ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഗാസ സമാധാന ഉച്ചകോടി
സ്രോതസ്സ്: മലയാള മനോരമ
- ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ നടക്കും.
- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതി ചര്‍ച്ച ചെയ്യും.
- ട്രംപിനെ കൂടാതെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത് അല്‍ സിസി, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്ദോഗന്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, സ്പെയിന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ തുടങ്ങിയവര്‍ അടക്കം ഇരുപതോളം ലോക നേതാക്കള്‍ പങ്കെടുക്കും.
2. സ്മൃതി മന്ഥാനയ്ക്ക് റെക്കോര്‍ഡുകള്‍
സ്രോതസ്സ്: മലയാള മനോരമ, ദീപിക
- വനിതകളുടെ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയ്ക്ക്.
- വനിതകളുടെ ഏകദിനത്തില്‍ വേഗത്തില്‍ 5000 റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും സ്മൃതിയ്ക്ക് ലഭിച്ചു. 112 ഇന്നിങ്സുകളില്‍നിന്നാണ് സ്മൃതി 5000 റണ്‍സ് തികച്ചത്.
- പുരുഷ താരങ്ങളില്‍ 114 ഇന്നിങ്സുകളില്‍നിന്നും 5000 റണ്‍സ് നേടിയ വിരാട് കോലിയാണ് ഒന്നാമത്.
3. ജൂനിയര്‍ അത്ലറ്റിക്സ് മീറ്റ്
സ്രോതസ്സ്: മലയാള മനോരമ
- അണ്ടര്‍ 16 ഹൈജംപ് മത്സരത്തില്‍ കേരളത്തിന്റെ അബിയ ആന്‍ ജിജിക്ക് ദേശീയ റെക്കോര്‍ഡ്.
- അബിയ 1.56 മീറ്റര്‍ ഉയരം ചാടി.
- ക്രോസ് ബാറിന് മുകളിലൂടെ കാലുകള്‍ പൊക്കി എടുത്തു ചാടുന്ന സിസേഴ്സ് ഹൈജംപ് വിഭാഗത്തിലാണ് അബിയ റെക്കോര്‍ഡ് നേടിയത്.
4. റണ്‍ ചേസിങ് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- വനിത ഏകദിനത്തിലെ റണ്‍ചേസിങ്ങില്‍ ഓസ്ട്രേലിയക്ക് റെക്കോര്‍ഡ്
- ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് ഓസ്ട്രേലിയ റെക്കോര്‍ഡ് കുറിച്ചത്.
- സ്കോര്‍: ഇന്ത്യ: 330, ഓസ്ട്രേലിയ ഏഴിന് 331
തസ്തികകളും പദവികളും
- ഇന്ത്യയുടെ രാഷ്ട്രപതി: ദ്രൗപദി മുര്‍മു
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്
- അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ആദ്യ വനിത ഫ്ളൈറ്റ് എഞ്ചിനീയര്‍: ഭാവന ചൗധരി
പുരസ്കാരം
- ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) വേള്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് പ്രൊട്ടക്ടഡ് ഏരിയ (ഡബ്ലുസിപിഎ) കെന്റര്‍ മില്ലര്‍ പുരസ്കാരം ഇന്ത്യക്കാരിയായ സോനാലി ഘോഷിന്. ആദ്യമായിട്ടാണ് ഇന്ത്യന്‍ പൗരന് ഈ പുരസ്കാരം ലഭിച്ചത്.
വേദികള്‍
- യുഎന്‍ സമാധാന ദൗത്യ സേനകളില്‍ പങ്കാളികളായ രാജ്യങ്ങളിലെ സൈനിക മേധാവികളുടെ കോണ്‍ക്ലേവ് വേദി: ഡല്‍ഹി
ചരമം
- തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരി്ചചു.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. 2019-ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജന്: അഭിജിത് ബാനര്‍ജി. ബാനര്‍ജിയും ഭാര്യ എസ്തര് ദഫ്ലോയും മൈക്കേല്‍ ക്രെമറും 2019-ലെ നൊബേല്‍ സമ്മാനം പങ്കുവച്ചു.
2. എന്താണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ
- സിഖ് മതത്തിന്റെ പുണ്യസ്ഥലമായ സുവർണ ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ഖാലിസ്ഥാൻ വിഘടന വാദ ഭീകര നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലെയ്ക്കും അനുയായികൾക്കും എതിരെ 1984 ജൂൺ 1 മുതൽ 10 വരെ നടത്തിയ സൈനിക നടപടി.
- ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ പ്രധാനമന്ത്രി- ഇന്ദിരഗാന്ധി
- ഏതാനും മാസങ്ങൾക്കുസേഷം ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകർ വധിച്ചു.
- തുടർന്ന് ഉത്തരേന്ത്യയിൽ സിഖ് വിരുദ്ധ കലാപം നടന്നു.