ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
1. അഫ്ഗാനില്‍ വീണ്ടും ഇന്ത്യന്‍ എംബസി
സ്രോതസ്സ്: മലയാളമനോരമ
- അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു.
- അഫ്ഗാനിസ്ഥാനില്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ ടെക്നിക്കല്‍ മിഷന് എംബസി പദവി അനുവദിക്കുകയാണ് ചെയ്തത്.
2. ജപ്പാന്റെ ആദ്യ വനിത പ്രധാനമന്ത്രി
സ്രോതസ്സ്: മലയാളമനോരമ
- ജപ്പാനിലെ ആദ്യ വനിത പ്രധാമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു.
- പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും വോട്ടെടുപ്പില്‍ സനയ് തകയ്ചി വിജയിച്ചു.
- ലിബറല്‍ ഡെമോക്രാറ്റിക് പാര്ട്ടിയുടെന നേതാവാണ് തീവ്രവലതുപക്ഷക്കാരിയായ സനയ് തകയ്ചി
3. സ്പിന്‍ ചരിത്രമെഴുതി വെസ്റ്റ് ഇന്‍ഡീസ്
സ്രോതസ്സ്: മലയാള മനോരമ
- രാജ്യാന്തര ഏകദിനത്തില്‍ 50 ഓവറും സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിപ്പിച്ച ആദ്യ രാജ്യം: വെസ്റ്റ് ഇന്‍ഡീസ്
- ബംഗ്ലാദേശ് പര്യടനത്തിലാണ് വിന്‍ഡീസ് ചരിത്രം കുറിച്ചത്.
- മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചു.
പുരസ്കാരം
- പത്തനാപുരം ഗാന്ധിഭവന്റെ ദിവ്യാംഗ് സുരക്ഷ ശ്രേഷ്ഠ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്.
- മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ട്രസ്റ്റിന്റെ മാധ്യമ പുരസ്കാരം മാധ്യമ പ്രവര്ത്തകന് ആര് രാജഗോപാലിന്.
ചരമം
- മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന യോഗേന്ദ്ര മക്വാന (92) അന്തരിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു മക്വാന.
- സന്തോഷ് ട്രോഫി മുന്‍താരം പി ജെ വര്‍ഗീസ് (81) അന്തരിച്ചു. 1971-ലെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്നു.
Buy Marshall Kilburn II 36W Portable Bluetooth Speaker – Black & Brass