
1. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ ചിപ്പുകള്‍- വിക്രം 32- ബിറ്റ് മൈക്രോ പ്രോസ്സര്‍. നിര്‍മ്മിച്ചത്- ഐ എസ് ആര് ഒയുടെ സെമി കണ്ടക്ടര്‍ ലബോറട്ടി. 2009 മുതല്‍ ഐ എസ് ആര് ഒയുടെ വിക്ഷേപണ വാഹനങ്ങളുടെ ഏവിയോണിക്സ് സിസ്റ്റങ്ങളില്‍ വിന്യസിച്ചിരിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച 16 ബിറ്റ് വിക്രം മൈക്രോ പ്രോസ്സസറിന്റെ വിപുലീകരിച്ച രൂപമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നല്കി ചിപ്പുകള്‍ പുറത്തിറക്കി. (മലയാള മനോരമ)
2. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുഎഇയ്ക്ക് ആദ്യ വിജയം നേടിക്കൊടുത്ത ക്യാപ്റ്റനും മലയാളിയുമായ സി പി റിസ്വാന് വിരമിച്ചു. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ നമീബിയയെ പരാജയപ്പെടുത്തി. യുഎഇയിക്കുവേണ്ടേി രാജ്യാന്തര സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ് റിസ്വാന്. (മലയാള മനോരമ)
3. രാജ്യാന്തര ടി20 ക്രിക്കറ്റില്‍നിന്നും ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിരമിച്ചു. (മലയാള മനോരമ)
4. ഇന്ത്യയില്‍ ആദ്യമായി വയോജന കമ്മീഷന് ആരംഭിച്ച സംസ്ഥാനം കേരളം. വയോജന കമ്മീഷന് അധ്യക്ഷന്‍ കെ സോമപ്രസാദ്. വയോജനക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും വയോജന പുനരധിവാസത്തിന് സഹായം നല്‍കുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. (ദേശാഭിമാനി)
5. കേന്ദ്ര വാണിജ്യ മന്ത്രി- പീയുഷ് ഗോയല്‍
6. പാലസ്തീനെ പരമാധികാര രാഷ്ട്രമായി ബെല്‍ജിയം അംഗീകരിക്കും. നേരത്തെ ഓസ്ട്രേലിയ, ബ്രിട്ടന്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. (ദേശാഭിമാനി)
7. നൃത്തനാടക കലാകാരന് അനശ്വര വാസുദേവന്‍ അന്തരിച്ചു. (ദേശാഭിമാനി)
8. കവി യു ജയചന്ദ്രന് അന്തരിച്ചു. (മാതൃഭൂമി)
9. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസിന്റെ 2025-ലെ ആഗോള സമാധാന സൂചികയില്‍ (ജിപിഐ) ഇന്ത്യയ്ക്ക് 155-ാം സ്ഥാനം. ഒന്നാമത് ഐസ് ലാന്‍ഡ്. 18 വര്‍ഷമായി ഐസ് ലാന്‍ഡ് ആണ് ഒന്നാമത്. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഏഷ്യന്‍ രാജ്യം ആറാമതുള്ള സിങ്കപ്പൂര്‍ ആണ്. (മാതൃഭൂമി)
10. പ്രപഞ്ച സൃഷ്ടിക്ക് കാരണമായ മഹാവിസ്ഫോടനത്തിന്റെ ആദ്യ നിമിഷത്തില്‍ ഉണ്ടായ അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ ചിത്രം നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂര്‍ദര്‍ശിനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നക്ഷത്രങ്ങളും താരപഥങ്ങളുമാണ് ആദ്യമുണ്ടായതെന്നും ഈ ആദ്യകാല നക്ഷത്രങ്ങല്‍ ഇന്ധനം തീര്‍ന്ന് സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ തകര്‍ന്നാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നുവെന്നുമാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ രൂപപ്പെടുന്ന തമോഗര്ത്തത്തേക്കാള് പലമടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ആദിമ തമോഗര്‍ത്തം. 1970-കളില്‍ സ്റ്റീഫന്‍ ഹോക്കിങ്ങാണ് ആദിമ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം മുന്നോട്ടുവച്ചത്. (മാതൃഭൂമി)
11. ഫുജൈറ ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാഴ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രണവ് വെങ്കടേഷിന് കിരീടം. (മാതൃഭൂമി)