1. കേരള പൊലീസ് നടത്തിയ ഹാക്ക് പി സമ്മിറ്റിലൂടെ ഡാര്‍ക്ക് വെബ്ബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി വികസിപ്പിച്ച സോഫ്റ്റുവെയര്‍ ഏത്?
ഗ്രേപ്നെല്‍1.0
2. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളിലൂടെ പൊതുജനങ്ങള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സൈബര്‍ഡോം പുറത്തിറക്കിയ കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ്ബോട്ട് സര്‍വീസ് ഏതാണ്?
ടോക് ടു കേരള പൊലീസ്
- കേരളത്തില്‍ ആദ്യമായി കോഴിക്കോട് സിറ്റി പൊലീസാണ് ടോക് ടു കേരള പൊലീസ് പദ്ധതി നടപ്പിലാക്കിയത്.
3. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ കുട്ടികളെ ജീവിതത്തില്‍ തിരികെ എത്തിക്കുന്നതിനായി കേരള പൊലീസ് നടപ്പിലാക്കിയ പദ്ധതി ഏത്?
കൂട്ട്
4. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കല്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് കേരള പൊലീസ് പുറത്തിറക്കിയ വാന്‍ ഏത്?
ആല്‍കോ സ്കാന്‍ വാന്‍
5. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപംനല്കിയ പദ്ധതി ഏത്?
യോദ്ധാവ്
6. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമായി കേരള പൊലീസ് സൈബര്‍ഡോം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആന്റി ഡ്രോണ്‍ വെഹിക്കിള്‍ ഏത്?
ഈഗിള്‍ ഐ
7. പേപ്പര്‍രഹിത പൊലീസ് ഓഫീസ് എന്ന ലക്ഷ്യം നേടുന്നതിനായി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?
മി-കോപ്സ്
8. ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിക്രമങ്ങളില്‍നിന്നും രക്ഷനേടുന്നതിന് സ്ത്രീകളേയും കുട്ടികളേയും പ്രാപ്തരാക്കുന്നതിനായുള്ള വനിതാസ്വയംപ്രതിരോധ പദ്ധതി കേരള പൊലീസ് രൂപംനല്കിയത്?
നിര്‍ഭയ പദ്ധതി
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധമുറയില് പരിശീലനം നല്കുന്നു.
9. ആരെ മൊബൈല്‍ ആസക്തിയില്‍നിന്നും മുക്തരാക്കുന്നതിനുള്ള ഡിജിറ്റല്‍ ഡീ അഡിക്ഷന് (ഡാഡ്) സെന്ററുകള്‍ കേരള പൊലീസ് ആരംഭിച്ചത്?
വിദ്യാര്‍ത്ഥികളെ
10. വിവിധ കാരണങ്ങളാല്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച പഠന പദ്ധതി ഏത്?
ഹോപ്പ്
11. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ശാരീരിക- ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ കേരള പൊലീസ് രൂപീകരിച്ച പദ്ധതി ഏത്?
കവചം
12. കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് കേരള പൊലീസ് രൂപംനല്കിയ ബോധവല്‍ക്കരണ പരിപാടിയേത്?
മാലാഖ പദ്ധതി
13. പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം ഏത്?
പോല്‍-ആപ്പ്
14. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തരസേവനങ്ങള്‍ക്കും വിളിക്കാവുന്ന നമ്പര്‍ ഏത്?
112
15. ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ഹെല്പ് ലൈന്‍ നമ്പര്‍ ഏത്?
1930
16. ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുള്ള കേരള പൊലീസിന്റെ കോള്‍ സെന്റര്‍ സംവിധാനം നിലവില്‍ വന്നത് എവിടെ?
പൊലീസ് ആസ്ഥാനം, തിരുവനന്തപുരം
- സൈബര്‍ സാമ്പത്തികതട്ടിപ്പുകള്ക്ക് ഇരയാകുന്നവര്‍ക്ക് പരാതികള്‍ വിളിച്ചറിയിക്കാനുള്ള ടോള്‍ഫ്രീ നമ്പര്‍: 155260
17. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നടപ്പിലാക്കായി വനിതാ പട്രോള്‍ സംഘമായ പിങ്ക് പൊലീസിന്റെ നമ്പര്‍ എത്ര?
112
18. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി കേരള പൊലീസ് രൂപം നല്കിയ ചിരി പദ്ധതിയുടെ ഹെല്പ് ലൈന്‍ നമ്പര്‍ എത്രയാണ്?
9497900200
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
