2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സെന്‍സസ് 2027-ന്റെ ആദ്യഘട്ടം നടക്കുന്ന കാലയളവ് ഏതാണ്?
2026 ഏപ്രില്‍ 1-നും സെപ്തംബര്‍ 30-നും ഇടയില്‍
2. തദ്ദേശ ഓംബുഡ്സ്മാനായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
3. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വികസിപ്പിക്കുന്ന അതിവേഗം മുറിവുണക്കാന്‍ സാധിക്കുന്ന മെഡിക്കല്‍ ഉല്പന്നം ഏതാണ്?
കോളിഡേം
- വളര്‍ത്തുമൃഗങ്ങളുടെ പിത്തസഞ്ചിയില്നിന്നും കോശേതര മാട്രിക്സ് വേര്‍തിരിച്ചെടുത്താണ് കോളിഡേം നിര്‍മ്മിച്ചത്.
4. ഐഎസ്ആര്‍ഒയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) ചേര്‍ന്ന് ഏത് ഗ്രഹത്തിലേക്കുള്ള ദൗത്യമാണ് ആസൂത്രണം ചെയ്യുന്നത്?
ശുക്രന്
5. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ്?
അജിത് ഡോവല്‍
6. കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പേരെന്ത്?
അവിരാമം
7. സിംഗപ്പൂരിന്റെ ട്രീ ലേഡി എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കാരി 2026 ജനുവരിയില്‍ അന്തരിച്ചു. ഇവരുടെ പേരെന്താണ്?
കീര്‍ത്തിദ മേകാനി
- കീര്‍ത്തിദ മേകാനിയുടെ നേതൃത്വത്തില്‍ പ്ലാന്റ് എ ട്രീ എന്ന പദ്ധതി സിംഗപ്പൂരില്‍ നടത്തിയിരുന്നു.
- സിംഗപ്പൂരിലെ പരമോന്നത പരിസ്ഥിതി ബഹുമതിയായ പ്രസിഡന്റ്സ് അവാര്‍ഡ് ഫോര്‍ എന്‍വയണ്‍മെന്റ് നേടിയിട്ടുണ്ട്.
8. 2026-ലെ ഓസ്കാറില്‍ രണ്ട് നോമിനേഷനുകള്‍ ലഭിച്ച ഇന്ത്യന്‍ വംശജ ആരാണ്?
ഗീത ഗന്ദ്ഭീര്
- മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ ദ് ഡെവിള്‍ ഈസ് ബിസി, മികച്ച ഫീച്ചര്ഡോക്യുമെന്ററി വിഭാഗത്തില്‍ ദ് പെര്‍ഫെക്ട് നെയ്ബര്‍ എന്നിവയ്ക്ക് ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു.
- ഗീത ഗന്ദ്ഭീറിന്റെ ഐ ആം എവിഡന്‍സ്, ലോണ്ടെസ് കൗണ്ടി ആന്‍ഡ് ദ് റോഡ് ടു ബ്ലാക് പവര്‍ എന്നിവയ്ക്ക് എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
- ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ നോമിനേഷനായിരുന്ന ഹോംബൗണ്ട് അന്തിമ റൗണ്ടില്‍ പ്രവേശിച്ചില്ല.
9. ഓസ്കാര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയ സിനിമ ഏതാണ്?
സിന്നേഴ്സ്
റയാന് കൂഗ്ലറുടെ ഈ ചിത്രത്തിന് ഓസ്കാര്‍ 2026-ല്‍ 16 നോമിനേഷനുകള്‍ ലഭിച്ചു.
14 നോമിനേഷനുകള്‍ നേടിയിട്ടുള്ള ടൈറ്റാനിക്, ലാലാ ലാന്‍ഡ്, ഓള് എബൗട്ട് ഈവ് എന്നീ സിനിമകളുടെ റെക്കോര്‍ഡാണ് സിന്നേഴ്സ് തകര്‍ത്തത്.
10. ലോകത്തിലെ ഏറ്റവും പഴയ ഗുഹാ ചിത്രം കണ്ടെത്തിയത് എവിടെയാണ്?
ഇന്തോനേഷ്യയിലെ സുലാവെസിയ
- 67,800 വര്‍ഷം പഴക്കമുണ്ട്.
- നേരത്തെ ഏറ്റവും പഴക്കമുള്ളതായി കരുതിയിരുന്ന ഫ്രാന്‍സിലെ ഗുഹാചിത്രത്തേക്കാള് 30,000 വര്‍ഷം പഴക്കമുള്ളതാണ് ഇന്തോനേഷ്യയില്‍ കണ്ടെത്തിയ ചിത്രം
11. പ്രൊഫഷണല്‍ ബാഡ്മിന്റണില്‍ 500 വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിച്ച ആദ്യ ഇന്ത്യന്‍ താരം ആരാണ്?
പി വി സിന്ധു
- ലോകത്ത് 500 വിജയങ്ങള്‍ നേടുന്ന ആറാമത്തെ വനിതാ താരമാണ് പി വി സിന്ധു
- ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ ലീന്‍ കെയര്ഷെല്റ്റിനെ തോല്പിച്ചാണ് സിന്ധു 500-ാം വിജയം തികച്ചത്.
12. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ആദ്യത്തെ കേരള താരം ആരാണ്?
സചിന് ബേബി
- കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു, കൂടുതല്‍ സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നേടിയതും സചിന് ബേബിയാണ്.
13. 2026 ജനുവരി 22-ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ആരാണ്?
ഇല്യാസ് പാഷ (61)
14. നെതര്‍ലെന്‍ഡ്സിലെ ലൊക്കേഷന്‍ ടെക്നോളജി സ്ഥാപനമായ ടോംടോം പുറത്തിറക്കിയ 2025-ലെ ട്രാഫിക് ഇന്‍ഡെക്സ് അനുസരിച്ച് ലോക നഗരങ്ങളിലെ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നഗരം ഏതാണ്?
ബംഗളുരു
- ഒന്നാമത് മെക്സിക്കോയും മൂന്നാമത് ഡബ്ലിനും
15. എറണാകളും ജനറല്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കലിന് വിധേയയായ വ്യക്തി ആരാണ്?
നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗകാമി (22)
- 2025 ഡിസംബര്‍ 22-നാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായത്.
- 2026 ജനുവരി 22ന് അന്തരിച്ചു.
- ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയെന്ന റെക്കോര്‍ഡ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചിരുന്നു.
16. ഇന്ത്യയില്‍ പരാക്രം ദിവസായി ആഘോഷിക്കുന്നത് ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനമാണ്?
നേതാജി സുഭാഷ് ചന്ദ്രബോസ്
- പരാക്രം ദിവസ്: ഡിസംബര്‍ 22
17. ടെന്നീസ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തുന്ന പ്രായമേറിയ താരം ആരാണ്?
സ്റ്റാനിസ്ലാസ് വാവ്റിങ്ക
- ഗ്രാന്‍ഡ്സ്ലാമുകളില്‍ ഏറ്റവും കൂടുതല്‍ അഞ്ചുസെറ്റ് മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും സ്റ്റാനിസ്ലാസ് വാവ്റിങ്ക സ്വന്തമാക്കി.
- 49 തവണ അഞ്ചുസെറ്റ് കളിച്ചിട്ടുള്ള വാവ്റിങ്ക റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് തകര്‍ത്തത്.
18. ലോക കൈയെഴുത്തു ദിനം എന്നാണ്?
ജനുവരി 23
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 23 ജനുവരി 2026 (Kerala PSC Current Affairs 23 January 2026)”