ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ക്ലിക്ക് ചെയ്യുക
1. പാമ്പ് വിഷബാധ ഇനി രോഗം
സ്രോതസ്സ് മലയാള മനോരമ
- പാമ്പുകടിയേറ്റുള്ള വിഷബാധയെ രോഗമായി പരിഗണിക്കും.
- ഇതിനായി പാമ്പുവിഷബാധയെ നോട്ടിഫൈഡ് രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
- സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പാമ്പ് വിഷബാധയെ രോഗമായി പരിഗണിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
2. സെന്‍സ് ട്രയല്‍ നവംബറില്‍
സ്രോതസ്സ് മലയാള മനോരമ
- സെന്‍സസ് ട്രയല്‍ നവംബര്‍ 10 മുതല്‍ നടക്കും
- ഇത്തവണ ഡിജിറ്റല്‍ ആയിട്ടാണ് സെന്‍സ് നടക്കുന്നത്
- സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ് ആണ് നടക്കുന്നത്.
- 1881-ലെ സെന്‍സസ് മുതല്‍ പരിഗണിച്ചാല്‍ ഇന്ത്യാ ചരിത്രത്തിലെ പതിനാറാമത്തെ സെന്‍സസ് ആണ് നടക്കുന്നത്.
- രണ്ട് ഘട്ടമായിട്ടാണ് എട്ടാമത് സെന്‍സ് നടക്കുന്നത്.
- രണ്ടാം ഘട്ടത്തില്‍ ജാതി സെന്‍സസ് നടക്കും.
- ഇന്ത്യയിലെ 94 വര്‍ഷത്തിനുശേഷമാണ് ജാതി സെന്‍സസ് നടക്കുന്നത്.
3. ഉറുഗ്വായില്‍ ദയാവധം നിയമവിധേയം
സ്രോതസ്സ് മലയാള മനോരമ
- ഗുരുതര രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ദയാവധം അനുവദിക്കുന്ന നിയമം ഉറുഗ്വായ് പാസാക്കി.
- നിലവില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചില യുഎസ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ദയാവധം നിയമവിധേയമാണ്.
- ഇവിടങ്ങളില്‍ ആറ് മാസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ ദയാവധം നടത്താം. ഉറുഗ്വായില്‍ ഇത്തരം കാലപരിധിയില്ല.
- ദയാവധം നിലവില്‍വരുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ഉറുഗ്വായ്.
4. ഷെര്‍പ കാഞ്ച അന്തരിച്ചു
സ്രോതസ്സ് മലയാള മനോരമ
- എവറസ്റ്റ് ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹിലരിയുടേയും ടെന്‍സിങ് നോര്‍ഗെയുടേയും സംഘത്തില്‍ അംഗമായിരുന്ന കാഞ്ച ഷെര്‍പ (92) അന്തരിച്ചു.
- 1953 മെയ് 29-നാണ് എഡ്മണ്ട് ഹിലരിയും ടെന്‍സിങ് നോര്‍ഗെയും എവറസ്റ്റ് കീഴടക്കിയത്.
- 35 സംഘമാണ് ദൗത്യത്തില്‍ പങ്കാളിയായത്.
5. കൗമാര താരം യമാല്‍ ഫോബ്സ് ടോപ് 10-ല്‍
സ്രോതസ്സ് മലയാള മനോരമ
- ഫുട്ബോളിലെ അതിസമ്പന്ന താരങ്ങളുടെ ഫോബ്സ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ച് 18 വയസ്സുകാരനായ ലമീന്‍ യമാല്‍.
- ഫോബ്സ് പട്ടികയില്‍ പത്താം സ്ഥാനത്താണ് യമാല്‍
- 4.3 കോടി ഡോളറാണ് യമാലിന്റെ ആസ്തി
- ഒന്നാം സ്ഥാനത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 28 കോടി ഡോളര്‍.
6. അഭിഷേക് ശര്‍മ്മയ്ക്കും സ്മൃതി മന്ഥാനയ്ക്കും ഐസിസി പുരസ്കാരം
- സെപ്തംബര്‍ മാസത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുരസ്കാരം അഭിഷേക് ശര്‍മ്മയ്ക്കും സ്മൃതി മന്ഥാനയ്ക്കും ലഭിച്ചു.
പുരസ്കാരങ്ങള്‍
- 2025-ലെ യു എ ഖാദര്‍ സാഹിത്യ പുരസ്കാരം കെ വി മോഹന്‍കുമാറിന്റെ ഉല എന്ന നോവലിന് ലഭിച്ചു. 10,000 രൂപയും 10,000 രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം.
- ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യക്കാരനായ രാഹുല്‍ സച്ച്ദേവിന് ലഭിച്ചു.
- വെനസ്വേലയില്‍ നടന്ന കാബെല്ലറോ യൂണിവേഴ്സല്‍ 2025 പുരുഷ സൗന്ദര്യ മത്സരത്തില്‍ കൊല്ലം സ്വദേശിയായ ആര് അനന്തരകൃഷ്ണന് മൂന്നാം സ്ഥാനം.
- ഇന്ത്യന്‍ ശാസ്ത്രീയ നൃത്തമേഖലയ്ക്ക് നല്കിയ സേവനങ്ങള്‍ പരിഗണിച്ച് കുച്ചിപ്പുഡി നര്‍ത്തകി അരുണിമ കുമാറിന് ഓണററി ബ്രിട്ടീഷ് എംപയര്‍ മെഡല്‍.
- ദ് ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ അവാര്‍ഡ് മുന്‍ ഗവര്‍ണറും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവത്തിന്.
- സംസ്കാര സാഹിതി ഏര്‍പ്പെടുത്തിയ സുകുമാര്‍ പുരസ്കാരം നടന് ഇന്ദ്രന്‍സിന്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തസ്തികകളും പദവികളും
1. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) സ്പീഷീസ് സര്‍വൈവല്‍ കമ്മിഷന് അധ്യക്ഷനായി മലയാളിയായ വിവേക് മേനോനെ തിരഞ്ഞെടുത്തു. ഈ പദവിയില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരനാണ്. വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ആണ്.
2. ജപ്പാനിലെ അംബാസിഡറായി മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ നഗ്മ മുഹമ്മദ് മല്ലിക്കിനെ നിയമിച്ചു.
ചരമം
- ബോളിവുഡ് നര്‍ത്തകി മധുമതി (84) അന്തരിച്ചു. യഥാര്‍ത്ഥ പേര് ഹുടോക്സി റിപ്പോര്‍ട്ടര്‍.
Buy PHILIPS Audio Upbeat Tauh201 Wired On Ear Headphones with Mic (Black)