ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ക്ലിക്ക് ചെയ്യുക
1. ജെന്‍സി പ്രക്ഷോഭം: മഡഗാസ്കറില്‍ പുതിയ പ്രസിഡന്റ്
സ്രോതസ്സ്: മലയാള മനോരമ
- മഡഗാസ്കറില്‍ സൈനിക കമാന്‍ഡറായ കേണല്‍ മൈക്കിള്‍ റാന്ഡ്രിയ നിറിന (51) പ്രസിഡന്റായി ചുമതലേയറ്റു.
- ജെന്‍സി പ്രക്ഷോഭവും സൈനിക അട്ടിമറി നീക്കവും കാരണം പ്രസിഡന്റ് അന്‍ഡ്രി രജോലിന രാജ്യം വിട്ടതിനെ തുടര്‍ന്നാണ് മൈക്കിള്‍ റാന്ഡ്രിയ നിറിന ചുമതലയേറ്റത്.
2. ജപ്പാന് മുന്‍പ്രധാനമന്ത്രി ടോമിച്ചി മുറയാമ അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ജപ്പാന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ടോമിച്ചി മുറയാമ (101) അന്തരിച്ചു
- രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന് സൈന്യം മറ്റ് രാജ്യങ്ങളോട് ചെയ്ത ക്രൂരതകളുടെ പേരില്‍ യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ക്ഷമാപണം നടത്തിയ പ്രധാനമന്ത്രിയാണ് ടോമിച്ചി മുറയാമ.
- 1994 മുതല്‍ 96 വരെയാണ് അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്നത്.
3. ദ് ഫേറ്റ് ഓഫ് ഒഫീലിയ
സ്രോതസ്സ്: മലയാള മനോരമ
- വില്ല്യം ഷേക്സ്പിയറിന്റെ ഹാംലെറ്റ് നാടകത്തിലെ കഥാപാത്രമായ ഒഫീലിയയുടെ മുങ്ങിമരണം പ്രമേയമാക്കി പോപ് ഗായിക ടെയ്ലര് സ്വിഫ്റ്റ് ചിട്ടപ്പെടുത്തിയ ഗാനമാണ് ദ് ഫേറ്റ് ഓഫ് ഒഫീലിയ.
- ഒഫീലിയയുടെ മരണം പ്രമേയമാക്കിയുള്ള ചിത്ര വരച്ച പെയിന്റര്‍: ഫ്രീഡറിക് ഹയ്സര്.
- ജര്‍മ്മനിയിലെ വീസ്ബാദനിലെ മ്യൂസിയത്തിലാണ് ഫ്രീഡറിക് ഹയ്സറുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
4. പിന്‍കോഡിന് പകരം ഡിജിപിന്‍
സ്രോതസ്സ്: മലയാള മനോരമ
- പിന്‍കോഡിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഡിജിപിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു
- രാജ്യത്തിലെ ഓരോ 4 ചതുരശ്രമീറ്ററിനും 10 ഡിജിറ്റുകളുള്ള ആല്‍ഫ ന്യൂമറിക് കോഡ് ആണ് ഡിജിപിന്‍
5. കൊറിയന്‍ എഴുത്തുകാരി ബെക്ക് സെ ഹീ അന്തരിച്ചു
സ്രോതസ്സ്: മാതൃഭൂമി
- ഐ വാണ്ട് ടു ഡൈ ബാട്ട് ഐ വാണ്ട് ടു ഈറ്റ് റ്റ്ഹ്ബോക്കി എന്ന ഓര്‍മ്മക്കുറിപ്പിലൂടെ ആഗോളതലത്തില്‍ പ്രശസ്തി നേടിയ കൊറിയന്‍ എഴുത്തുകാരി ബെക്ക് സെ ഹീ അന്തരിച്ചു.
- വിഷാദ രോഗകാലത്ത് ബെക്ക് സൈക്യാട്രിസ്റ്റുമായി നടത്തിയ സംഭാഷണത്തിന്റെ സമാഹാരമാണ് ഓര്‍മ്മക്കുറിപ്പുകളായി ഇറങ്ങിയത്.
പുരസ്കാരങ്ങള്‍
- സി വി ശ്രീരാമന് ട്രസ്റ്റ് യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ സി വി ശ്രീരാമന് സ്മൃതി പുരസ്കാരം മനോജ് വെള്ളനാട് എഴുതിയ ഉടല്‍വേദം എന്ന കഥാസമാഹാരത്തിന്.
- ഭാവിയില്‍ മനുഷ്യരാശിക്ക് സുപ്രധാന സംഭാവന നല്കാന് കഴിവുള്ള പ്രതിഭകള്‍ക്ക് നല്കുന്ന ജീനിയസ് ഗ്രാന്റ് എന്നറിയപ്പെടുന്ന മക്ആര്‍തര്‍ ഫെല്ലോഷിപ്പിന് അര്‍ഹയായ മലയാളി: ഡോ തെരേസ പുതുശേരി.
- ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെറുകാട് അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന് ലഭിച്ചു.
പദവികളും തസ്തികകളും
1. ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശം സംരക്ഷിക്കാനും തുല്യാവസരം ഉറപ്പുവരുത്താനുമുള്ള നയരൂപീകരണത്തിന് സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷ: ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് ആശാ മേനോന്
Buy Titan Karishma Analog Black Dial Men’s Watch NM1639SM02/NN1639SM02