
1. മലയാള നടന് മോഹന്‍ ലാലിന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്ക പുരസ്കാരം ലഭിച്ചു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന് നല്‍കുന്നത്. ഫാല്‍ക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. 2004-ല്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സിനിമ 1978-ല്‍ ഇറങ്ങിയ തിരനോട്ടം ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360-ലേറെ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനിയിച്ചു. 5 തവണ ദേശീയ സിനിമ പുരസ്കാരം ലഭിച്ചു. 2001-ല്‍ പത്മശ്രീയും 2019-ല്‍ പത്മഭൂഷനും ലഭിച്ചു. 10 ലക്ഷം രൂപയും സുവര്‍ണ കമലം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. (മലയാള മനോരമ, മാതൃഭൂമി)
2. വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള എച്ച്1ബി വിസയുടെ ഫീസ് ഒരു വര്‍ഷം ഒരു ലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു. പുതിയ അപേക്ഷകര്‍ക്കാണ് ബാധകം. നിലവില വിസ പുതുക്കുമ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകില്ല. രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെ ഉണ്ടായിരുന്ന ഫീസാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ദ്ധിപ്പിച്ചത്. യുഎസില്‍ നിലവിലുള്ള എച്ച്1ബി വിസക്കാരില്‍ 71 ശതമാനം പേര് ഇന്ത്യക്കാരാണ്. (മലയാള മനോരമ)
3. ശ്രീനാരായണ ഗുരു സമാധി ദിനം- സെപ്തംബര്‍ 21
4. 2025-ലെ ബ്രിക്സ് യൂത്ത് ഫെസ്റ്റിവല്‍ വേദി- റഷ്യയിലെ കസാന്‍ (മലയാള മനോരമ)
5. ലോക അല്‍ഷിമേഴ്സ് ദിനം- സെപ്തംബര്‍ 21
6. ബ്രിട്ടന്, ബല്‍ജിയം, കാനഡ, ഓസ്ട്രേലിയ അടക്കം 10 രാജ്യങ്ങല്‍ പാലസ്തീനെ രാജ്യമായി അംഗീകരിക്കും. (മലയാള മനോരമ)
7. വിശുദ്ധ ദേവസഹായം പിള്ളയെ ഇന്ത്യയിലെ കാവല്‍ പുണ്യവാനായി ലിയോ മാര്‍പാപ്പ അംഗീകരിച്ചു. 2022 മെയ് 15-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു. (മലയാള മനോരമ)
8. ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി വ്യോമമിത്ര എന്ന ഹ്യുമനോയ്ഡ് റോബോട്ടിനെ 2025 ഡിസംബറില്‍ ബഹിരാകാശത്തേക്ക് അയക്കും. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്യാന് ദൗത്യം 2027 ആദ്യം നടക്കുമെന്നും ഐ എസ് ആര് ഒ ചെയര്മാന് ഡോ വി നാരായണന് പറഞ്ഞു. (മലയാള മനോരമ)
9. ആക്സിയം 4 ദൗത്യത്തില്‍ പങ്കെടുത്ത ഇന്ത്യാക്കാരന്- ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല
10. പുതിയ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍: പ്രവീണ്‍ കുമാര്‍. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഡയറക്ടര്‍ ജനറല്‍: പ്രവീര്‍ രഞ്ജന്‍. (മലയാള മനോരമ)
11. കേരള മീഡിയ അക്കാദമിയുടെ 2024-25-ലെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് രാജ് ദീപ് സര്‍ദേശായിക്ക് നല്‍കും. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. (മലയാള മനോരമ)
12. പുരുഷ, വനിത ഏകദിന ക്രിക്കറ്റുകളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്മൃതി മന്ഥനയ്ക്ക്. ഓസ്ട്രേലിയക്ക് എതിരെ 50 പന്തില്‍ മന്ഥന സെഞ്ച്വറി നേടി. മന്ഥന 63 പന്തില്‍നിന്നും 125 റണ്‍സ് നേടി. സ്കോര്‍: ഓസ്ട്രേലിയ 412, ഇന്ത്യ 369. 2013-ല്‍ ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് മന്ഥന മറികടന്നത്. (മലയാള മനോരമ)
13. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ കുടുംബ കോടതി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. (ദേശാഭിമാനി)
14. കേരളത്തിലെ വാസയോഗ്യമല്ലാതെയും അടച്ചുറപ്പില്ലാതെയുമുള്ള ഭവനങ്ങളില്‍ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിലെ, നാല് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുടെ ഭവനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം നല്കുന്ന പദ്ധതി- ഭവന സമുന്നതി (ദേശാഭിമാനി)
15. കയര്‍ കോണ്‍ക്ലേവ് വേദി- ആലപ്പുഴ (ദേശാഭിമാനി)
16. ജീവശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നതിനായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച ബയോളജിക്കല്‍ ലാബായ ഉപഗ്രഹം- ബയോണ്‍ എംഎന്‍2. 75 എലികള്‍, 1500 പഴഈച്ചകള്‍, കോശഭാഗങ്ങള്‍, ധാന്യങ്ങള്‍, പയര്‍, ഫംഗസുകള്‍, കൂണ് തുടങ്ങിയവ ഈ ബയോ ഉപഗ്രഹത്തില്‍ ഉണ്ടായിരുന്നു. ഭൂമിക്ക് 800 കിലോമീറ്റര്‍ ഉയരത്തില്‍ ധ്രുവകേന്ദ്രീകൃത ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം സഞ്ചരിച്ചിരുന്നത്. ഉയര്‍ന്ന അക്ഷാംശത്തിലുള്ള മേഖലയിലെ വികിരണത്തിന്റെ സ്വഭാവവും ഭാരമില്ലായ്മയും മറ്റും പഠിക്കാനുള്ള പരീക്ഷണമായിരുന്നു റഷ്യ നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം നിലകൊള്ളുന്നതിനേക്കാള്‍ ഉയരത്തിലാണ് ബയോണ്‍ എംഎന്‍2 സഞ്ചരിച്ചത്. (ദേശാഭിമാനി)
17. പാലിയേറ്റീവ് പരിചരണ രംഗത്തെ കേരള മാതൃക പഠിക്കുന്നതിനായി ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാനം സന്ദര്‍ശിച്ചു. (ദേശാഭിമാനി)
18. നെതര്‍ലാന്‍ഡ്സില്‍ ഭൗതികശാസ്ത്രജ്ഞയും പേറ്റന്റ് അറ്റോണിയുമായ ഡോ ഷാഹിന മുംതാസ് അന്തരിച്ചു. (മാതൃഭൂമി)
19. ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍
20. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണം സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള നാല് സ്ലാബുകള്‍ അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. ആഢംബര ഉല്പന്നങള്ക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്ന ഉല്പന്നങ്ങള്ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടി ഈടാക്കും. (മാതൃഭൂമി)
21. യുഎന്നിലെ യുഎസ് സ്ഥാനപതിയായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സിനെ സെനറ്റ് തിരഞ്ഞെടുത്തു. (മലയാള മനോരമ)
22. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ടിക് ടോക്കിന്റെ യുഎസിലെ നടത്തിപ്പിന്റെ നിയന്ത്രണം ഏഴംഗ ബോര്‍ഡിന്. ടിക് ടോക്കിന്റെ വിവരശേഖരവും സ്വകാര്യതയും സംബന്ധിച്ച കാര്യങ്ങള്‍ അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിള്‍ ആയിരിക്കും. (മാതൃഭൂമി)
23. യുഎന്‍ സെക്രട്ടറി ജനറല്‍- അന്റോണിയോ ഗുട്ടറെസ്
24. ഇന്ത്യയുടെ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഡബിള്‍സ് ഫൈനലിലെത്തി. (മാതൃഭൂമി)
25. 2025 സെപ്തംബറില്‍ വിരമിച്ച ജര്‍മ്മന്‍ ഫുട്ബോള്‍ താരം- ജെറോം ബോട്ടെങ്. 2014-ല്‍ ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു. ജര്‍മ്മനിക്കായി 76 മത്സരങ്ങളില്‍ കളിച്ചു. സെന്‍ട്രല്‍ ബാക്ക് പൊസിഷനില്‍ കളിച്ച താരമാണ് ജെറോം ബോട്ടെങ്. ക്ലബ് കരിയറില്‍ 577 മത്സരങ്ങള്‍ കളിച്ചു. 11 ഗോളുകള്‍ നേടിയിട്ടുണ്ട്. (മാതൃഭൂമി)
കേരള പി എസ് സി റിവിഷന്‍ നടത്താന്‍ സന്ദര്‍ശിക്കുക: ദിറിവിഷന്‍.കോ.ഇന്‍