നവംബര്‍ 24-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2025 നവംബര്‍ 24-ന് അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന് ആരാണ്?
ധര്‍മേന്ദ്ര (90)
- ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായ ഷോലെയിലെ നായകനായിരുന്നു.
- 300-ലേറെ സിനിമകളില്‍ അഭിനയിച്ചു.
- പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ചു.
- ആദ്യ സിനിമ: ദില്‍ ഭി തേരാ ഹം ഭി തേരെ (1960)
- മറ്റ് പ്രധാന സിനിമകള്‍: ഫൂല് ഓര് പത്ഥര്‍, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേള്‍, സീത ഔര്‍ ഗീത, ധരംവീര്‍, ചുപ്കെ ചുപ്കെ
- ബോളിവുഡിന്റെ ഗരംധരം എന്ന് അറിയപ്പെട്ടു
- ബോളിവുഡിന്റെ ഹീമാന്‍ എന്ന് അറിയപ്പെടുന്നു
- അവസാന സിനിമ: ഇക്കീസ്
- 2004-ല്‍ രാജസ്ഥാനിലെ ബീക്കാനേറില്നിന്നും ലോകസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചു.
- 2012-ല്‍ പത്മഭൂഷണ്‍ ലഭിച്ചു
- ഭാര്യമാര്‍: പ്രകാശ് കൗര്‍, ഹേമമാലിനി
2. അഞ്ചാം ലോക കേരള സഭ സമ്മേളന വേദി എവിടെ?
തിരുവനന്തപുരം
- തിയതി: 2025 ജനുവരി 23, 24
- നിലവിലെ ലോകകേരള സഭയിലെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കി പകരം അംഗങ്ങളെ ഉള്‍പ്പെടുത്തും
3. ഏത് രാജ്യത്തിലെ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ചാരമേഘങ്ങള്‍ ഇന്ത്യയുടെ ആകാശത്ത് എത്തിയത് കാരണം വ്യോമഗതാഗതം സ്തംഭിച്ചത്?
ഇത്യോപ്യ
- ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്.
- 12,000 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന ഹയ്ലി ഗുബ്ബി നവംബറില്‍ പൊട്ടിത്തെറിച്ചു.
- ഇത്യോപ്യയില്‍നിന്നും നാലായിരം കിലോമീറ്റര്‍ അകലെയാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
4. 2025 നവംബറില്‍ അന്തരിച്ച ലോക പ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞനും റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകനുമായ വ്യക്തി ആരാണ്?
ജിമ്മി ക്ലിഫ്
- യഥാര്‍ത്ഥ പേര്: ജയിംസ് ചേംബേഴ്സ്
- ബോബ് മാര്‍ലിക്കൊപ്പം റെഗ്ഗെ സംഗീതത്തെ ലോകവേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
- ദ് ഹാര്‍ഡര്‍ ദെ കം എന്ന സിനിമയില്‍ അഭിനയിച്ചു.
- അമേരിക്ക വിയറ്റ്നാമിനെ ആക്രമിച്ചതിനെതിരെ ജിമ്മി ക്ലിഫ് എഴുതിയ വിയറ്റ്നാം എന്ന ഗാനത്തെ എക്കാലത്തേയും മികച്ച പ്രതിഷേധ ഗാനം എന്ന് ബോബ് ഡിലന് വിശേഷിപ്പിച്ചു.
- രണ്ട് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചു.
- ജമൈക്കന്‍ സര്‍ക്കാര്‍ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കിയിട്ടുണ്ട്.
5. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പടക്കപ്പല്‍ ഏതാണ്?
ഐഎന്‍എസ് മാഹി
- കരസേന മേധാവി: ജനറല്‍ ഉപേന്ദ്ര ദ്വിവേദി
- നാവികസേനയുടെ കപ്പല്‍ കമ്മീഷന് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ കരസേന മേധാവിയാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി.
- കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ഐഎന്‍എസ് മാഹിയുടെ ഔദ്യോഗിക മുദ്ര ഉറുമി ആണ്.
- അന്തര്‍വാഹിനികള്‍ തിരിച്ചറിയാനുള്ള സംവിധാനം ഐഎന്‍എസ് മാഹിയിലുണ്ട്.
6. ദേശീയ നിയമ സഹായ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് വിക്രംനാഥ്
7. ഫുട്ബോളില്‍ 1300 ഗോള്‍ കോണ്ട്രിബ്യൂഷന് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡ് കൈവരിച്ചത് ആരാണ്?
ലയണല്‍ മെസ്സി
- ഗോള്‍ അടിക്കുകയും ഗോള്‍ അടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ഗോള്‍ കോണ്ട്രിബ്യൂഷന് എന്ന് പറയുക.
- 404 കരിയര്‍ അസിസ്റ്റുകളുള്ള മെസ്സി ഈ നേട്ടത്തില്‍ ഹങ്കറിയുടെ ഇതിഹാസ താരമായ ഫെറങ്ക് പുസ്കാസിന് ഒപ്പമെത്തി.
- മെസ്സി 896 ഗോളുകള്‍ അടിച്ചിട്ടുണ്ട്.
8. 2025-ലെ വനിത കബഡി ലോകകപ്പ് നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
- ബംഗ്ലാദേശില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തി.
- സ്കോര്‍: 35-28
- മാര്‍ച്ചില്‍ ഇന്ത്യ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ നേടിയിരുന്നു.
9. സ്ത്രീകള്‍ക്ക് അതിക്രമം വിളിച്ചറിയിക്കുന്നതിനായി ദേശീയ വനിത കമ്മീഷന് പുറത്തിറക്കിയ പുതിയ ഹെല്പ്പ്ലൈന് നമ്പര്‍ ഏതാണ്?
14490
10. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാമൂഹിക മാധ്യമ അക്കൗണ്ട് നിരോധിക്കാനുള്ള നിയമത്തിന് അംഗീകാരം നല്കിയ രാജ്യമേതാണ്?
മലേഷ്യ
