ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സംസ്ഥാന സ്കൂള്‍ കായികമേള
സ്രോതസ്സ്: മലയാള മനോരമ
- തിരുവനന്തപുരം ജില്ല തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി.
- 1825 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ല ചാമ്പ്യന്മാര്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് സ്വര്‍ണക്കപ്പ് നേടി.
- 2025 മുതലാണ് ചാമ്പ്യന്മാര്ക്ക് സ്വര്‍ണക്കപ്പ് നല്കി തുടങ്ങിയത്.
- തിരുവനന്തപുരം 203 സ്വര്‍ണം, 147 വെള്ളി, 171 വെങ്കലം നേടി.
- രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ല.
2. മൊന്ത കരതൊട്ടു
സ്രോതസ്സ്: മലയാള മനോരമ
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മൊന്ത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു.
- ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നാശംവിതച്ചു.
- മൊന്ത എന്ന പേര് നല്കിയ രാജ്യം: തായ്ലന്ഡ്
- മൊന്ത എന്ന വാക്കിന്റെ അര്‍ത്ഥം: സുഗന്ധമുള്ള പൂവ്
- ഏത് സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്: ലോക കാലാവസ്ഥാ സംഘടന
- ലോക കാലാവസ്ഥാ സംഘടനയ്ക്ക് 6 മേഖലാ കേന്ദ്രങ്ങള്‍ ഉണ്ട്.
- ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ നേതൃത്വത്തിലുള്ള മേഖലാ കേന്ദ്രത്തിനാണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള അധികാരം.
- ഇന്ത്യ നേതൃത്വം നല്കുന്ന മേഖലയില്‍ 13 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.
- ഈ രാജ്യങ്ങള്‍ക്ക് ഊഴം അനുസരിച്ച് പേരിടാം.
- അറബിക്കടല്‍/ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് ഇടുന്ന പേര്: സെന്യാര്
- സെന്യാര് എന്ന പേര് നിര്‍ദ്ദേശിച്ച രാജ്യം: യുഎഇ
- ചുഴലിക്കാറ്റിന്റെ പേരില്‍ പരമാവധി എത്ര അക്ഷരങ്ങള്‍ വരെയാകാം- 8
3. യാത്രാവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യ
സ്രോതസ്സ്: മലയാള മനോരമ
- യാത്രാവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യ റഷ്യയുമായി കരാറിലെത്തി.
- എസ്ജെ-100 എന്ന വിമാനമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമാണ് കരാറിലെത്തിയത്.
4. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
സ്രോതസ്സ്: മലയാള മനോരമ
- തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
- തൃശൂര്‍ നഗരത്തിലെ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റി.
- തൃശൂരിലെ മൃഗശാലയിലെ മൃഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ കവിത: കൃഷ്ണമൃഗങ്ങള്‍
5. വിക്കിക്ക് ബദല്‍ ഗ്രോക്കി
സ്രോതസ്സ്: മലയാള മനോരമ
- ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയക്ക് ബദലായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഗ്രോക്കിപീഡിയ അവതരിപ്പിച്ചു.
- മസ്കിന്റെ എഐ കമ്പനിയായ എക്സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്കില്നിന്നാണ് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയക്ക് പേര് നല്‍കിയത്.
6. മെലിസ ചുഴലിക്കാറ്റ്
സ്രോതസ്സ്: ദേശാഭിമാനി
- 2025-ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്: മെലിസ
- മെലിസ വീശിയ രാജ്യം: ജമൈക്ക
- ജമൈക്കന്‍ പ്രധാനമന്ത്രി: ആന്‍ഡ്രൂ ഹോള്‍നെസ്
തസ്തികകളും പദവികളും
1. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാന്: റസൂല്‍ പൂക്കുട്ടി
2. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷ: ജസ്റ്റിസ് രഞ്ജന ദേശായി
3. സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി: എം ബി രാജേഷ്
4. ആരോഗ്യ, വനിത-ശിശിവികസന വകുപ്പ് മന്ത്രി: വീണ ജോര്‍ജ്
സര്‍ക്കാര്‍ പദ്ധതികള്‍
1. മംഗല്യ സമുന്നതി: കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളില്‍നിന്നും വിവാഹിതരായ യുവതികളുടെ മാതാപിതാക്കള്‍ക്ക് ധനസഹായം അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി.