ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. പാക് ബോംബാക്രമണം: 3 അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു
സ്രോതസ്സ്: മലയാള മനോരമ
- പാക്കിസ്ഥാന് സേന അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. കബീര്‍, ഹാറൂണ്‍, സിബ്ഗത്തുല്ല എന്നീ ക്രിക്കറ്റര്‍മാരാണ് കൊല്ലപ്പെട്ടത്.
- നവംബറില്‍ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ടൂര്‍ണമെന്റില്‍നിന്നും അഫ്ഗാന് ക്രിക്കറ്റ് ടീം പിന്മാറി.
- അഫ്ഗാന്-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തറും സൗദിയും മുന്‍കൈയെടുത്തുള്ള സമാധന ചര്‍ച്ച ഇന്ന് ദോഹയില്‍ നടക്കും.
2. ഡിസിഐ ഡ്രജ് ഗോദാവരി; ചരിത്രം കുറിച്ച് കൊച്ചി കപ്പല്‍ നിര്‍മ്മാണശാല
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പലായ ഗോദാവരി നിര്‍മ്മിച്ച കപ്പല്‍ നിര്‍മ്മാണ ശാല: കൊച്ചി
- ഡ്രജിങ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്ക് (ഡിസിഐ) വേണ്ടിയാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണശാല ഗോദാവരി നിര്‍മ്മിച്ചത്.
- നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിച്ച അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍: ഐഎന്‍എസ് മഗ്ദല
3. നാഫിത്രോമൈസിന്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റിബയോട്ടിക്
സ്രോതസ്സ്: മലയാള മനോരമ
- ശ്വാസകോശ അണുബാധ, അര്‍ബുദം, പ്രമേഹം തുടങ്ങിയവയ്ക്കെതിരെയുള്ള ചികിത്സയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റിബയോട്ടിക്: നാഫിത്രോമൈസിന്‍
- നാഫിത്രോമൈസിന്റെ വിപണി നാമം: മിഖ്നാഫ്
- കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി: ഡോ ജിതേന്ദ്ര സിങ്
4. ഔറാംഗാബാദ് ഇനി സംഭാജിനഗര്‍ സ്റ്റേഷന്
സ്രോതസ്സ്: മലയാള മനോരമ
- മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജി നഗര്‍ സ്റ്റേഷന് എന്നാക്കി.
- മുമ്പ് ഔറംഗാബാദ് ജില്ലയുടെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നാക്കിയിരുന്നു.
- മറാഠ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മകനാണ് ഛത്രപതി സംഭാജി.
5. നോ കിങ്സ്: യുഎസില്‍ ട്രംപ് വിരുദ്ധ റാലികള്‍
സ്രോതസ്സ്: മലയാള മനോരമ
- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നോ കിങ്സ് എന്ന പേരില്‍ പ്രതിഷേധ റാലികള്‍ നടന്നു.
- ട്രംപിന്റെ കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ നേതൃത്വത്തില്‍ റാലികള്‍ നടന്നത്.
6. വിഎസിന്റെ പേരില്‍ പാര്‍ക്ക്
സ്രോതസ്സ്: മലയാള മനോരമ
- മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനാന്ദന്റെ സ്മരണാര്‍ഥം തിരുവനന്തപുരം പാളയത്ത് പാര്‍ക്ക് നിര്‍മ്മിക്കും.
7. ഐ എസ് എല്‍: ഹൈദരാബാദ് പേര് മാറി
സ്രോതസ്സ്: ദേശാഭിമാനി
- ഐഎസ്എല്‍ ഫുട്ബോള്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്സിയുടെ പേര് സ്പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി എന്നാക്കി.
- ക്ലബിന്റെ ആസ്ഥാനം ഹൈദരാബാദില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റി.
- ഡല്‍ഹി ആസ്ഥാനമായ ബി സി ജിന്‍ഡാല്‍ ഗ്രൂപ്പ് ഹൈദരാബാദിനെ ഏറ്റെടുത്തിരുന്നു.
8. 1957-ലെ നോബേല്‍ ജേതാവ് അന്തരിച്ചു
സ്രോതസ്സ്: ദീപിക
- ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവായ ചൈനീസ് ശാസ്ത്രജ്ഞന് ചെന്‍ നിംഗ് യാംഗ് (103) അന്തരിച്ചു.
- പ്രപഞ്ചത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളായ സബ് അറ്റോമിക കണകങ്ങളെ കണ്ടെത്താന്‍ സഹായിച്ച ഗവേഷണങ്ങള്‍ക്ക് ചെന്നിനും മറ്റൊരു ചൈനാക്കാരനായ ലീ സുംഗ് ദാവോയും നൊബേല്‍ പങ്കുവച്ചു.
പുരസ്കാരം
- വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദിയുടെ വയലാര്‍ നാടക പുരസ്കാരം പത്തനാപുരം ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യയുടെ നാടകമായ ഗാന്ധിക്ക് ലഭിച്ചു.
- പി ഗോവിന്ദപിള്ളയുടെ പേരിൽ പി ജി സംസ്കൃതി കേന്ദ്ര നൽകുന്ന ദേശീയ പുരസ്കാരം കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് ലഭിച്ചു. മൂന്ന് ലക്ഷം രൂപയാണ് പുരസ്കാരത്തുക.
- സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ രാഘവന് ഫൗണ്ടേഷന്റെ പുരസ്കാരം ഗായിക പി കെ മേദിനിക്ക് ലഭിച്ചു. 50,000 രൂപയാണ് പുരസ്കാരത്തുക.
- ദേശാഭിമാനി സാഹിത്യ പുരസ്കാരം: ഡോ എം ലീലാവതിക്ക്
ചരമം
- സസ്യ ശാസ്ത്രജ്ഞന് പ്രൊഫസര്‍ വി ജെ ഫിലിപ്പ് അന്തരിച്ചു
- പ്രഥമ അക്കാമ്മ ചെറിയാന് വനിതാ രത്ന പുരസ്കാരം നേടിയ ബെത്ലഹേം അഭയഭവന് സ്ഥാപക മേരി എസ്തപ്പാന് (67) അന്തരിച്ചു.