
1. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇഎല്‍ഐടി) സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ രാജ്യത്ത് ആരംഭിച്ച 20 ലാബുകളില്‍ ഒന്നാണിത്. (മലയാള മനോരമ)
2. ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ പൂര്‍ണമായി നിരോധിക്കാനുള്ള നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. (മലയാള മനോരമ)
3. കേന്ദ്ര ഐടി മന്ത്രി- അശ്വിനി വൈഷ്ണവ്
4. തൊഴിലാളികളേയും സാധാരണക്കാരേയും ലക്ഷ്യമിട്ട് റെയില്‍വേ ആരംഭിച്ച നോണ്‍എസി ട്രെയിന്‍- അമൃത്ഭാരത് (മലയാള മനോരമ)
5. പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു. (മലയാള മനോരമ)
6. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- വി അനന്തനാഗേശ്വരന്‍
7. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- ബി ആര് ഗവായ്
8. ഇറാന്റെ തെക്കന്‍ തീരത്തില്‍ ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖം- ചബഹാര്‍
9. തമിഴ് നടന് റോബോ ശങ്കര്‍ (46) അന്തരിച്ചു. (മലയാള മനോരമ)
10. കര, നാവിക, വ്യോമ സേനകള്‍ ഒരുമിക്കുന്ന സംയുക്ത മിലിറ്ററി സ്റ്റേഷനുകള്‍ രൂപീകരിക്കും. മൂന്ന് സേനകളുടേയും പഠന വിഭാഗങ്ങള്‍ സംയോജിപ്പിച്ച് ട്രൈ സര്‍വീസസ് എഡ്യൂക്കേഷന്‍ കോര്‍ രൂപീകരിക്കും. (മലയാള മനോരമ)
11. മദര്‍ മേരി കംസ് ടു മീ എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുന്ധതി റോയി
10. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിന്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഓണ്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്റെ സഹകരണത്തോടെ യുഎസ് ആസ്ഥാനമായ അനലിറ്റിക്സ് കമ്പനിയായ ഗ്യാലപ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. (മലയാള മനോരമ)
11. ഒഡീഷയിലെ സിമിലിപാല്‍ ദേശീയോദ്യാനത്തില്‍നിന്നും ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പ്രസേന്‍ജിത് യാദവ് പകര്‍ത്തിയ കറുത്ത കടുവയുടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവര്‍ ചിത്രമായി തിരഞ്ഞെടുത്തു. സ്യൂഡോ മെലനിസ്റ്റിക് കടുവകള്‍ എന്നറിയപ്പെടുന്ന കറുത്ത കടുവകള്‍ സിമിലിപാലില്‍ മാത്രമാണുള്ളത്. ജനിതക വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണം. (മലയാള മനോരമ)
12. അല്‍ബേനിയയില്‍ പുതുതായി പ്രഖ്യാപിച്ച എഐ അധിഷ്ഠിത അഴിമതി വിരുദ്ധ വകുപ്പ് മന്ത്രി- ഡിയല്ല
13. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം. ഇന്ത്യയുടെ തന്നെ സച്ചിന് യാദവ് നാലാം സ്ഥാനത്തെത്തി. ട്രിനഡാഡിന്റെ കെഷോണ്‍ വാല്‍ക്കോട്ട് സ്വര്‍ണം നേടി. (മലയാളമനോരമ)
14. ഫിഷറീസ് വകുപ്പ് യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂടൈഡ്സ്: കേരളം- യൂറോപ്യന്‍ യൂണിയന് കോണ്‍ക്ലേവ് വേദി- കോവളം (മലയാളമനോരമ)
15. നഗരപ്രദേശത്തെ 65 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ആരോഗ്യ പരിരക്ഷയും മാനസികോല്ലാസവും ഒരുക്കുന്ന പദ്ധതി- വയോമിത്രം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വരുമാന പരിധിയില്ലാതെ സൗജന്യ ജീവിതശൈലീ രോഗ നിയന്ത്രണ മരുന്നുകള്‍, പാലിയേറ്റീവ് സേവനം, ഹെല്‍പ്പ് ഡെസ്ക്, കൗണ്‍സിലിങ്, വാതില്‍പ്പടി സേവനം എന്നി ലഭിക്കും. (ദേശാഭിമാനി)
16. സെപ്തംബറിലെ ഫിഫ ഫുട്ബോള്‍ റാങ്കിങ്ങില്‍ വനിത, പുരുഷ വിഭാഗങ്ങളില്‍ സ്പെയ്ന്‍ ഒന്നാമത്. ഇന്ത്യയുടെ സ്ഥാനം 134 ആയി താഴ്ന്നു.(ദേശാഭിമാനി, മാതൃഭൂമി)
17. സ്പെയിന് പ്രധാനമന്ത്രി- പെഡ്രോ സാഞ്ചെസ്
18. ആന്റിഫ എന്നറിയപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ആന്റി-ഫാസിസ്റ്റിനെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിക്കും. (മാതൃഭൂമി)
19. യാത്രാസേവന കമ്പനിയായ തോമസ് കുക്ക് ഇന്ത്യയുടെ ചെയര്മാന് സ്ഥാനത്തുനിന്നും മലയാളിയായ മാധവന് മേനോന് രാജിവച്ചു. (മാതൃഭൂമി)
ഇന്നത്തെ കറന്റ് അഫയേഴ്സ് 19 സെപ്തംബര്‍ 2025 (Kerala PSC Current Affairs 19 September 2025)
To excel in Kerala PSC exams, study current affairs daily, take notes on key news, write concise one-line news summaries, categorize topics into National News, Kerala State Affairs, Science & Tech, Awards, Appointments, and Sports, download monthly current affairs PDFs in Malayalam, and focus on exam-relevant topics like government schemes, notable appointments, awards, summits, important dates, and Kerala-specific developments.