ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. വയലാര്‍ സ്മരണ
സ്രോതസ്സ്: മലയാള മനോരമ
- കവി വയലാര്‍ രാമവര്‍മ്മ അന്തരിച്ചിട്ട് 2025 ഒക്ടോബര്‍ 27-ന് 50 വര്‍ഷം തികഞ്ഞു.
2. തായ്ലന്ഡും കംബോഡിയയും സമാധാനവഴിയില്‍
സ്രോതസ്സ്: മലയാള മനോരമ
- തായ്ലന്ഡും കംബോഡിയയും സമാധാനക്കരാര്‍ ഒപ്പിട്ടു.
- 2025 ജൂലൈയില്‍ തായ്ലന്ഡും കംബോഡിയയും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു.
- തായ്ലന്ഡ് പ്രധാനമന്ത്രി അനുതിന്‍ ചാണ്വീരാകോളും കംബോഡിയ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും ആണ് കരാറില്‍ ഒപ്പുവച്ചത്.
- ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുത്തു.
3. നാവികസേനാ റോക്കറ്റ് നവംബര്‍ 2-ന് വിക്ഷേപിക്കും
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ നാവികസേനയ്ക്കുവേണ്ടി ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03
- വിക്ഷേപണ തിയതി: 2025 നവംബര്‍ 2
- ഭാരം: 4.4 ടണ്‍
- വിക്ഷേപണ വാഹനം: എല്‍വിഎം-3എം5
- ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യം വിക്ഷേപിച്ച ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റാണ് എല്‍വിഎം-3
- 2013-ല്‍ വിക്ഷേപിച്ച ജിസാറ്റ്-7-ന് പകരമാണ് സിഎംഎസ്-03 വിക്ഷേപിക്കുന്നത്.
- ഇന്ത്യയില്‍നിന്നും ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
- വ്യോമസേനയ്ക്കായി ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹം: ജിഎസാറ്റ് 7എ
4. 2025-ലെ പ്രൈം വോളി ചാമ്പ്യന്മാര്
സ്രോതസ്സ്: മലയാള മനോരമ
- പ്രൈം വോളിബോള്‍ നാലാം സീസണില്‍ ബംഗളുരു ടോര്‍പിഡോസ് ചാമ്പ്യന്മാരായി
- ഫൈനലില്‍ മുംബൈ മീറ്റിയോഴ്സിനെ പരാജയപ്പെടുത്തി
5. ഭാരത് ടാക്സി വരുന്നു
സ്രോതസ്സ്: മാതൃഭൂമി
- സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്: ഭാരത് ടാക്സി
- കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റേയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റേയും കീഴിലാണ് ഭാരത് ടാക്സി ആരംഭിക്കുന്നത്.
6. ആസിയാന്‍ ഉച്ചകോടി
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യ-ആസിയാന്‍ സമുദ്രകരാര് വര്‍ഷം: 2026
- തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാന്‍
- ആസിയാനിലെ പുതിയ അംഗം: കിഴക്കന്‍ ടിമോര്‍
- 11-ാമത്തെ അംഗമാണ് കിഴക്കന്‍ ടിമോര്‍.
- കിഴക്കന്‍ ടിമോര്‍ പ്രധാനമന്ത്രി: സനാന ഗുസ്മാവോ
- 2025-ലെ ആസിയാന്‍ ഉച്ചകോടി വേദി: ക്വാലലംപൂര്
- ആസിയാന്‍ സ്ഥാപിച്ച വര്‍ഷം: 1967
- ആസിയാനിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം: 5
- ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ലാവോസ്, മ്യാന്മാര്, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, തായ്ലാന്ഡ്, വിയറ്റ്നാം, കംബോഡിയ, കിഴക്കന്‍ ടിമോര്‍ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍
7. കിഫ്ബിക്ക് 25 വയസ്സ്
സ്രോതസ്സ്: മാതൃഭൂമി
- കേരള അടിസ്ഥാന സൗകര്യ വികസന നിധി (കിഫ്ബി) സ്ഥാപിച്ചിട്ട് 25 വര്‍ഷം
- 2000 ജനുവരി 18-നാണ് കിഫ്ബി നിയമം നിലവില്‍വന്നത്.
- കിഫ്ബി നിലവില്‍ വന്നപ്പോഴുള്ള മുഖ്യമന്ത്രി: ഇകെ നായനാര്‍
- കിഫ്ബി നിയമം ഭേദഗതി ചെയ്ത വര്‍ഷം: 2016
- സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഇന്ധന, മോട്ടോര്‍വാഹന സെസും പുറത്തുനിന്നെടുക്കുന്ന കടവും ഉപയോഗിച്ച് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം
8. ചരിത്രം കുറിച്ച് വില്ലോ
സ്രോതസ്സ്: മാതൃഭൂമി
- ഗൂഗിള്‍ അവതരിപ്പിച്ച ക്വാണ്ടം ചിപ്പ്: വില്ലോ
- ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറിലെ ക്ലാസിക്കല്‍ അല്ഗോരിതത്തേക്കാള് 1300 മടങ്ങ് വേഗത്തില്‍ വില്ലോ അല്‍ഗോരിതങ്ങള്‍ പ്രവര്‍ത്തിക്കും. ഗൂഗിള്‍ ഇതിനെ ക്വാണ്ടം എക്കോസ് എന്ന് പേരിട്ടു.
- ഗൂഗിള്‍ സിഇഒ: സുന്ദര്‍ പിച്ചൈ
- നിലവിലെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ 10 സെപ്റ്റില്യന്‍ വര്‍ഷമെടുത്ത് ചെയ്ത് തീര്‍ക്കുന്ന കണക്കുകൂട്ടലുകള്‍ വില്ലോ അഞ്ച് മിനിട്ടില്‍ ചെയ്ത് തീര്‍ക്കും.
- ഒന്നിനുശേഷം 24 പൂജ്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് 1 സെപ്റ്റില്യന്‍.
- മരുന്ന്, വാക്സിന് ഗവേഷണം, ആറ്റങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മെറ്റീരിയല്‍ സയന്‍സ്, അണുസംയോജന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്‍പ്പാദനം, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയമേഖലകളില്‍ വില്ലോയുടെ വികസനം വഴിത്തിരിവാകും.
- നൂതന ക്വാണ്ടം കംപ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമാകും വില്ലോ
9. എന്താണ് കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ)?
സ്രോതസ്സ്: മാതൃഭൂമി
- സൂര്യന്റെ കൊറോണയില്‍നിന്നും വലിയ തോതിലുള്ള പ്ലാസ്മയും അതിനോടൊപ്പമുള്ള കാന്തികക്ഷേത്രവും ബഹിരാകാശേേത്തക്ക് തള്ളുന്ന പ്രതിഭാസമാണ് കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ).
- അടുത്തിടെ സൂര്യനില്‍ നടന്ന സിഎംഇ സ്ഫോടനം ശുക്രനില്‍ നാശനഷ്ടം വിതച്ചു.
- സെക്കന്റില്‍ 1320 കിലോമീറ്റര്‍ വേഗത്തില്‍ സിഎംഇ സഞ്ചരിച്ച് ശുക്രനില്‍ പതിച്ചു.
- സ്വന്തമായി സംരക്ഷിത കാന്തികക്ഷേത്രം ഇല്ലാത്ത ശുക്രന്റെ അന്തരീക്ഷത്തില്‍ ഈ അതിവേഗ സിഎംഇ നാശംവിതച്ചുവെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
- എആര്‍4246 എന്ന സൂര്യകളങ്കത്തില്നിന്നാണ് സ്ഫോടനം ഉണ്ടായത്.
- ഇത്തരം സൗരവിസ്ഫോടനം ഭൂമിയില്‍ ഭൗമകാന്തിക കൊടുങ്കാറ്റുകള്‍ക്കും അറോറകള്‍ക്കും കാരണമാകാറുണ്ട്.
10. ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈല്‍
- റഷ്യ വികസിപ്പിച്ച ആണവ എഞ്ചിനുള്ള ക്രൂസ് മിസൈല്‍: ബുറെവെസ്റ്റ്നിക്
- എത്ര ദൂരത്തേക്കം ചെല്ലാന്‍ കഴിയുന്നതാണ് ഈ മിസൈല്‍ എന്ന് റഷ്യ അവകാശപ്പെട്ടു
- ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് വേഗം കുറവുള്ളവയാണ് ക്രൂസ് മിസൈലുകള്‍
- ബുറെവെസ്റ്റിനികിന്റെ വേഗം: മണിക്കൂറില്‍ 900 കിലോമീറ്റര്‍
- പരീക്ഷണത്തിനിടെ തുടര്‍ച്ചയായി 15 മണിക്കൂര്‍ പറഞ്ഞ ബുറെവെസ്റ്റിനിക് 14,000 കിലോമീറ്റര്‍ സഞ്ചരിച്ചു
സര്‍ക്കാര്‍ പദ്ധതികള്‍
- മാതൃയാനം പദ്ധതി: എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടില്‍ എത്തിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതി.
പുരസ്കാരങ്ങള്‍
- എം വി രാഘവന് ട്രസ്റ്റിന്റെ 2025-ലെ എംവിആര്‍ പുരസ്കാരം ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന് ലഭിച്ചു.