ഫീച്ചര്‍ ഇമേജായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം എഐ നിര്‍മ്മിതം ആണ്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. ആസിയാന്‍ ഉച്ചകോടി
സ്രോതസ്സ്: മലയാള മനോരമ
- ആസിയാന്‍ ഉച്ചകോടി വേദി: മലേഷ്യയിലെ ക്വാലലംപൂര്
- 10 ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാന്, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നതാണ് ഉച്ചകോടി.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുക്കും.
- ഇന്ത്യയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതിനധീകരിക്കും.
- മലേഷ്യന്‍ പ്രധാനമന്ത്രി: അന്‍വര്‍ ഇബ്രാഹിം
2. പോപ്പും ചാള്‍സും വന്നപ്പോള്‍ ചരിത്രം വഴിമാറി
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- കഴിഞ്ഞ 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിഭാഗങ്ങളായ കത്തോലിക്ക സഭയുടെ തലവനും ആംഗ്ലിക്കന്‍ സഭയുടേയും തലവന്മാര് ഒരുമിച്ച് വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.
- വത്തിക്കാന്‍ സന്ദര്‍ശിച്ച ചാള്‍സ് രാജാവും ലിയോ പതിനാലാമനും ആണ് ചരിത്രം തിരുത്തിയെഴുതിയത്.
- 1534-ല്‍ ഹെന്‍ട്രി എട്ടാമന് കത്തോലിക്ക സഭയില്‍നിന്നും വേര്‍പിരിഞ്ഞതിനുശേഷം ആദ്യമായിട്ടാണ് സംയുക്തമായ പ്രാര്‍ത്ഥന നടത്തുന്നത്.
- 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്ക സഭയില്‍നിന്നും വേര്‍പിരിഞ്ഞാണ് ആംഗ്ലിക്കന്‍ സഭയെന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് രൂപംകൊണ്ടത്.
- വത്തിക്കാനിലെത്തിയ ആദ്യ ബ്രിട്ടീഷ് രാജകുടുംബാംഗം എലിസബത്ത് രാജ്ഞിയാണ്. ചാള്‍സിന്റെ മാതാവായ എലിസബത്ത് 1961-ലാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്.
3. ഐസ് ലാന്‍ഡിലും കൊതുക്
സ്രോതസ്സ്: മലയാള മനോരമ
- കൊതുകുകള്‍ ഇല്ലാത്ത നാടെന്ന പദവി ഐസ് ലാന്‍ഡിന് നഷ്ടമാകുന്നു.
- ഐസ് ലാന്‍ഡില്‍ തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുള്ള കുലിസെറ്റ അനുലാറ്റ എന്നയിനം കൊതുകിനെ കണ്ടെത്തി.
- ആഗോള താപനം ഐസ് ലാന്‍ഡിനെ കൊതുകുകള്‍ക്ക് അനുകൂലമായ സ്ഥലമാക്കി മാറ്റിയേക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കി.
4. ചരിത്രം കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജ്
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ നടത്തിയ ആദ്യത്തെ മെഡിക്കല്‍ കോളജ്: കോട്ടയം മെഡിക്കല്‍ കോളജ്.
- ശ്വാസകോശം മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന റെക്കോര്‍ഡും കോട്ടയം മെഡിക്കല്‍ കോളജിന് ലഭിച്ചു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ചെന്നൈ ഗവണ്മെന്റ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എന്നിവയാണ് ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍.
5. മെഗ് ലാനിങ്ങിനൊപ്പം സ്മൃതി മന്ഥാന
സ്രോതസ്സ്: മലയാള മനോരമ
- രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വനിത താരമെന്ന റെക്കോര്‍ഡില്‍ ഓസ്ത്രേലിയയുടെ മെഗ് ലാനിങ്ങിനൊപ്പം ഇന്ത്യയുടെ സ്മൃതി മന്ഥാനയും.
- ഇരുവര്‍ക്കും 17 സെഞ്ച്വറികള്‍ വീതം ഉണ്ട്.
- ഇന്ത്യയില്‍ നടക്കുന്ന വനിത ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സ്മൃതി 109 റണ്‍സ് നേടി.
6. ബ്ലൂബേഡ്-6
സ്രോതസ്സ്: മാതൃഭൂമി
- ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹം: ബ്ലൂബേഡ്-6
- ഭാരം: 6.5 ടണ്‍
- വിക്ഷേപണ വാഹനം: എല്‍വിഎം 3
- ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം: നൈസാര്‍
- ഐ എസ് ആര് ഒ ചെയര്മാന്: ഡോ വി നാരായണന്
7. റെക്കോര്‍ഡ് കുറിച്ച് രോഹിത് ശര്‍മ്മ
സ്രോതസ്സ്: മാതൃഭൂമി
- ഏകദിന ക്രിക്കറ്റില്‍ ഓസ്ത്രേലിയക്കെതിരെ ഓസ്ത്രേലിയയില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യ താരം: രോഹിത് ശര്‍മ്മ
- 21 ഇന്നിങ്സുകളില്‍നിന്നും 1071 റണ്‍സ് രോഹിത് ശര്‍മ്മ നേടി
- ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരം: രോഹിത് ശര്‍മ്മ
- 272 മത്സരങ്ങളില്‍നിന്നും 11,249 റണ്‍സ് രോഹിത് ശര്‍മ്മ എടുത്തിട്ടുണ്ട്.
- സൗരവ് ഗാംഗുലിയെ മറികടന്ന രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ സചിന് ടെണ്ടുല്‍ക്കര്‍ (18,426 റണ്‍സ്), വിരാട് കോലി (14,181) എന്നിവരാണുള്ളത്.
പുരസ്കാരങ്ങള്‍
- യുകെയിലെ ബ്രിട്ടീഷ് അക്കാദമി ഇംഗ്ലീഷിലുള്ള മികച്ച നോണ്‍ ഫിക്ഷന്‍ പുസ്തകത്തിന് നല്കുന്ന ബുക്ക് പ്രൈസ് ഇന്ത്യന്‍ വംശജനായ സുനില്‍ അമൃതിന്റെ ദ് ബേണിങ് എര്‍ത്ത്: ആന്‍ എന്വയണ്മെന്റല് ഹിസ്റ്ററി ഓഫ് ദ് ലാസ്റ്റ് 500 ഇയേഴ്സ് എന്ന കൃതിക്ക് ലഭിച്ചു. ഭൂമിയുടെ 500 വര്‍ഷത്തെ പാരിസ്ഥിതിക ജീവിതമാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.
സര്‍ക്കാര്‍ പദ്ധതികള്‍
1. സുശക്തി: ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുന്നതിനായി കുടുംബശ്രീ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്വയംസഹായസംഘം.
തസ്തികകളും പദവികളും
1. സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍: ഡോ ജിനു സഖറിയ ഉമ്മന്‍
2. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ചെയര്മാന്: ജസ്റ്റിസ് ജി ശശിധരന്
ചരമം
1. സംഘട്ടന സംവിധായകന് മലേഷ്യ ഭാസ്കര്‍ (70) അന്തരിച്ചു.