
1. ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതി- സി പി രാധാകൃഷ്ണന്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചു. തമിഴ്നാട് സ്വദേശിയാണ്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. 15 വോട്ടുകള്‍ അസാധുവായി. 14-ാം ഉപരാഷ്ട്രപതിയായ ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സി പി രാധാകൃഷ്ണന് നേടിയ 152 വോട്ടിന്റെ ഭൂരിപക്ഷം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷം ആണ്. 2002-ല്‍ വിജയിച്ച ഭൈറോണ്‍ സിങ് ഷെഖാവത്തിന് ലഭിച്ച 149 ആണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.(മലയാളമനോരമ)
2. ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു. (മലയാളമനോരമ)
3. മലപ്പുറം താനൂര്‍ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് അധ്യക്ഷന്‍- ജസ്റ്റിസ് വി കെ മോഹനന്
4. റഷ്യയുടെ അര്‍ബുദ വാക്സിനായ എന്ററോമിക്സ് വികസിപ്പിക്കാന്‍ ഉപയോഗിച്ചത് എംആര്‍എന്‍എ സാങ്കേതികവിദ്യയാണ്. കോവിഡ്-19 വാക്സിന് വികസിപ്പിക്കാനും ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. (മലയാള മനോരമ)
5. പമ്പാ നദിയില്‍ നടന്ന ആറന്മുള ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര, ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടങ്ങള്‍ വിജയിച്ചു. ഇവര്‍ക്ക് മന്നം ട്രോഫി ലഭിച്ചു. (മലയാള മനോരമ)
6. പലിശക്കാര്‍ക്കെതിരെ കേരള പൊലീസ് നടത്തിയ ഓപ്പറേഷന്- ഓപ്പറേഷന് ഷൈലോക്ക്
7. നോര്‍വെയില്‍ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപാര്ട്ടികളുട സഖ്യം വീണ്ടും വിജയം നേടി. ലേബര്‍ പാര്‍ട്ടി നേതാവായ ജോനാസ് ഗഹര്‍ സ്റ്റോര്‍ വീണ്ടും പ്രധാനമന്ത്രിയാകും. (ദേശാഭിമാനി)
8. വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കുന്ന സ്വച്ഛ് വായുസര്വേക്ഷണ് പുരസ്കാര റാങ്കിങ്ങില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ മധ്യപ്രദേശിലെ ഇന്ദോറിന് ഒന്നാം സ്ഥാനം. മൂന്ന് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലെ ജനസംഖ്യകളുടെ നഗരങ്ങളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയിലെ അമരാവതി ഒന്നാമതെത്തി. (മാതൃഭൂമി)
9. പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി- സെബാസ്റ്റിയന് ലെകോര്‍നു (മാതൃഭൂമി)