളും വേദികളും
- വെനസ്വേല പ്രസിഡന്റ്: നിക്കോളസ് മഡൂറോ
- ബവ്കോ ചെയര്‍പേഴ്സണായി എക്സൈസ് കമ്മിഷണര്‍ എ ഡി ജി പി അജിത് കുമാറിനെ നിയമിച്ചു.
- കേരള പൊലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് കൊക്കൂണ്‍ 2025 വേദി: കൊച്ചി
- യാനം യാത്രാ സാഹിത്യോത്സ വേദി: വര്‍ക്കല
- പെറുവില്‍ താല്‍ക്കാലിക പ്രസിഡന്റായി ജോസ് ജെറി അധികാരമേറ്റു
സര്‍ക്കാര്‍ പദ്ധതി
1. ഹാപ്പി ലോങ് ലൈഫ്: കെ എസ് ആര് ടി സി ബസുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി.
2. സാന്ത്വനമിത്ര: കിടപ്പുരോഗികളുടെ പരിചരണത്തിനായി ആവിഷ്കരിച്ച കെ ഫോര്‍ കെയര്‍ പദ്ധതി കൂടാതെ കുടുംബ ശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേനയാണ് സാന്ത്വന മിത്ര.
ദിനം
- രാജ്യാന്തര പത്രവിതരണക്കാരുടെ ദിനം: ഒക്ടോബര്‍ 11
- ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന വിവരാവകാശ നിയമം അംഗീകരിച്ചിട്ട് നാളെ 20 വര്‍ഷം തികയും.
- പി ജെ ആന്റണിയുടെ ജന്മശതാബ്ദി വര്‍ഷം: 2025
ചരമം
- ടിടികെ പ്രസ്റ്റീജ് ചെയര്മാന് ഇമെരിറ്റസ് ടി ടി ജഗന്നാഥന് (77) അന്തരിച്ചു. മുന്‍ കേന്ദ്രമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടി ടി കൃഷ്ണമാചാരിയുടെ കൊച്ചുമകനാണ്.