current affairs in malayalam
1. 2026-ലെ ഐപിഎല്‍ കിരീടം നേടിയ ടീമേത്?
ബംഗളുരു റോയല്‍ ചാലഞ്ചേഴ്സ്
- ബംഗളുരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്.
- ഫൈനലില്‍ ഗുജറാത്ത് ടൈറ്റനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
- സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്- 20 ഓവറില്‍ 8 വിക്കറ്റിന് 155; ബംഗളുരു- 18 ഓവറില്‍ 5 വിക്കറ്റിന് 161
- തുടര്‍ച്ചയായി രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ ടീമുകള്‍: ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ബംഗളുരു റോയല്‍ ചാലഞ്ചേഴ്സ്
- ഫൈനലിലെ താരം: വിരാട് കോലി
- വിരാട് കോലി 42 പന്തില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു
- 2026-ലെ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്: വൈഭവ് സൂര്യവംശി, 776 റണ്‍സ്, രാജസ്ഥാന് റോയല്‍സ്
2. ഫോബ്സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ട വ്യക്തി ആരാണ്?
ദേവന് ചന്ദ്രശേഖരന്
- കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ് ഇന്നവേഷന്‍സിന്റെ സ്ഥാപകനാണ്.
3. സ്റ്റോര്‍സ് പര്‍ച്ചേസ് വകുപ്പിന്റെ പുതിയ പേരെന്ത്?
പൊതുസംഭരണ ഉപദേശക വകുപ്പ്
4. വാണിജ്യ നികുതി വകുപ്പിന്റെ പുതിയ പേരെന്ത്?
സംസ്ഥാന ജി എസ് ടി വകുപ്പ്
5. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്ന വകുപ്പിന്റെ പുതിയ പേരെന്ത്?
തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന്
6. സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണര്‍ ആരാണ്?
സീറാം സാംബശിവ റാവു
7. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ സഖ്യമേത്?
സാത്വിക് സായ് രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി
- ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍- മുഹമ്മദ് ഷോഹിബുല്‍ ഫിക്രി സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.
- സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യ ആദ്യമായിട്ടാണ് കിരീടം നേടുന്നത്.
8. വാണിജ്യ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ഏത് നിയമം അനുസരിച്ച് കേസെടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്?
പോക്സോ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
