
നവംബര്‍ 18-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേംബ്രിഡ്ജ് ഡിക്ഷണറിയുടെ 2025-ലെ വാക്ക്
സ്രോതസ്സ്: മലയാള മനോരമ
- കേംബ്രിഡ്ജ് ഡിക്ഷണറിയുടെ ഈ വര്‍ഷത്തെ വാക്കായി പാരസോഷ്യല് എന്ന വാക്കിനെ തിരഞ്ഞെടുത്തു.
- ഒരു വ്യക്തിക്ക് സെലിബ്രിറ്റിയോടോ സമൂഹമാധ്യമ ഇന്ഫ്ളുവന്സറിനോടോ തോന്നുന്ന ആരാധനയും വൈകാരിക അടുപ്പവും സൂചിപ്പിക്കുന്ന വാക്കാണ് പാരസോഷ്യല്.
പുരസ്കാരങ്ങള്‍
- സാഹിത്യകാരന് കെ പൊന്ന്യത്തിന്റെ സ്മരണയ്ക്ക് സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ കവിതാ പുരസ്കാരം പ്രഭാ വര്‍മ്മ എഴുതിയ ‘ഒറ്റിക്കൊടുത്താലും എന്നെയെന്‍ സ്നേഹമേ’ എന്ന കൃതിക്ക് ലഭിച്ചു.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍
1. 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വേദി ഏതാണ്?
യുഎസ്, കാനഡ, മെക്സിക്കോ
2. ഇന്ത്യയുടെ കരസേന മേധാവി ആരാണ്?
ജനറല്‍ ഉപേന്ദ്ര ദ്വിവേദി
3. ആല്‍ഫബൈറ്റ് സിഇഒ ആരാണ്?
സുന്ദര്‍ പിച്ചൈ