Important Kerala government schemes for Kerala PSC
1. അഭയകിരണം പദ്ധതി
അഭയകിരണം പദ്ധതിയില്‍ വിധവകള്‍ക്ക് സംരക്ഷണം നല്കുന്ന ബന്ധുവിനു പ്രതിമാസം ആയിരം രൂപ ധനസഹായം നല്കുന്നു.
പദ്ധതി നടപ്പിലാക്കുന്ന വകുപ്പ്: വനിതാ ശിശുവികസന വകുപ്പ്.
യോഗ്യത: 50 വയസ്സ് പിന്നിട്ട മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്.
2. മിഠായി പദ്ധതി
- ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി.
- കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാന പരിധി രണ്ടുലക്ഷം രൂപവരെയുള്ളവര്ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
3. മിഷന് സമുദ്ര
- കേരളത്തിലെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതി.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
