നവംബര്‍ 12-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കാലാവസ്ഥ ദുരന്തങ്ങള്‍; ഇന്ത്യ ഒമ്പതാമത്
സ്രോതസ്സ്: മലയാള മനോരമ, ദേശാഭിമാനി
- കാലാവസ്ഥ ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 9-ാം സ്ഥാനത്ത്.
- പരിസ്ഥിതി-വികസന സംഘടനയായ ജര്‍മന്‍ വാച്ചാണ് പട്ടിക തയ്യാറാക്കി.
- യുഎന്‍ കോല കാലാവസ്ഥ ഉച്ചകോടി (സിഒപി30) വേദി: ബ്രസീലിലെ ബെലെം.
- 1995-നും 2024-നും ഇടില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായവരുടെ പട്ടികയാണിത്.
- 2026-ലേക്കുള്ള കാലാവസ്ഥ അപകട സൂചിക (സിആര്‍ഐ) റിപ്പോര്‍ട്ടില്‍ ആണ് പട്ടിക ഉള്‍പ്പെടുത്തിയിട്ടുള്ളത്.
- 2024-ല്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടായ രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യയ്ക്ക് പതിനഞ്ചാം സ്ഥാനമാണുള്ളത്.
2. ഇന്‍ഫോസിസ് പുരസ്കാരങ്ങള്‍ 2025
സ്രോതസ്സ്: മലയാള മനോരമ
- ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
- ഗവേഷണ മികവിനാണ് പുരസ്കാരം നല്‍കുന്നത്.
- സ്വര്‍ണമെഡലും ഒരു ലക്ഷം ഡോളറുമാണ് പുരസ്കാരം.
- ലൈഫ് സയന്‍സ്- അഞ്ജന ബദ്രിനാരായണന്‍
- ഗണിതശാസ്ത്രം- സബ്യസാചി മുഖര്‍ജി
- സാമ്പത്തിക ശാസ്ത്രം- നിഖില്‍ അഗര്‍വാള്‍
- എഞ്ചിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്- സുശാന്ത് സച്ച്ദേവ
- ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്- ആന്‍ഡ്രൂ ഒല്ലെറ്റ്
- ഭൗതികശാസ്ത്രം- കാര്‍ത്തിഷ് മന്ദിറാം
3. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്
സ്രോതസ്സ്: മലയാള മനോരമ
- ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകളുടെ എണ്ണം 12 ആയി വര്‍ദ്ധിപ്പിച്ചു.
- നിലവില്‍ 9 ടീമുകള്‍ ആണുള്ളത്.
- 2027-ല്‍ ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 ടീമുകള്‍ മത്സരിക്കും.
- ഐസിസി അംഗരാജ്യങ്ങളായ സിംബാബ്വെ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകളെ പുതുതായി ഉള്‍പ്പെടുത്തി.
4. കൊച്ചി കാണാന്‍ പോകാം
സ്രോതസ്സ്: ദേശാഭിമാനി
- 2026-ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടംപിടിച്ചു.
- പ്രമുഖ യാത്ര പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോം തയ്യാറാക്കിയ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്.
- നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റേയും സാംസ്കാരിക വിനിമയത്തിന്റേയും പ്രതിഫലനമാണ് കൊച്ചിയെന്ന് ബുക്കിങ് ഡോട്ട് കോം വിലയിരുത്തി.
- ഇന്ത്യയില്‍നിന്നും പട്ടികയില്‍ ഇടംപിടിച്ച ഏക സ്ഥലമാണ് കൊച്ചി.
5. പ്രജ്വല സ്കോളര്‍ഷിപ്പ്
സ്രോതസ്സ്: ദേശാഭിമാനി
- തൊഴിലന്വേഷിക്കുന്ന യുവജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പാണ് പ്രജ്വല സ്കോളര്‍ഷിപ്പ്.
- ഒരു വര്‍ഷത്തേക്ക് മാസം 1000 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.
- നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവരും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതുമായ 18 മുതല്‍ 30 വയസ്സുവരെയുള്ളവരാണ് ഗുണഭോക്താക്കള്‍.
6. ഐശ്വര്യ ഗ്രാമം പദ്ധതി
സ്രോതസ്സ്: ദേശാഭിമാനി
- ഗുണഭോക്താക്കള്‍: പട്ടികജാതി വിഭാഗക്കാര്‍.
- പട്ടികജാതി നഗറുകളിലും പുറത്തുമായി ചിതറിക്കിടക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് ഐശ്വര്യ ഗ്രാമം പദ്ധതി.
- 2025-26 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യോപിച്ച പ്രത്യേക പാക്കേജാണ് ഐശ്വര്യ ഗ്രാമം എന്ന പേരില്‍ നടപ്പാക്കുന്നത്.
7. ഹുമയൂണ്‍ ഇര്‍ഷാദി അന്തരിച്ചു
സ്രോതസ്സ്: ദേശാഭിമാനി
- 2025 നവംബറില്‍ അന്തരിച്ച ഇറാനിയന്‍ നടന്: ഹുമയൂണ്‍ ഇര്‍ഷാദി (78)
- ശ്രദ്ധേയമായ സിനിമകള്‍: ദ ടേസ്റ്റ് ഓഫ് ചെറി, ദ കൈറ്റ് റണ്ണര്‍
- ദ ടേസ്റ്റ് ഓഫ് ചെറിയ്ക്ക് 1997-ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദ്യോര്‍ ലഭിച്ചു.
- ഖാലിദ് ഹൊസൈനിയുടെ നോവലിനെ അടിസ്ഥാനമാക്കി മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയാണ് ദ് കൈറ്റ് റണ്ണര്‍
8. പണപ്പെരുപ്പം കുറഞ്ഞു
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള 2025 ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക്: 0.25 ശതമാനം
- ചരക്ക് സേവന നികുതി പരിഷ്കരിച്ചതാണ് നിരക്ക് കുത്തനെ കുറയാന്‍ കാരണം.
- 2015-ല്‍ ആരംഭിച്ച നിലവിലെ പണപ്പെരുപ്പ സീരിസിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
- പണപ്പെരുപ്പ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം: കേരളം
9. ബോട്സ്വാനയില്‍നിന്നും ചീറ്റകള്‍ വരുന്നു
സ്രോതസ്സ്: മാതൃഭൂമി
- പ്രോജക്ട് ചീറ്റ പദ്ധതി പ്രകാരം ബോട്സ്വാനയില്‍നിന്നും 8 ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവരും.
- രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്റെ ബോട്സ്വാന സന്ദര്‍ശന വേളയിലാമ് തീരുമാനം.
- ബോട്സ്വാനയിലെ മൊകൊലോഡി വന്യജീവി സങ്കേതത്തില്‍നിന്നുമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് അയക്കുന്നത്.
- 2022-ല്‍ നമീബിയയില്‍നിന്നും 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചിരുന്നു.
Objective Type Questions
- 2025 നവംബറില്‍ നവതി (90 വയസ്സ്) ആഘോഷിച്ച ഗായിക: പി സുശീല
- ഉത്തേജകം ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) വിലക്കേര്‍പ്പെടുത്തിയ ഏഷ്യന്‍ ഗെയിംസം മെഡല്‍ ജേതാവ്: മഞ്ജു ബാല
- ലാബില്‍ പ്രത്യേക താപനിലയും മര്‍ദവും ഉപയോഗിച്ച് വജ്രങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ കമ്പനി: എലിക്സര്‍
- വനിത ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിച്ച സംസ്ഥാനം: കര്‍ണാടക
