
1. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ചൈനയിലെത്തി. (മലയാള മനോരമ)
2. ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ് സി ഒ) ഉച്ചകോടി വേദി- ചൈനയിലെ ടിയാന്‍ജിന്‍. (മലയാള മനോരമ)
3. ഏഷ്യന്‍ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘടന എന്ന റെക്കോര്‍ഡ് ഏജ്യൂക്കേറ്റ് ഗേള്‍സ് ഫൗണ്ടേഷന്. സ്ഥാപക- സഫീന ഹുസൈന്. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ സ്കൂള്‍ പഠനം ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടി വന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. രാജസ്ഥാനിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മാല ദ്വീപിലെ ഷാഹിന അലി, ഫിലിപ്പൈന്‍സിലെ പുരോഹിതനായ വിയ്യനോയെവ എന്നിവര്‍ക്കും 2025-ലെ മാഗ്സസെ പുരസ്കാരം ലഭിച്ചു. കടലിലെ അടിത്തട്ടിലെ ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഷാഹിന അലി. ഫിലിപ്പൈന്‍സിലെ ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പുരോഹിതനാണ് ഫ്ളാവിയാനോ. (മലയാള മനോരമ)
4. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്രെ യൂഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ കേരളം അക്കാദമിക നിലവാരം, വിദ്യാര്‍ത്ഥികളുടെ പഠനത്തുടര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗസമത്വം എന്നിവയില്‍ ഒന്നാം സ്ഥാനത്ത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലായ യൂഡയസ് പ്ലസില്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണിത്. (മലയാളമനോരമ)
5. കേരള സംസ്ഥാന സയന്‍സ്, ടെക്നോളജി, പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് വേദി- കൊച്ചി. 2026 ജനുവരിയില്‍ നടക്കും. അധ്യക്ഷന്‍- പ്രൊഫ പി ബലറാം. (മലയാള മനോരമ)
6. തേജസ് മാര്‍ക്ക് 1എ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍). (മലയാള മനോരമ)
7. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ ഡബിള്‍സില്‍ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കല മെഡല്‍ ലഭിച്ചു. സഖ്യം ചൈനയുടെ ചെന്‍ ബോയെങ്- ല്യൂ യി സഖ്യത്തോട് പരാജയപ്പെട്ടു. (മലയാള മനോരമ)
8. ഡച്ച് ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ മക്ലാരന്റെ ഓസ്കര് പിയാസ്ട്രി ജേതാവായി. (മലയാള മനോരമ)
9. ടാര്സന് എന്ന അനശ്വര കഥാപാത്രത്തിന് ജന്മം നല്കിയ അമേരിക്കന്‍ എഴുത്തുകാരന് എഡ്ഗര്‍ റൈസ് ബെറോസിന്റെ 150-ാം ജന്മദിനം ഇന്ന്. (മലയാള മനോരമ)
10. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി- പി പ്രസാദ്
11. സംസ്ഥാന നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി- പി രാജീവ്
12. പ്രാഥമിക പ്രതികരണ സേന (പിആര്‍ടി): മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലുള്ളിടത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സേന. അടിയന്തര ഘട്ടങ്ങളില്‍ വനംവകുപ്പിന്റെ ദ്രുത പ്രതികര സംഘം (ആര്‍ആര്‍ടി) എത്തുന്നതിന് മുമ്പ് സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യം. ജനജാഗ്രതാ സമിതിയാണ് സേന രൂപീകരിക്കുന്നത്. വര്ഡുകളിലോ പഞ്ചായത്ത്, മുനില്സപ്പില് തലത്തിലോ രൂപീകരിക്കാം. ചുരുങ്ങിയത് അഞ്ച് പേര് അംഗങ്ങളായിരിക്കും. (ദേശാഭിമാനി)