ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 6) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ 2025) മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയ ഇറാനിയന്‍ സംവിധായകന് ആരാണ്?
മുഹമ്മദ് റസുലോഫ്
സ്രോതസ്സ്: പ്രസ് റിലീസ്, ഐഎഫ്എഫ്കെ
- 2024-ലെ കാന്‍ ചലച്ചിത്ര മേളയില്‍ 4 പുരസ്കാരങ്ങള്‍ നേടിയ ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്ന സിനിമയുടെ സംവിധായകനാണ് മുഹമ്മദ് റസുലോഫ്.
- കാന്‍ ചലച്ചിത്രമേളയില്‍ ഇതുവരെ നാല് സിനിമകളില്നിന്നായി എട്ട് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
- ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബെയര്‍, ഗോവ ചലച്ചിത്ര മേളയിലെ സുവര്‍ണ മയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
- 2025 ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 വ്യക്തികളില്‍ ഒരാളായി മുഹമ്മദ് റസുലോഫിനെ ടൈം മാഗസിന് തിരഞ്ഞെടുത്തിട്ടുണ്ട്.
2. സ്വതന്ത്ര ഇന്ത്യയില്‍ 10 തവണ മുഖ്യമന്ത്രിയായ ഏകയാള്‍ എന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
നിതീഷ് കുമാര്‍
- വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിതീഷ് കുമാര്‍ ഇടംപിടിച്ചു.
3. 2025 ഡിസംബര്‍ 6-ന് രാത്രിയില്‍ നിശാക്ലബില്‍ തീപിടിച്ച് 23 പേര് കൊല്ലപ്പെട്ട ദുരന്തം ഉണ്ടായത് ഏത് സംസ്ഥാനത്തിലാണ്?
ഗോവ
4. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ഏകദിനം, ടി20, ടെസ്റ്റ്) സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യക്കാരന് ആരാണ്?
യശ്വസി ജയ്സ്വാള്‍
സ്രോതസ്സ്: മലയാള മനോരമ
- രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്ന, കെ എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
5. രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച താരം ആരാണ്?
രോഹിത് ശര്‍മ്മ
സ്രോതസ്സ്: മലയാള മനോരമ
- സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവരാണ് ഇതിന് മുമ്പ് 20,000 റണ്‍സ് തികച്ച താരങ്ങള്‍.
- ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യ 2-1-ന് നേടി.
6. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് ഡിജിറ്റല്‍ ട്രാന്‍ഫര്‍മേഷന്‍ കോണ്‍ക്ലേവില്‍ പുരസ്കാരങ്ങള്‍ ലഭിച്ച കേരളത്തിലെ പദ്ധതികള്‍ ഏതെല്ലാം?
ഡിജി കേരളം, കൈറ്റ്
സ്രോതസ്സ്: ദേശാഭിമാനി
- ഡിജി കേരളം പദ്ധതിക്ക് ഇ-ഗവേണന്‍സ് ട്രാന്സ്ഫോര്മേ,ന് അവാര്‍ഡും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എഡ്യൂക്കേഷന്‍ ടെക്നോളജി ട്രാന്സ്ഫോര്മേഷന് അവാര്‍ഡും ലഭിച്ചു.
7. സായുധ സേന പതാകദിനം എന്നാണ്?
ഡിസംബര്‍ 7
8. 2025 ഡിസംബറില്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ വാസ്തുശില്പി ആരാണ്?
ഫ്രാങ്ക് ഗെഹ്റി (96)
സ്രോതസ്സ്: മലയാള മനോരമ
- ചുളുങ്ങിയ കടലാസിനെ ഓര്‍മ്മിപ്പിക്കുന്ന പുറംഭാഗമുള്ള നിര്‍മിതികളാല്‍ ആഗോള ശ്രദ്ധ നേടിയ വാസ്തുശില്പിയാണ് ഫ്രാങ്ക് ഗെഹ്റി.
- വാസ്തുശില്പ രംഗത്തെ പരമോന്നത ബഹുമതിയായ പ്രിറ്റ്സ്കര്‍ സമ്മാനം 1989-ല്‍ നേടി.
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
