1. നേപ്പാളില്‍ സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജെന്‍ സി തലമുറയിലെ യുവജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. 19 പേര് കൊല്ലപ്പെട്ടു. 26 സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് നിരോധനം. പ്രക്ഷോഭത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവച്ചു. 1996-നും 2010-നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സീ തലമുറ. (മലയാളമനോരമ, മാതൃഭൂമി)
2. നേപ്പാള്‍ പ്രധാനമന്ത്രി- കെ പി ശര്‍മ്മ ഒലി
3. ഇന്ത്യയും ഇസ്രായേലും നിക്ഷേപ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇസ്രായേലില്‍നിന്നുള്ള നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ചും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമനും ധാരണപത്രങ്ങള്‍ കൈമാറി. (മലയാളമനോരമ)
4. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെറു രാജിവച്ചു. (മലയാളമനോരമ)
5. പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത യോഗത്തില്‍ വോട്ടെടുപ്പ് നടത്തി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണം എന്നായിരുന്നു ഭരണഘടന നിലവില്‍വന്നപ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥ. 1961-ലെ ഭേദഗതി പ്രകാരം ഈ വ്യവസ്ഥ നീക്കം ചെയ്യുകയും എംപിമാര്‍ ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തുന്ന സമ്പ്രദായം നിലവില്‍ വരികയും ചെയ്തു. ആനുപാതിക പ്രാതിനിധ്യ പ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് സമ്പ്രദായത്തിലാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. (മലയാള മനോരമ)
6. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണി അഭിനയിച്ച ആദ്യ സിനിമ- ദ് ചേസ്. (മലയാള മനോരമ)
7. ഇന്ദ്രന്‍സ് നായകനാകുന്ന ഭൂതലം എന്ന സിനിമ വാന്‍കൂവര്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്- ശ്രീകാന്ത് പങ്ങപ്പാട്ട്. (മലയാള മനോരമ)
8. പൊലീസ് പരാതി പരിഹാര അതോറിറ്റി അധ്യക്ഷന്‍- ജസ്റ്റിസ് വി കെ മോഹനന്
9. ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റ് വേദി- യുഎഇ
10. താജിക്കിസ്ഥാനില്‍ നടന്ന കാഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒമാനെ പരാജയപ്പെടുത്തി. (മലയാളമനോരമ)
11. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ് ടെലഗ്രാഫിന്റെ എഡിറ്ററുമായ സംഘര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു. (മലയാള മനോരമ)
12. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ റഷ്യ വികസിപ്പിച്ച വാക്സിന് എന്ററോമിക്സ് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു. റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായിട്ടാണ് വാക്സിന് വികസിപ്പിച്ചത്. (ദേശാഭിമാനി)
13. ഇന്ത്യയില്‍ ആദ്യമായി സമഗ്ര നഗര നയം രൂപീകരിക്കുന്ന സംസ്ഥാനം- കേരളം. കേരള അര്‍ബന്‍ കോണ്‍ക്ലേവ് വേദി- കൊച്ചി. (ദേശാഭിമാനി)
14. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് ബി ആര് ഗവായ്
15. സെപ്തംബറില്‍ ചൈനയില്‍ വീശിയ ഉഷ്ണമേഖലാ കൊടുങ്കാറ്റ്- തപ. (ദേശാഭിമാനി)
16. ബ്രിട്ടീഷ് റോക്ക് സംഗീതബാന്‍ഡായ സൂപ്പര്‍ ട്രാംപിന്റെ സഹസ്ഥാപകനും ഗായകനുമായ റിക്ക് ഡേവിസ് (81) അന്തരിച്ചു. 1969-ല്‍ ഗായകന് റോജര്‍ ഹോഡ്ഗ്സണുമായി ചേര്‍ന്നാണ് സൂപ്പര്‍ ട്രാംപ് സ്ഥാപിച്ചത്. (മാതൃഭൂമി)
