2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റി (കേരള) ഏര്‍പ്പെടുത്തിയ സത്യജിത് റേ പുരസ്കാരം നേടിയത് ആരാണ്?
സംവിധായകന് ടി വി ചന്ദ്രന്
- സംഗീത പുരസ്കാരം വിദ്യാധരന് നേടി.
2. 2025-ലെ എഴുത്തച്ഛന് പുരസ്കാരം നേടിയത് ആരാണ്?
കവി കെ ജി ശങ്കരപിള്ള
- അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം
3. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് ഡവലപ്മെന്റ് കൗണ്‍സില്‍ (ഐഡബ്ല്യുഡിസി) മൂന്നാം സമ്മേളന വേദി ഏതാണ്?
കൊച്ചി
- കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി: സര്‍ബാനന്ദ സോനോവാള്‍
- ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന്: സുനില്‍ പാലിവാള്‍
- കേരളത്തില്‍ ആകെ 5 ദേശീയ ജലപാതകളുണ്ട്.
- സംസ്ഥാനത്ത് നിലവില്‍ ഉപയോഗക്ഷമമായ ദേശീയ ജലപാതകള്‍: ദേശീയ ജലപാത 3, 8, 9 എന്നിവ
4. മറ്റ് സർക്കാർ പെൻഷൻ പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക് പെൻഷൻ നൽകുന്ന അടൽ പെൻഷൻ പദ്ധതി (എപിവൈ) ഏതുവർഷം വരെ നീട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്?
2030-31 വരെ
5. ഡെന്മാര്ക്കിന്റെ ഉടമസ്ഥതയിലുള്ള ഏത് ദ്വീപിനെയാണ് യുഎസ് പ്രസിഡന്റ് സമ്മര്‍ദ്ദം ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്?
ഗ്രീന്‍ലന്‍ഡ്
6. ഹമ നഗരത്തിന്റെ കശാപ്പുകാരന് എന്നറിയപ്പെടുന്ന വ്യക്തി 2026 ജനുവരിയില്‍ അന്തരിച്ചു. പേരെന്താണ്?
റിഫാത്ത് അല്‍ അസദ് (88)
- സിറിയയുടെ മുന്‍പ്രസിഡന്റ് ഹഫീസ് അല്‍ അസദിന്റെ സഹോദരനാണ് റിഫാത്ത് അല്‍ അസദ്.
7. 2026 ജനുവരി 21-ന് അന്തരിച്ച മലയാള നടന് ആരാണ്?
കമല്‍ റോയ്
- നടിമാരായ ഉര്‍വശി, കലാരഞ്ജിനി, കല്പന എന്നിവരുടെ സഹോദരനാണ്.
8. കര്‍ണാടക ഗവര്‍ണര്‍ ആരാണ്?
താവര്‍ചന്ദ് ഗെലോട്ട്
9. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി ആരെ നിയമിക്കാനാണ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കാന് കേരള സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്?
ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
10. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്നും വിരമിച്ച ഇന്ത്യന്‍ വംശജ ആരാണ്?
സുനിത വില്ല്യംസ്
- ഗുജറാത്തില്‍നിന്നും യുഎസിലേക്ക് കുടിയേറിയ ഡോ ദീപക് പാണ്ഡ്യയുടേയും സ്ലൊവേനിയന്‍ വംശജ ബോണിയുടേയും മകളാണ് സുനിത.
- 27 വര്‍ഷം നാസയില്‍ പ്രവര്‍ത്തിച്ചു.
- 2025 ഡിസംബര്‍ 27-നാണ് സുനിത വിരമിച്ചതെന്ന് 2026 ജനുവരി 21-ന് നാസ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- 3 തവണ ബഹിരാകാശ യാത്ര നടത്തിയ സുനിത വില്ല്യംസ് 608 ദിവസം ബഹിരാകാശത്ത് വസിച്ചു.
- ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിതയുടെ പേരിലാണ്. 62 മണിക്കൂര്‍ നടന്നു.
- 2024-ല്‍ സുനിത 9 മാസത്തില്‍ അധികം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരുന്നു.
- ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം തങ്ങിയ രണ്ടാമത്തെ സഞ്ചാരിയാണ് സുനിത വില്ല്യംസ്.
11. 2026-ലെ റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫ് യൂണിറ്റിനെ നയിക്കുന്ന വനിത ആരാണ്?
സിമ്രന് ബാല (26), സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ്
- രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമാണ് സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്)
12. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആരാണ്?
ഗ്രാസ മഷേല്‍
- മനുഷ്യാവകാശ പ്രവര്‍ത്തകയും മൊസാംബിക്കിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ് ഗ്രാസ മിഷേല്‍.
- ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന് നെല്സന് മണ്ടേലയുടെ രണ്ടാം ഭാര്യയാണ് ഗ്രാസ മഷേല്‍.
13. ആഗോള കടല്‍പ്പായല്‍ ഉച്ചകോടി വേദി എവിടെ?
കൊച്ചി
14. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹികനീതി വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തിയ സര്‍ഗോത്സവത്തിന്റെ പേരെന്ത്?
സവിശേഷ
15. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാന്‍സലര്‍ ആരാണ്?
ഡോ പി രവീന്ദ്രന്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 22 ജനുവരി 2026 (Kerala PSC Current Affairs 22 January 2026)”