നവംബര്‍ 23-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025 നവംബര്‍ 24-ന് കമ്മീഷന് ചെയ്ത നാവികസേനയുടെ അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ ഏതാണ്?
ഐഎന്‍എസ് മാഹി
- ഐഎന്‍എസ് മാഹി നിര്‍മ്മിച്ചത് കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയാണ്.
- മുംബൈയില്‍ വച്ചാണ് ഐഎന്‍എസ് മാഹി നീറ്റിലിറക്കിയത്.
- മാഹിയുടെ ഔദ്യോഗിക ചിഹ്നം: ഉറുമു
2. ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള സൈനിക മേധാവി ആരാണ്?
അലി തബ്താബായ്
3. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ചാരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയെ ആദരിക്കുന്നതിനായി ഫ്രാന്‍സ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. അവരുടെ പേര് എന്താണ്?
നൂര്‍ ഇനായത് ഖാന്
- ഇപ്രകാരം ആദരിക്കപ്പെട്ട ഏക ഇന്ത്യന്‍ വംശജയാണ്.
- യുദ്ധം അവസാനിച്ചതിന്റെ 80-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാത്സി ജര്‍മ്മനിക്കെതിരെ പോരാടിയ വീരനായകരെ ഉള്‍പ്പെടുത്തി ഫ്രാന്‍സ് പുറത്തിറക്കിയ സ്റ്റാമ്പ് ശേഖരത്തിലാണ് നൂര്‍ ഇനായത് ഖാന് ഇടംപിടിച്ചത്.
- ടിപ്പു സുല്‍ത്താന്‍ കുടുംബാംഗമാണ് നൂര്‍ ഇനായത് ഖാന്. പിതാ് ഇനായത് ഖാന് ടിപ്പു സുല്‍ത്താന്റെ കൊച്ചുമകന്റെ മകനാണ്.
- ബ്രിട്ടനും ഫ്രാന്‍സിനും വേണ്ടി ചാരപ്പണി ചെയ്യുമ്പോള്‍ ഹിറ്റ്ലറുടെ നാത്സി രഹസ്യപൊലീസ് പിടികൂടിയ നൂറിനെ മാസങ്ങള്‍ നീണ്ട പീഡനത്തിനുശേഷം 1944 സെപ്തംബര്‍ 13-ന് വെടിവച്ചു കൊലപ്പെടുത്തി.
4. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) വിക്ഷേപിക്കുന്ന യുഎസ് ഉപഗ്രഹം ഏതാണ്?
ബ്ലൂബേഡ് 6
- ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ബ്ലൂബേഡ് 6.
- ഭാരം: 6.5 ടണ്‍
- വിക്ഷേപണ വാഹനം: എല്‍വിഎം 3
- ടവറുകളുടെ സഹായമില്ലാതെ ബഹിരാരാകാശത്തുനിന്നും നേരിട്ട് മൊബൈല്‍ കവറേജ് നല്കുന്നതിനായിട്ടാണ് ബ്ലൂബേഡ് 6 വിക്ഷേപിക്കുന്നത്.
5. ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
- കാലാവധി: 2027 ഫെബ്രുവരി 9 വരെ
- സ്വദേശം: ഹരിയാനയിലെ ഹിസാര്‍
- ഹരിയാനക്കാരനായ ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് സൂര്യകാന്ത്
6. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ലക്ഷ്യ സെന്‍
- പരാജയപ്പെടുത്തിയത്: ജപ്പാന്റെ യുഷി ടനാകയെ
- 2021-ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവാണ് ലക്ഷ്യ സെന്‍.
- 2024-ല്‍ ലഖ്നൗവില്‍ നടന്ന സയ്യിദ് മോദി ഇന്റര്‍നാഷണല്‍ സൂപ്പര്‍ 300 കിരീടം നേടിയിട്ടുണ്ട്.
7. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍പ്രീ ജേതാവ് ആരാണ്?
മാക്സ് വെഴ്സ്റ്റപ്പന്
8. കാഴ്ച്ചപരിമിതര്ക്കായുള്ള ആദ്യ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2025 ജേതാവായ രാജ്യം ഏതാണ്?
ഇന്ത്യ
- ഫൈനലില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.
- കളിയിലെ താരം: ഇന്ത്യയുടെ ബാറ്റര്‍ ഫുല സരണ്‍
