1. സാമ്പത്തിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്
സ്രോതസ്സ്: മലയാളമനോരമ
- 2025-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക് ലഭിച്ചു.
- ജോയല്‍ മോകിര്‍, ഫിലിപ് ആഗിയന്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്കാണ് സാമ്പത്തിക നൊബേല്‍ പുരസ്കാരം.
- സാമ്പത്തിക വളര്‍ച്ചയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള പങ്ക് വിശദീകരിക്കുന്ന പഠനങ്ങള്‍ നടത്തിയതിനാണ് നൊബല്‍ പുരസ്കാരം ലഭിച്ചത്.
- 12 ലക്ഷം ഡോളര്‍ സമ്മാനത്തുകയുടെ പകുതി ജോയല്‍ മോകിറിന് ലഭിക്കും. ബാക്കി പകുതി ഫിലിപ്പിനും പീറ്ററിനും ലഭിക്കും.
- ജോയല്‍ മോകിര്‍ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയില്‍ സാങ്കേതിക പുരോഗതിയുടെ പങ്കിനെക്കുറിച്ച് പഠിച്ചു.
- ഉല്പാദനക്ഷമമായ നശീകരണത്തെക്കുറിച്ചുള്ള ഗണിതശാസ്ത്ര മാതൃക വികസിപ്പിച്ചതിനാണ് ഫിലിപ് ആഗിയനും പീറ്റര്‍ ഹോവിറ്റിനും നൊബേല്‍ പുരസ്കാരം ലഭിച്ചത്.
- വിപണിയില്‍ പുതിയ ഉല്പന്നങ്ങള് വില്പനയ്ക്ക് എത്തുമ്പോള്‍ പഴയവ പുറത്താകുന്നതാണ് ഉല്പാദനക്ഷമമായ നശീകരണം.
2. ഇന്ത്യ-കാനഡ ബന്ധത്തിന് നവോര്‍ജം
സ്രോതസ്സ്: മലയാള മനോരമ
- കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിച്ചു.
- വാണിജ്യം, നിക്ഷേപം, ഊര്‍ജം, ആണവോര്‍ജം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കും.
- ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- കാനഡ-ഇന്ത്യ സിഇഒ ഫോറം സമ്മേളനം അടുത്തവര്‍ഷം നടക്കും.
3. ഗാര്‍ഹിക വരുമാന സര്‍വേ
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ആദ്യത്തെ ഗാര്‍ഹിക വരുമാന സര്‍വേ 2026 ഫെബ്രുവരിയില്‍ നടത്തും.
- കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ.
- സര്‍വേ നടത്തുന്നതിനായി സാമ്പത്തിക ശാസ്ത്രജ്ഞനായ സുര്‍ജിത് ഭല്ല തലവനായ ഏഴംഗ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് നേരത്തെ രൂപീകരിച്ചിരുന്നു.
- മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പരീക്ഷണ സര്‍വേ നടത്തി.
4. മിഷൻ ദൃഷ്ടി
സ്രോതസ്സ്: മലയാള മനോരമ
- ലോകത്തിലെ തന്നെ ആദ്യത്തെ മൾട്ടി സെൻസർ ഉപഗ്രഹമായ മിഷൻ ദൃഷ്ടി ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്സ്ഐ വിക്ഷേപിക്കും.
- ഭാരം: 160 കിലോഗ്രാം
- ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി വിക്ഷേപിക്കുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.
- ദൃഷ്ടി കാലാവസ്ഥ, ഭൗമ നിരീക്ഷണങ്ങൾ നടത്തും
5. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്
സ്രോതസ്സ്: മലയാള മനോരമ
- അണ്ടര്‍ 16 പെണ്‍കുട്ടികളുടെ പെന്റാത്ലനില് ആലപ്പുഴ സ്വദേശി അനാമിക അജേഷിന് ദേശീയ റെക്കോര്‍ഡ്.
- 4096 പോയിന്റുകള്‍ നേടിയ അനാമിക സ്വര്‍ണം കരസ്ഥമാക്കി.
6. മുഹമ്മദ് സിറാജ് ടോപ്പര്‍
സ്രോതസ്സ്: മലയാള മനോരമ
- 2025-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം: മുഹമ്മദ് സിറാജ്.
- ഇന്ത്യയുടെ പേസ് ബൗളറായ മുഹമ്മദ് സിറാജ് ഇതുവരെ 8 മത്സരങ്ങളില്‍നിന്നും 37 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
- 9 മത്സരങ്ങളില്‍നിന്നും 36 വിക്കറ്റുകള്‍ നേടിയിട്ടുള്ള സിംബാബ്വേ താരം ബ്ലെസിങ് മുസര്‍ബാനിയാണ് രണ്ടാമതുള്ളത്.
7. വിലക്കയറ്റത്തോതിന് ഇറക്കം
സ്രോതസ്സ്: മലയാള മനോരമ
- സെപ്തംബറില്‍ ഇന്ത്യയിലെ വിലക്കയറ്റത്തോത്: 1.54 ശതമാനം.
- കഴിഞ്ഞ 8 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
- കേരളത്തിലെ വിലക്കയറ്റത്തോത്: 9.05 ശതമാനം.
- ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്.
8. ജപ്പാന് ഓപ്പണ്‍ സ്ക്വാഷ്
സ്രോതസ്സ്: ദേശാഭിമാനി
- ജപ്പാന് ഓപ്പണ്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ജേത്രിയായി.
9. ഫ്ളവറിങ് ഡെസേര്‍ട്ട്
സ്രോതസ്സ്: മാതൃഭൂമി
- ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ ഫ്ളവറിങ് ഡെസേര്‍ട്ട് എന്ന പ്രതിഭാസം പ്രത്യക്ഷപ്പെട്ടു.
- അറ്റക്കാമയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ ചെടികള്‍ വളരുകയും പൂക്കുകയും ചെയ്യുന്നതാണ് ഫ്ളവറിങ് ഡെസേര്‍ട്ട് എന്നറിയപ്പെടുന്നത്.
10. വൈഭവ് സൂര്യവംശിക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: മാതൃഭൂമി
- വൈഭവ് സൂര്യവംശിയെ ബീഹാര്‍ രഞ്ജി ക്രിക്കറ്റ് ടീമിന്റെ വൈ ക്യാപ്റ്റനാക്കി.
- 14-ാം വയസ്സിലാണ് വൈസ് ക്യാപ്റ്റന്‍ പദവി വൈഭവിനെ തേടിയെത്തുന്നത്.
- രഞ്ജി ക്രിക്കറ്റിലെ പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വൈഭവിന് ലഭിച്ചു.
ചരമം
1. മുന്‍ പാക് ക്രിക്കറ്റ് താരം വസീര്‍ മുഹമ്മദ് (95) അന്തരിച്ചു. പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു. പാകിസ്ഥാനുവേണ്ടി 20 ടെസ്റ്റുകള്‍ കളിച്ചു. 1957-58-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 189 റണ്‍സ് നേടിയിട്ടുണ്ട്.